Latest Post
Showing posts with label Obituary. Show all posts
Showing posts with label Obituary. Show all posts

മീന്‍ പിടിക്കുന്നതിനിടെ യുവാവ് പുഴയില്‍ വീണു മരിച്ചു

Written By Kasargodvartha on Nov 19, 2013 | 12:34 AM

ശ്രീകണ്ഠപുരം: മീന്‍ പിടിക്കുന്നതിനിടെ യുവാവ് പുഴയില്‍ വീണു മരിച്ചു. പയ്യാവൂര്‍ ശാന്തിനഗറിലെ ചിറയില്‍ ജോസ്‌ലീലാമ്മ ദമ്പതികളുടെ മകന്‍ ജോസ്‌കുട്ടി(42) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ കര്‍ണാടക വനാതിര്‍ത്തിയിലെ ഉടുമ്പ പുഴയിലാണ് മുങ്ങിമരിച്ചത്.

Fishermanമകന്റെയും സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജോസ് കുട്ടി മീന്‍ പിടിക്കാന്‍ എത്തിയത്. വലയില്‍ മീന്‍ കുരുങ്ങിയതിനെ തുടര്‍ന്ന് വലിക്കുന്നതിനിടെ പുഴയില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടനെ ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ഭാര്യ: ഷൈനി. മക്കള്‍: ആഷ്മിന്‍, അബിന്‍.

Keywords: Kerala, Kannur, Shrikandapuram, Fish, Fisherman, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

പ്രസവചികിത്സക്കിടെ യുവതി മരിച്ചു

തലശ്ശേരി: പ്രസവചികിത്സയ്ക്കിടെ യുവതി മരിച്ചു. മുഴപ്പിലങ്ങാട് അഫ്‌സീനാസില്‍ മഷ്ഹൂദിന്റെ ഭാര്യ റുഖ്‌സാന(25)യാണ് മരിച്ചത്. ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്നുരോപിച്ച് റുഖ്‌സാനയുടെ ബന്ധുക്കള്‍ ഡോ. ശാന്ത കുമാരിയുടെ തലശ്ശേരി സിറ്റി മെറ്റേണിറ്റി സെന്ററിലെത്തി ബഹളം വെച്ചത്. നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.
pregnant

കഴിഞ്ഞ മാസം 28നാണ് റുഖ്‌സാനയെ പ്രസവത്തിനായി സിറ്റി മെറ്റേണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 29ന് വൈകുന്നേരം പ്രസവം നടന്നു. ഇതില്‍ പിന്നീട് യുവതിക്ക് മൂത്ര തടസമനുഭവപ്പെട്ടു. ഇതിന് ട്യൂബ് ചികിത്സയാണ് നല്‍കിയത്. രണ്ടുദിവസം കഴിഞ്ഞതോടെ നെഞ്ചുവേദനയും അനുഭവപ്പെട്ടു തുടങ്ങി. ഗ്യാസിന്റെ ഉപദ്രവമാണെന്ന് ഡോക്ടര്‍ പറഞ്ഞതത്രെ. ഇതിനുള്ള മരുന്നും നല്‍കിയിരുന്നു. പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞതോടെ റുഖ്‌സാനയ്ക്ക് അസ്വാസ്ഥ്യം കൂടി. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ ഇടപെട്ട് കണ്ണൂരിലെ കൊയിലി ആശുപത്രിയില്‍ കൊണ്ടുവന്നു.

എന്നാല്‍ രോഗം ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിയാരത്ത് മൂന്നുദിവസം വെന്റിലേറ്ററിലായിരുന്നു. അസുഖം ഭേദപ്പെട്ട് വരുന്നതിനിടയില്‍ ഞായറാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ റുഖ്‌സാനയുടെ ബന്ധുക്കളെത്തി മെറ്റേണിറ്റി ആശുപത്രിയിലെ ഡോക്ടറുമായി വാക്കേററം നടത്തുകയായിരുന്നു. എന്നാല്‍ തന്റെ ചികിത്സയില്‍ അപാകതകള്‍ സംഭവിച്ചിട്ടില്ലെന്ന് ഡോക്ടര്‍ വിശദീകരിച്ചു.

Keywords: Kerala, Kannur, Delivery, Thalassery, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ടി വി രാജേഷ് എം.എല്‍.എയുടെ പിതാവ് വി വി ചന്തുക്കുട്ടി നിര്യാതനായി

Written By Kasargodvartha on Nov 15, 2013 | 12:54 AM

പയ്യന്നൂര്‍: ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റും കല്യാശ്ശേരി എം.എല്‍.എയുമായ ടി വി രാജേഷിന്റെ പിതാവ് ചെറുതാഴം കളപ്പുറത്തെ വി വി ചന്തുക്കുട്ടി (80) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയ്ക്കു മൂന്നുമണിയോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.

ഭാര്യ: ടി വി മാധവിയമ്മ. മറ്റു മക്കള്‍: പുഷ്പ (പൂനെ), ഉഷ, ഗീത (ദുബയ്). മരുമക്കള്‍: തമ്പാന്‍ (പൂനെ), ഗോപാലന്‍ (പയ്യൂര്‍), മാധവന്‍ (എടാട്ട്), ഷീന (ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക്). സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍, ഗോവിന്ദന്‍, പത്മനാഭന്‍, ദാമോദരന്‍, ലീല.
Chandukutty

സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് കളപ്പുറം പൊതുശ്മശാനത്തില്‍ നടക്കും. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കേന്ദ്ര കമ്മിററിയംഗം പി .കെ ശ്രീമതി, നേതാക്കളായ പി .ജയരാജന്‍, എം .വി ജയരാജന്‍ തുടങ്ങിയവര്‍ പരിയാരം മെഡിക്കല്‍ കോളജിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. എം.എല്‍.എമാരായ കോടിയേരി ബാലകൃഷ്ണന്‍, കെ .കെ നാരായണന്‍, ജെയിംസ് മാത്യു, നേതാക്കളായ കെ. കെ രാഗേഷ്, പി .പി ദാമോദരന്‍ തുടങ്ങിയവര്‍ കുളപ്പുറത്തെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.

Keywords: Kerala, Kannur, Payannur, Obit, V.V Chanthukutti, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

കിണറ്റില്‍ച്ചാടിയ മാതാവും രക്ഷിക്കാനിറങ്ങിയ മകനും മരിച്ചു

Written By Kasargodvartha on Nov 13, 2013 | 1:06 AM

മയ്യില്‍: കിണറ്റില്‍ച്ചാടിയ മാതാവും രക്ഷിക്കാനിറങ്ങിയ മകനും മരിച്ചു. കമ്പില്‍ കൊളച്ചേരിപ്പറമ്പ് കായച്ചിറ റോഡ് ജംഗ്ഷനിലെ രോഹിണി നിവാസി. കെ വി സുലോചന (52), മകന്‍ വിജിന്‍ (26) എന്നിവരാണു മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.

സുലോചനയുടെ ഭര്‍ത്താവ് ഭാസ്‌കരന്‍ ഹൃദ്രോഗിയാണ്. ഇദ്ദേഹം ചൊവ്വാഴ്ച മൂലം കുഴഞ്ഞുവീണിരുന്നു. ഇതില്‍ മനംനൊന്ത സുലോചന വീട്ടുകിണറ്റില്‍ ചാടുകയായിരുന്നുവെന്ന് പറയപ്പെടുന്നു. മാതാവിനെ രക്ഷിക്കാനാണ് വിജിനും കിണറ്റില്‍ച്ചാടിയത്. ഇരുവരും തത്ക്ഷണം മരിച്ചു. ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുത്ത മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. സുലോചനയുടെ രണ്ടാമത്തെ മകനാണ് മരിച്ച വിജിന്‍.
well

മറ്റു മക്കള്‍: നിജിന്‍, വിപിന്‍. സഹോദരങ്ങള്‍: പവിത്രന്‍ (സി.പി.എം. മയ്യില്‍ ഏരിയാ കമ്മിറ്റിയംഗം), മോഹനന്‍, രവീന്ദ്രന്‍, രാമകൃഷ്ണന്‍, ദിലീപന്‍, പരേതയായ സുജാത, സുശീല. ഇന്നു രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവമറിഞ്ഞ് മയ്യില്‍ എസ്.ഐ. സുരേന്ദ്രന്‍ കല്യാടന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി.

Keywords: Kerala, Kannur, Mother, Son, Well, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ബസ് ഡ്രൈവറെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

Written By Kasargodvartha on Nov 12, 2013 | 1:08 AM

കൂത്തുപറമ്പ: സ്വകാര്യബസ് ഡ്രൈവറെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങാട് വെളളകാഞ്ഞിരത്തിലെ വെളള കാഞ്ഞിരം വീട്ടില്‍ കൊയിററി ചന്ദ്രനെ(51)യാണ് താഴെചൊവ്വ റെയില്‍വെ ഗേററിനു സമീപം ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിക്കാണ് സംഭവം.
CHANDRAN

പരേതനായ നാരായണന്‍ നമ്പ്യാരുടെയും മീനാക്ഷിയുടെയും മകനാണ്.ഭാര്യ: മീനാക്ഷി. മക്കള്‍: ശരത്, സജിത്ത്(ബസ് ഡ്രൈവര്‍) സഹോദരങ്ങള്‍: ഉഷ, രാജന്‍, ഉത്തമന്‍, പ്രസന്ന.

Keywords: Kerala, Kannur, Koothuparamba, Bus Driver, Train, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

എടക്കാട് ഉറ്റസുഹൃത്തുക്കളായ രണ്ടുപേര്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍

Written By Kasargodvartha on Oct 31, 2013 | 1:09 AM

കണ്ണൂര്‍: എടക്കാട് ഉറ്റസുഹൃത്തുക്കളായ രണ്ടുപേര്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍. മുഴപ്പിലങ്ങാട് കുളംബസാറിലെ ഓട്ടോറിക്ഷ െ്രെഡവര്‍ വലിയ വളപ്പില്‍ വീട്ടില്‍ ഫഹദ്(23) എടക്കാട് പെട്രോള്‍ പമ്പിനു സമീപത്തെ ക്‌ളീനാങ്കണ്ടി വീട്ടില്‍ എന്‍.ഷിജില്‍(26) എന്നിവരാണ് മരിച്ചത്.

ഇണ്ടേരിശിവക്ഷേത്രത്തിനു എതിര്‍വശം എടക്കാട് ബീച്ച് ഗേററിനു സമീപത്തെ റെയില്‍വെ ട്രാക്കിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് കരുതുന്നു.

Shijin_Edakkad
Shijin
Fahad-Eadakkad
Fahad
ബീച്ച് ഗേറ്റിനു സമീപമാണ് ഫഹദിന്റെ തറവാട് വീട്. ഏറെക്കാലമായി പൂട്ടിക്കിടക്കുന്ന വീടാണിത്. ഷിജിലിനൊപ്പം ഫഹദ് ഈ വീട്ടില്‍ പലപ്പോഴായി വരാറുണ്ടത്രെ. ഫഹദിന്റെ ഓട്ടോറിക്ഷ ഗേററിനു സമീപം നിര്‍ത്തിയിട്ട നിലയിലാണ്. ഷിജില്‍ നേരത്തെ ഗള്‍ഫിലായിരുന്നു. തിരിച്ചുവന്നതിനുശേഷം തലശേരി ഇ പ്‌ളാനെററില്‍ ജോലി ചെയ്തുവരികയായിരുന്നു. മൂസഖൈറുന്നിസ ദമ്പതികളുടെ മകനാണ് ഫഹദ്. സഹോദരങ്ങള്‍: ഫായിസ്, ആയിഷ. റിട്ട. എസ്. ഐ ചന്ദ്രന്‍ ഷീല ദമ്പതികളുടെ മകനാണ് ഷിജില്‍. ഏകസഹോദരന്‍: ഷിബിന്‍. മൃതദേഹങ്ങള്‍ എടക്കാട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Kerala, Kannur, Train, accident, Two, friends, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories

മിനിലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവപണ്ഡിതന്‍ മരിച്ചു

Written By Kasargodvartha on Oct 25, 2013 | 11:56 PM

മയ്യില്‍: മിനിലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവപണ്ഡിതന്‍ മരിച്ചു. നണിയൂര്‍ നമ്പ്രം എന്‍ കെ ഹൗസില്‍  ഷരീഫ് മുഹമ്മദിന്റെ മകന്‍ മാരിയാംകണ്ടി എന്‍. കെ അബ്ദുല്‍ അസീസ് അമാനി (26)യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പറശ്ശിനിക്കടവ് കോള്‍മൊട്ടയ്ക്ക് സമീപമാണ് അപകടം.

തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന അസീസ് അമാനി ഓടിച്ച കെ.എ. 59 എഫ്. 9669 ബൈക്കില്‍ പറശ്ശിനിക്കടവ് ഭാഗത്തേക്ക് വരികയായിരു കെ.എ.59 ഇ 8039 ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും അസീസ് തെറിച്ചുവീണു. ഉടന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രിസാല സ്റ്റഡി സര്‍ക്കിള്‍ ദമാം യാമ്പോ സോണ്‍ ചെയര്‍മാനായ അസീസ് അമാനി രണ്ടാഴ്ച മുമ്പാണു നാട്ടിലെത്തിയത്. അവിവാഹിതനാണ്. ഭൗതികശരീരം മുല്ലക്കൊടി ആയാര്‍ മുനമ്പ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
AZEES AMANI

തുടര്‍ന്ന് നടന്നമയ്യിത്ത് നമസ്‌കാരത്തിന് കയരളം മൊയ്തീന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ല്യാര്‍, എന്‍ അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, അലിക്കുഞ്ഞി ദാരിമി, മുഹമ്മദ് മിസ്ബാഹി ചൊക്ലി, ഇബ്രാഹിം മാസ്റ്റര്‍, റസാഖ് മാണിയൂര്‍, അബ്ദു.ളളക്കുട്ടി ബാഖവി, നിസാര്‍ അതിരകം, പി ടി അശ്‌റഫ് സഖാഫി, ജബ്ബാര്‍ ഹാജി തളിപ്പറമ്പ്, കെ വി സമീര്‍ മാസ്റ്റര്‍, റഷീദ് നരിക്കോട് എന്നിവര്‍പരേതന്റെ വസതി സന്ദര്‍ശിച്ചു.

Keywords: Kerala, Kannur, Mayyil, Bike, Lorry, accident, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഹജ്ജിന് പോയ ഭാര്യക്കു പുറകെ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ച ഭര്‍ത്താവും മരിച്ചു

Written By Kasargodvartha on Oct 23, 2013 | 12:10 AM

പരിയാരം: ഹജ്ജിന് പോയ ഭാര്യക്കു പുറകെ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ച ഭര്‍ത്താവും മരിച്ചു. കോരന്‍ പീടിക നഫുന്നിസ മന്‍സിലില്‍ വരുമ്പുമുറിയന്‍ അബ്ബാസാ(73)ണ് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്ക് മക്കയില്‍ മരിച്ചത്. ഭാര്യ നഫീസ (64) യോടൊപ്പം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ തീര്‍ത്ഥാടനത്തിന് പോയതായിരുന്നു അബ്ബാസ്.

കഴിഞ്ഞ 27നാണ് ഇരുവരുംതീര്‍ത്ഥാടനത്തിന് പോയത്. ഹജ്ജ് നിര്‍വഹിച്ച ശേഷം മൂന്നുദിവസം മുമ്പ് നഫീസ മരണമടഞ്ഞിരുന്നു. മൃതദേഹം അവിടെ തന്നെ കബറടക്കുകയും ചെയ്തു. അതിനു പുറകെയാണ് അബ്ബാസും മരിച്ചത്. റിയാദില്‍ ജോലി ചെയ്യുന്ന ഇവരുടെ മൂത്തമകന്‍ അഷ്‌റഫ് ഹജ്ജ് വളന്‍ഡിയറായി സേവനമനുഷ്ഠിച്ചുവരികയാണ്. മകന്റെ സാന്നിദ്ധ്യത്തിലാണ് ദമ്പതികളുടെ വിയോഗം.അബ്ബാസിന്റെ മൃതദേഹം മക്കയില്‍ ഖബറടക്കും. 
Abbas and Nafeesa
Abbas and Nafeesa

മററുമക്കള്‍: ഫാത്വിമ, ആഇഷ, സക്കീന, ഷാഫി( അജ്മാന്‍) ഹബീബ് (അബുദാബി) മരുമക്കള്‍: അസീസ്(മാതമംഗലം) ഉസ് മാന്‍(കുററൂര്‍) ഷെരീഫ, ഉസ്മാന്‍, ഫരീദ, ഫസീല.

Keywords: Kerala, Kannur, Obit, Hajj, Family, Pariyaram, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

റബ്‌കോ ചെയര്‍മാന്‍ ഇ നാരായണന്‍ അന്തരിച്ചു

Written By Kvartha Alpha on Oct 16, 2013 | 1:33 PMകണ്ണൂര്‍: റബ്‌കോ ചെയര്‍മാനും സിപിഐ എം കണ്ണൂര്‍ ജില്ലാകമ്മിറ്റി അംഗവുമായ ഇ നാരായണന്‍ മലേഷ്യയിലെ കോലാലംപൂരില്‍ അന്തരിച്ചു. 77  വയസായിരുന്നു. ബുധനാഴ്ച രാവിലെ പത്തരയോടെ നെഞ്ചുവേദനയും  ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പതിനൊന്നരയോടെയാണ് മരണം സ്ഥിരീകരിച്ചത്.

ഏഷ്യ- പസഫിക് ഹെല്‍ത്ത് കോ- ഓപ്പറേറ്റീവ് ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് കോലാലംപൂരിലെത്തിയത്. 12,13 തീയതികളിലായിരുന്നു സമ്മേളനം. ഈ സമ്മേളനത്തില്‍ നാരായണനെ വീണ്ടും സംഘടനയുടെ  വൈസ് ചെയര്‍മാനായി തെരഞ്ഞെടുത്തു. ബുധനാഴ്ച വൈകിട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കേയാണ് അന്ത്യം. വിമാന ടിക്കറ്റ് ലഭിക്കാന്‍ താമസിച്ചതിനാലാണ് മടക്കയാത്ര ബുധനാഴ്ചയിലേക്ക് തീരുമാനിച്ചത്. ചിരകാല സുഹൃത്തായ മേലൂരിലെ രൈരുനമ്പ്യാരുടെ മകന്‍ പ്രദീപ്കുമാറിന്റെ കോലാലംപൂരിലെ വീട്ടിലായിരുന്നു താമസം. അവിടെ നിന്നാണ് നെഞ്ചുവേദനയും ശ്വാസമുട്ടലും അനുഭവപ്പെട്ടത്. 11നാണ് തലശേരിയില്‍ നിന്ന് കോലാലംപൂരിലേക്ക് പുറപ്പെട്ടത്.

കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ സഹകാരിയായ ഇ നാരായണന്‍ തലശേരി മുനിസിപ്പല്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിരവധി സഹകരണ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു. 1997ല്‍ റബ്‌കോ രൂപീകരണം മുതല്‍ ചെയര്‍മാനാണ്. റബ്‌കോയെ അന്താരാഷ്ട്ര പെരുമയുള്ള വ്യവസായസ്ഥാപനമാക്കി വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ നേതൃശേഷിയും മുഖ്യപങ്കു വഹിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍, ദേശീയ സഹകരണ യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗം, കേരള കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഫെഡറേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു.

തലശേരി സഹകരണ ആശുപത്രിയുടെ സ്ഥാപകനാണ്. ദീര്‍ഘകാലം ആശുപത്രി പ്രസിഡന്റായിരുന്നു.   തലശേരി ടൗണ്‍ ബാങ്ക് പ്രസിഡന്റ്, തലശേരി ബീഡിത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ജില്ലാബാങ്ക് പ്രസിഡന്റായിട്ടുണ്ട്. തലശേരി കോഓപറേറ്റീവ് എന്‍ജിനീയറിങ് കോളജ് സ്ഥാപിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചു. സഹകരണമേഖലയ്ക്കു നലകിയ വിലപ്പെട്ട സംഭാവനകളെ മുന്‍നിര്‍ത്തി നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.  തിരുവനന്തപുരം സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് ആന്‍ഡ് റിഫോംസിന്റെ മികച്ച സഹകാരി, ജര്‍മ്മന്‍ മലയാളി അസോസിയേഷന്റെ വാര്‍ത്ത ഉഗ്മ, കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പറിന്റെ എ കെ കെ നായര്‍, തിരുവനന്തപുരം ലയണ്‍സ് ക്ലബ്ബിന്റെ ഭഗീരഥ, ജൂണിയന്‍ ചേമ്പര്‍ ഇന്റര്‍നാഷണലിന്റെ എച്ചീവര്‍, പ്രെഫാ. കെ എം ചാണ്ടി പുരസ്‌ക്കാരങ്ങള്‍   നാരായണന്‍ നേടിയിട്ടുണ്ട്.

1936ല്‍ തലശേരി മണ്ണയാടാണ് ജനനം. പരേതരായ  കൃഷ്ണന്റെയും താലയുടെയും മകനാണ്.  ഭാര്യ പരേതയായ രേവതി. മക്കള്‍: അനില്‍കുമാര്‍(ബാഞ്ച് മാനേജര്‍, പുന്നോല്‍ സര്‍വീസ് സഹകരണ ബാങ്ക്) റീത്ത, പ്രീത, പരേതനായ സുനില്‍കുമാര്‍.  മരുമക്കള്‍: സി മോഹനന്‍(ധര്‍മടം സഹകരണ ബാങ്ക് സെക്രട്ടറി) ശെല്‍വരാജ്, മഹിജ, ബിന്ദു. സഹോദരങ്ങള്‍ രാധ, പരേതരായ ചന്ദ്രന്‍, ശാരദ.

Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

രാജ്യാന്തര ഫുട്‌ബോള്‍ താരമായിരുന്ന കൊമ്മച്ചി ഹാഷിം നിര്യാതനായി

Kannur, Kvartha, Kommachi Hashim passs away, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
കണ്ണൂര്‍: രാജ്യാന്തര ഫുട്‌ബോള്‍ താരവും മഹാരാഷ്ട്ര സന്തോഷ് ട്രോഫി ടീം അംഗവുമായിരുന്ന കണ്ണൂര്‍ പാറക്കണ്ടിയിലെ കൊമ്മച്ചി ഹാഷിം (63) നിര്യാതനായി. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട നുറുകണക്കിനാളുകളുടെ അന്ത്യാഞ്ജലിക്കു ശേഷം മൃതദേഹം കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കേരളമെങ്ങും അറിയപ്പെടുന്ന താരമായിരുന്നു. 1966 മുതല്‍ കണ്ണൂരിലെ പ്രശസ്ത ഫുട്‌ബോള്‍ ടീമായിരുന്ന ജിംഖാനയുടെ ജേഴ്‌സിയണിഞ്ഞു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് വേണ്ടി ദീര്‍ഘകാലം കളിച്ചു. 1971ല്‍ ജപ്പാനില്‍ നടന്ന ഏഷ്യന്‍ യൂത്ത് ഫുട്‌ബോളിലൂടെയാണ് ഹാഷിം ലോകപ്രശസ്തനായത്. ജപ്പാനിലെ ടോക്യോവില്‍ നടന്ന യൂത്ത് ഫുട്‌ബോളിലും മികച്ച പ്രകടനം കാഴ്ചവച്ചു. സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ മഹാരാഷ്ട്ര ടീമിന്റെ കളിക്കാരനായിരുന്നു. മികച്ച ഫോര്‍വേഡും ലെഫ്റ്റ് ഔട്ടറുമായിരുന്നു ഹാഷിം.

ഭാര്യ: കോഴിക്കോട് പുതിയറയിലെ മാളിയേക്കല്‍ ആയിഷ. മക്കള്‍: തന്‍സിം, തൗസിഫ് (ഖത്തര്‍). മരുമക്കള്‍: ഡോ. ജിംറിസ് സാദിഖ്. സഹോദരങ്ങള്‍: അബ്ദുല്‍ സത്താര്‍, നൂറുദ്ദീന്‍, നൂറുള്‍ അമീന്‍ (സൗദി), ഖയ്യൂം, റഹ്മാന്‍, ഇക്ബാല്‍, റംല.


Keywords: Kannur, Kvartha, Kommachi Hashim passs away, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ചക്കരക്കല്‍ സ്വദേശി റിയാദില്‍ ഹൃദയാഘാതത്താല്‍ മരിച്ചു

ചക്കരക്കല്‍: പെരുന്നാള്‍ ആഘോഷത്തിനു നാട്ടിലെത്താനിരുന്ന യുവാവ് റിയാദില്‍ ഹൃദയാഘാതത്താല്‍ മരിച്ചു. പൊതുവാച്ചേരി കീഴറയിലെ വണ്ണത്താന്‍കണ്ടി അബ്ദുല്‍ മജീദ്-സഫിയ ദമ്പതികളുടെ മകന്‍ കബീറാ (34)ണു മരിച്ചത്.

ബക്രീദിനു വീട്ടിലെത്തുമെന്ന് കബീര്‍ കഴിഞ്ഞ വെള്ളിയാഴ്ച ഭാര്യയെ ഫോണില്‍ വിളിച്ചുപറഞ്ഞിരുന്നു. ഇതിനിടെ ശനിയാഴ്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കബീറിനെ റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണമടയുകയുമായിരുന്നു.
Obituary

ഒരുവര്‍ഷം മുമ്പ് വിവാഹിതനായ കബീര്‍ ഒന്‍പതുമാസം മുമ്പാണ് റിയാദിലെ കോഫിബാര്‍ എന്നസ്ഥാപനത്തില്‍ ജോലിക്കാരനായത്. ഭാര്യ: സര്‍ഫുന്നിസ. സഹോദരങ്ങള്‍: റുഖിയ, സമീര്‍, ബഷീര്‍, അബ്ദുല്‍ റഷീദ്, സുമയ്യ.

Keywords: Kerala, Chakkarakkal, Riyadh, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

യുവാവ് വീട്ടുപറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Written By Kasargodvartha on Oct 15, 2013 | 12:51 AM

മയ്യില്‍: ഗള്‍ഫില്‍ നിന്നും വന്ന യുവാവ് വീടിനടുത്ത പറമ്പിലെ പുളിമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിയാട്ടൂരിലെ കെ. പി ഷജിത്താ(39)ണ് മരിച്ചത്.

ഒരു മാസം മുമ്പ് ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയതാണ്. മകന്‍: ഗോപിചന്ദ്. രവീന്ദ്രന്‍ ഓമന ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ലതീഷ്, ഷമീറ.
Obit

Keywords: Kerala, Kannur, Mayyil, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഓട്ടോറിക്ഷ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കണ്ണൂര്‍: ഗുഡ്‌സ് ഓട്ടോറിക്ഷ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പൊന്ന്യം വെസ്റ്റിലെ കൊടക്കളം കോളനിയിലെ അജിത്ത് കുമാറാ(50)ണ് പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ മരിച്ചത്.

അജിത്തിന്റെ കൂടെ സഞ്ചരിച്ച മകന്‍ അര്‍ജുനനും പരിക്കേറ്റിട്ടുണ്ട്. കതിരൂര്‍ നാലേ ഒന്നിലാണ് അപകടം. മകനോടൊപ്പം ബൈക്കില്‍ അജിത്ത് കുമാര്‍ വേറ്റുമ്മലിലേക്ക് പോകുമ്പോഴാണ്
accident
അപകടം. 

Keywords: Kerala, Kannur, Bike, Accident, Auto rickshaw  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

കൊച്ചിപ്പള്ളിയിലെ പി. സുലൈഖ നിര്യാതയായി

Written By Kasargodvartha on Oct 12, 2013 | 1:14 AM

കണ്ണൂര്‍സിറ്റി: കൊച്ചിപ്പള്ളി നാലുവയല്‍ നഫീസാസില്‍ മൊയ്തീന്റെ ഭാര്യ പി സുലൈഖ(62) നിര്യാതയായി. മക്കള്‍: റുഖിയ്യ, സുലൈമാന്‍, ഹുസൈനാര്‍, നൂര്‍ജഹാന്‍, ശംസുദ്ദീന്‍, സലീം, റസീന, നൗഷാദ്.

മരുമക്കള്‍: പരേതനായ കരീം, നഫീസ, റാബിയ, സുലൈമാന്‍, നസീമ, ഖൈറുന്നിസ, നാസര്‍, സമീറ. ഖബടക്കം ശനിയാഴ്ച രാവിലെ സിറ്റി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Sulaikha-Kannur-city

Keywords: Kerala, Kannur, Sulaikha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ കാല്‍നടയാത്രക്കാരി മരിച്ചു

Written By Kasargodvartha on Oct 11, 2013 | 12:17 AM

കണ്ണൂര്‍: ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ കാല്‍നടയാത്രക്കാരി മരിച്ചു. വാരം ചതുരക്കിണറില്‍ മാളിയേക്കല്‍ വീട്ടില്‍ ബദറുദ്ദീന്റെ ഭാര്യ ആസ്യ(51) യാണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്കു ഒന്നരയോടെ വാരംടൗണില്‍വച്ച് റോഡുമുറിച്ചുകടക്കവെ ഏച്ചൂര്‍ ഭാഗത്തു നിന്നും അമിതവേഗതയില്‍ വന്ന സ്വകാര്യ ബസ് ആസ്യയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ കണ്ണൂര്‍ എ.കെ.ജി സഹകരണാശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.
Obit

Keywords: Kerala, Kannur, Bus, Accident, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

യുവാവ് സ്വകാര്യബസിടിച്ചു മരിച്ചു

Written By Kasargodvartha on Oct 1, 2013 | 11:49 PM

കണ്ണൂര്‍: ക്ഷേത്രദര്‍ശനം കഴിഞ്ഞു ബൈക്കില്‍ മടങ്ങുകയായിരുന്ന യുവാവ് സ്വകാര്യബസിടിച്ചു മരിച്ചു. കല്യാശേരിഅഞ്ചാം പീടികയില്‍ കോലത്തുവയല്‍ മരചാപ്പയ്ക്കു സമീപത്തെ പ്രിജു(23)വാണ് മരിച്ചത്. ഇരിട്ടിക്കോത്ത് പ്രഭാകരന്‍ ഇന്ദിര ദമ്പതികളുടെ മകനാണ്. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിയോടെ ചാലബൈപ്പാസില്‍ ചാലക്കുന്നിലാണ് അപകടം.

പെരളശേരിയില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു തിരിച്ചുവരുന്നതിനിടെ കണ്ണൂരില്‍ നിന്നും കോഴിക്കോട്ടെക്ക് പോകുകയായിരുന്ന സ്വകാര്യബസ് ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ പ്രിജുവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പ്രിജുവിന്റെ പിതാവ് പ്രഭാകരന് ഈയ്യിടെ കേരളലോട്ടറിയുടെ ഒന്നാം സമ്മാനമായ 25ലക്ഷം രൂപയും 25പവനും ലഭിച്ചിരുന്നു. ഗുഡ്‌സ് ഓ
Accident death
ട്ടോറിക്ഷാ ഡ്രൈവറാണ് പ്രഭാകരന്‍.

Keywords: Kerala, Kannur, Accident, Bus, Bike, Preeju, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

കളിച്ചുകൊണ്ടിരിക്കെ സമീപത്തെ തോട്ടില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ചു

Written By Kvartha Alpha on Sep 23, 2013 | 12:32 AM


മട്ടന്നൂര്‍: കളിച്ചുകൊണ്ടിരിക്കെ വീടിനു സമീപത്തെ തോട്ടില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ചു. ഉളിയില്‍ തെക്കന്‍പൊയില്‍ അക്കരമ്മല്‍ സ്‌നേഹദീപത്തില്‍ വിനോദ് കുമാര്‍-ജിഷ ദമ്പതികളുടെ മകന്‍ അനയ് ബാലുവാണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വീട്ടില്‍ നിന്നും കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ബാലുവിനെ കാണാതായതിനെ തുടര്‍ന്നു നോക്കിയപ്പോഴാണ് തോട്ടില്‍ നിന്നും 500 മീറ്റര്‍ അകലെ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ മട്ടന്നൂര്‍ ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആര്‍ദ്രയാണ് ഏകസഹോദരി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍.

Keywords: Kannur, Mattannur, Ardra, Anay Balu, Hospital, Flood, Drown, Uliyil, News, Kannur Vartha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

Written By Kasargodvartha on Sep 14, 2013 | 11:37 PM

താഴെചൊവ്വ: കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. താഴെ ചൊവ്വ തെഴുക്കില്‍ പീടികയിലെ മിഷാജ മന്‍സിലില്‍ ചെമ്പിലാലി അബ്ദുല്ലയാ(65)ണ് ശനിയാഴ്ച രാവിലെ അപകടത്തില്‍ മരിച്ചു. തെഴുക്കില്‍ പീടികയിലുളള ബന്ധുവിന്റെ കടയില്‍ നിന്നും ഏഴുമണിയോടെ പത്രം വായിച്ച് വീട്ടിലേക്ക് തിരിച്ചു പോകവെയാണ് ബാംഗ്‌ളൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കെ. എല്‍ 15/9078 നമ്പര്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ചത്.

തെഴുക്കില്‍ പീടികയിലെ ബസ് വേക്കു മുന്നിലാണ് അപകടമുണ്ടായത്. അപകടസ്ഥലത്തു വച്ചുതന്നെ അബ്ദുല്ല മരിച്ചു. നേരത്തെ വിദേശത്തായിരുന്ന ഇദ്ദേഹം കുറച്ചുകാലം മുമ്പാണ് നാട്ടിലെത്തിയത്. ബസിന്റെ മുന്നില്‍ കടന്നു പോയ ടിപ്പര്‍ ലോറി പെട്ടന്ന് ഇടതുഭാഗത്ത് വെട്ടിച്ചപ്പോള്‍പുറകില്‍ വരികയായിരുന്ന ബസ് വലതുഭാഗത്തേക്ക് അധികം കയറിയതാണ് അപകടത്തിന് കാരണമെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു.
Abdulla, Kannur

ചാവശേരിയിലെ പരേതനായ ഖാദര്‍കുട്ടി സൈനബ ദമ്പതികളുടെ മകനാണ് അബ്ദുളള. ഭാര്യ: നഫീസ. മക്കള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുര്‍ റഹീം, നഫീസ. മൃതദേഹം ട്രാഫിക്ക് എസ്. ഐ രമേശിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തി.

Keywords: Kerala, Kannur, Thazhechovva, Obit, accident, KSRTC, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഏഴുവയസ്സുകാരി മരിച്ചു

കണ്ണൂര്‍: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഏഴുവയസ്സുകാരി മരിച്ചു. ചാലാട് അലവില്‍ ഓം വില്ലയില്‍ ഷനിത്ത് കുമാറിന്റെ മകള്‍ തന്‍വൃതി( ഏഴ്)യാണ് മരിച്ചത്. ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവം. തോട്ടട ആശ്രയം ഇന്നര്‍വീര്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.

വെള്ളിയാഴ്ച സ്‌കൂളില്‍ നടന്ന ഓണാഘോഷത്തോടനുബന്ധിച്ചുള്ള ഭക്ഷണം
കഴിക്കുന്നതിനിടെയാണ് കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയത്. ഉടന്‍ സമീപത്തെ ഇ.എസ്.ഐ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

Keywords: Kerala, Kannur, Child, Die, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ബസ് ബൈക്കിലിടിച്ച് രണ്ട് ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍ മരിച്ചു

Written By Kasargodvartha on Aug 28, 2013 | 12:05 AM

പെരളശേരി: ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് ഐ.ടി. ഐ വിദ്യാര്‍ത്ഥികള്‍ മരിച്ചു. പെരളശേരി മൂന്നാപാലം കളളുഷാപ്പിനടുത്തുളള വളവിലാണ് ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ അപകടമുണ്ടായത്. തോട്ടട ഐ.ടി. ഐ വിദ്യാര്‍ത്ഥികളായ ഏച്ചൂര്‍ കാനച്ചേരി ചാപ്പ നിലപ്പനക്കുന്ന് കോളനിയിലെ കിഷോര്‍ ഹൗസില്‍ മനോഹരന്‍ ഉഷ ദമ്പതികളുടെ മകന്‍ മഞ്ജിഷ്(19), കൂത്തുപറമ്പ് ആമ്പിലാട് സൗത്ത് പാറ സ്വദേശി ലക്ഷ്മി നിവാസില്‍ ഫല്‍ഗുനന്‍ ഷീജ ദമ്പതികളുടെ മകന്‍ ഷിബിന്‍(19) എന്നിവരാണ് മരിച്ചത്. മഞ്ജിഷ് റഫ്രിജേറേറ്റര്‍ ആന്‍ഡ് എ.സി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയും ഷിബിന്‍ സെന്‍ട്രല്‍ ഒഫ് എക്‌സലന്‍സി വിദ്യാര്‍ത്ഥിയുമാണ്. ഇരുവര്‍ക്കും ചൊവ്വാഴ്ച പരീക്ഷാദിവസമായിരുന്നു.
Manjeesh, Kannur
Manjeesh
Shibin, Kannur
Shibin

ഷിബിന്റെ മറന്നു പോയ റെക്കാഡ് ബുക്ക് വീട്ടില്‍ നിന്നെടുക്കാനായി മടങ്ങുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച കെ.എല്‍ 13 എ 5776 നമ്പര്‍ ബൈക്കില്‍ കൂത്തുപറമ്പില്‍ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന അമിതവേഗതയില്‍ പോവുകയായിരുന്ന മാനവന്തവാടിയില്‍ നിന്നും വരുന്ന അശ്വതിബസ് ഇടിച്ചുതെറിപ്പിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഉടന്‍ നാട്ടുകാര്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെത്തിച്ചുവെങ്കിലും ഒരാള്‍ വഴിമധ്യേയും മറ്റൊരാള്‍ ആശുപത്രിയില്‍വച്ചുംമരണമടഞ്ഞു. അപകടമുണ്ടായ ഉടന്‍ ബസ് ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടു.കിഷോറാണ് മഞ്ജിഷിന്റെ സഹോദരന്‍. സി.പി. എം മുന്‍ബ്രാഞ്ച് സെക്രട്ടറിയാണ് മരിച്ച ഷിബിന്റെ പിതാവ് ഫല്‍ഗുനന്‍.സഹോദരന്‍: ഷിജിത്ത്.

Keywords: Kerala, Kannur, Accident, Bike, Dies, Friends, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kannur Vartha | Kannur News | Latest Malayalam News from Kannur - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger