കിണറ്റില്‍ച്ചാടിയ മാതാവും രക്ഷിക്കാനിറങ്ങിയ മകനും മരിച്ചു

മയ്യില്‍: കിണറ്റില്‍ച്ചാടിയ മാതാവും രക്ഷിക്കാനിറങ്ങിയ മകനും മരിച്ചു. കമ്പില്‍ കൊളച്ചേരിപ്പറമ്പ് കായച്ചിറ റോഡ് ജംഗ്ഷനിലെ രോഹിണി നിവാസി. കെ വി സുലോചന (52), മകന്‍ വിജിന്‍ (26) എന്നിവരാണു മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.

സുലോചനയുടെ ഭര്‍ത്താവ് ഭാസ്‌കരന്‍ ഹൃദ്രോഗിയാണ്. ഇദ്ദേഹം ചൊവ്വാഴ്ച മൂലം കുഴഞ്ഞുവീണിരുന്നു. ഇതില്‍ മനംനൊന്ത സുലോചന വീട്ടുകിണറ്റില്‍ ചാടുകയായിരുന്നുവെന്ന് പറയപ്പെടുന്നു. മാതാവിനെ രക്ഷിക്കാനാണ് വിജിനും കിണറ്റില്‍ച്ചാടിയത്. ഇരുവരും തത്ക്ഷണം മരിച്ചു. ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുത്ത മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. സുലോചനയുടെ രണ്ടാമത്തെ മകനാണ് മരിച്ച വിജിന്‍.
well

മറ്റു മക്കള്‍: നിജിന്‍, വിപിന്‍. സഹോദരങ്ങള്‍: പവിത്രന്‍ (സി.പി.എം. മയ്യില്‍ ഏരിയാ കമ്മിറ്റിയംഗം), മോഹനന്‍, രവീന്ദ്രന്‍, രാമകൃഷ്ണന്‍, ദിലീപന്‍, പരേതയായ സുജാത, സുശീല. ഇന്നു രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവമറിഞ്ഞ് മയ്യില്‍ എസ്.ഐ. സുരേന്ദ്രന്‍ കല്യാടന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി.

Keywords: Kerala, Kannur, Mother, Son, Well, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post