റബ്‌കോ ചെയര്‍മാന്‍ ഇ നാരായണന്‍ അന്തരിച്ചുകണ്ണൂര്‍: റബ്‌കോ ചെയര്‍മാനും സിപിഐ എം കണ്ണൂര്‍ ജില്ലാകമ്മിറ്റി അംഗവുമായ ഇ നാരായണന്‍ മലേഷ്യയിലെ കോലാലംപൂരില്‍ അന്തരിച്ചു. 77  വയസായിരുന്നു. ബുധനാഴ്ച രാവിലെ പത്തരയോടെ നെഞ്ചുവേദനയും  ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പതിനൊന്നരയോടെയാണ് മരണം സ്ഥിരീകരിച്ചത്.

ഏഷ്യ- പസഫിക് ഹെല്‍ത്ത് കോ- ഓപ്പറേറ്റീവ് ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് കോലാലംപൂരിലെത്തിയത്. 12,13 തീയതികളിലായിരുന്നു സമ്മേളനം. ഈ സമ്മേളനത്തില്‍ നാരായണനെ വീണ്ടും സംഘടനയുടെ  വൈസ് ചെയര്‍മാനായി തെരഞ്ഞെടുത്തു. ബുധനാഴ്ച വൈകിട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കേയാണ് അന്ത്യം. വിമാന ടിക്കറ്റ് ലഭിക്കാന്‍ താമസിച്ചതിനാലാണ് മടക്കയാത്ര ബുധനാഴ്ചയിലേക്ക് തീരുമാനിച്ചത്. ചിരകാല സുഹൃത്തായ മേലൂരിലെ രൈരുനമ്പ്യാരുടെ മകന്‍ പ്രദീപ്കുമാറിന്റെ കോലാലംപൂരിലെ വീട്ടിലായിരുന്നു താമസം. അവിടെ നിന്നാണ് നെഞ്ചുവേദനയും ശ്വാസമുട്ടലും അനുഭവപ്പെട്ടത്. 11നാണ് തലശേരിയില്‍ നിന്ന് കോലാലംപൂരിലേക്ക് പുറപ്പെട്ടത്.

കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ സഹകാരിയായ ഇ നാരായണന്‍ തലശേരി മുനിസിപ്പല്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിരവധി സഹകരണ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു. 1997ല്‍ റബ്‌കോ രൂപീകരണം മുതല്‍ ചെയര്‍മാനാണ്. റബ്‌കോയെ അന്താരാഷ്ട്ര പെരുമയുള്ള വ്യവസായസ്ഥാപനമാക്കി വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ നേതൃശേഷിയും മുഖ്യപങ്കു വഹിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍, ദേശീയ സഹകരണ യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗം, കേരള കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഫെഡറേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു.

തലശേരി സഹകരണ ആശുപത്രിയുടെ സ്ഥാപകനാണ്. ദീര്‍ഘകാലം ആശുപത്രി പ്രസിഡന്റായിരുന്നു.   തലശേരി ടൗണ്‍ ബാങ്ക് പ്രസിഡന്റ്, തലശേരി ബീഡിത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ജില്ലാബാങ്ക് പ്രസിഡന്റായിട്ടുണ്ട്. തലശേരി കോഓപറേറ്റീവ് എന്‍ജിനീയറിങ് കോളജ് സ്ഥാപിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചു. സഹകരണമേഖലയ്ക്കു നലകിയ വിലപ്പെട്ട സംഭാവനകളെ മുന്‍നിര്‍ത്തി നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.  തിരുവനന്തപുരം സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് ആന്‍ഡ് റിഫോംസിന്റെ മികച്ച സഹകാരി, ജര്‍മ്മന്‍ മലയാളി അസോസിയേഷന്റെ വാര്‍ത്ത ഉഗ്മ, കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പറിന്റെ എ കെ കെ നായര്‍, തിരുവനന്തപുരം ലയണ്‍സ് ക്ലബ്ബിന്റെ ഭഗീരഥ, ജൂണിയന്‍ ചേമ്പര്‍ ഇന്റര്‍നാഷണലിന്റെ എച്ചീവര്‍, പ്രെഫാ. കെ എം ചാണ്ടി പുരസ്‌ക്കാരങ്ങള്‍   നാരായണന്‍ നേടിയിട്ടുണ്ട്.

1936ല്‍ തലശേരി മണ്ണയാടാണ് ജനനം. പരേതരായ  കൃഷ്ണന്റെയും താലയുടെയും മകനാണ്.  ഭാര്യ പരേതയായ രേവതി. മക്കള്‍: അനില്‍കുമാര്‍(ബാഞ്ച് മാനേജര്‍, പുന്നോല്‍ സര്‍വീസ് സഹകരണ ബാങ്ക്) റീത്ത, പ്രീത, പരേതനായ സുനില്‍കുമാര്‍.  മരുമക്കള്‍: സി മോഹനന്‍(ധര്‍മടം സഹകരണ ബാങ്ക് സെക്രട്ടറി) ശെല്‍വരാജ്, മഹിജ, ബിന്ദു. സഹോദരങ്ങള്‍ രാധ, പരേതരായ ചന്ദ്രന്‍, ശാരദ.

Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post