കണ്ണൂര്‍: സി.പി.എം.കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രമുഖ വ്യവസായ സ്ഥാപനമായ കല്യാണ്‍ ഗ്രൂപ്പിന്റെ ഉടമകള്‍ ഹെലി കോപ്റ്ററില്‍ കണ്ണൂരിലെത്തി. കല്യാണ്‍ ജൂവല്ലേഴ്‌സ് എം.ഡി: ടി.എസ്. കല്യാണരാമന്‍, കല്യാണ്‍ വസ്ത്രാലയം ഉടമ ടി.എസ്. അനന്തരാമന്‍, കല്യാണ്‍ സില്‍ക്‌സ് ഉടമ ടി.എസ്. പട്ടാഭിരാമന്‍, കല്യാണ്‍ ഡ്രസസ് ഉടമ ടി.എസ്. ബാലരാമന്‍, കല്യാണ്‍ സാരീസ് ഉടമ ടി.എസ്. രാമചന്ദ്രന്‍ എന്നിവരാണ് കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ഹെലി കോപ്റ്ററില്‍ വന്നിറങ്ങിയത്. കാലത്ത് പത്തേകാലിന് പെട്ടെന്ന് കോപ്റ്റര്‍ വന്നിറങ്ങിയത് കൗതുകമുണര്‍ത്തി. ഗ്രൗണ്ടിലിറങ്ങിയ ഇവര്‍ കാറില്‍ നേരെ വിവാഹം നടക്കുന്ന ദിനേശ് ഓഡിറ്റോറിയത്തിലേയ്ക്ക് പോയി. ഉച്ചയോടെ കോപ്റ്റര്‍ തിരിച്ചുപറന്നു.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.മോഹനന്‍, ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ്, എം.പിമാരായ പി.കരുണാകരന്‍, കെ.എന്‍.ബാലഗോപാല്‍, എം.കെ.രാഘവന്‍, മുന്‍ മന്ത്രിമാരായ തോമസ് ഐസക്, എം.വിജയകുമാര്‍, എസ്.ശര്‍മ്മ, എം.എ ബേബി, പി.കെ.ശ്രീമതി, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.പി.നൂറുദ്ദീന്‍, സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ബി.ജെ.പി. ദേശീയ കൗണ്‍സില്‍ അംഗം സി.കെ.പദ്മനാഭന്‍, ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, എസ്.എന്‍.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, എം.എല്‍.എ മാരായ കോലിയക്കോട് കൃഷ്ണന്‍ നായര്‍, സാജു പോള്‍, എം. എം. ആരിഫ്, ജെയിംസ് മാത്യു, ടി.വി,.രാജേഷ്, സി.കൃഷ്ണന്‍, കെ.കെ.നാരായണന്‍, മുസ്‌ളിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ പ്രസിഡന്റ് കെ. എം. സൂപ്പി, കെ.പി.സിസി.സെക്രട്ടറിമാരായ പി.രാമകൃഷ്ണന്‍, വി. എ. നാരായണന്‍, കെ.എസ്.എഫ്. ഇ. ചെയര്‍മാന്‍ പി.ടി.ജോസ്, കല്യാണ്‍ സ്ഥാപനങ്ങളുടെ ഉടമകളായ ടി.എസ്. പട്ടാഭിരാമന്‍, ടി. എസ്. രാമചന്ദ്രന്‍, ടി.എസ്. അനന്തരാമന്‍, ഫുട്ബാള്‍ താരം ഐ. എം.വിജയന്‍, എല്‍. ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി.പി.ഐ. അസിസ്റ്റന്റ് സെക്രട്ടറി സി.എന്‍. ചന്ദ്രന്‍ തുടങ്ങിയവര്‍ വിവാഹവേളയില്‍ സന്നിഹിതരായിരുന്നു.

Keywords: Kerala, Kannur, Wedding, CPM, E.P Jayarajan, Marriage, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment