Latest Post
Showing posts with label Kerala. Show all posts
Showing posts with label Kerala. Show all posts

ജില്ലയില്‍ തിങ്കളാഴ്ച ബിജെപി ഹര്‍ത്താല്‍

Written By Kvartha Alpha on Dec 1, 2013 | 10:50 PM

കണ്ണൂര്‍: പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകനായ വിനോദ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ കണ്ണൂര്‍ ജില്ലയിലും കേന്ദ്രഭരണ പ്രദേശമായ മാഹിയിലും ഹര്‍ത്താല്‍ ആചരിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്ത് പ്രസ്താവനയില്‍ അറിയിച്ചു.

ശബരിമല, പറശ്ശിനി മടപ്പുര ഉത്സവം പ്രമാണിച്ച് ഹര്‍ത്താലില്‍ നിന്നും വാഹനങ്ങളെ ഒഴിവാക്കിയതായി അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു.

BJP worker hacked to death in Kerala; hartal in Kannur on Monday, Kannur, Kerala

Keywords: BJP worker hacked to death in Kerala; hartal in Kannur on Monday, Kannur, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു: രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

BJP worker hacked to death, Kannur, Kerala, Malayalam News, CM Vinod Kumar, RSS,
C.M.Vinod Kumar
പയ്യന്നൂര്‍: പയ്യന്നൂര്‍ പെരുമ്പയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ വെട്ടിക്കൊന്നു. സംഭവത്തില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം വാടക വീട്ടില്‍ താമസിക്കുന്ന ബിജെപി പ്രവര്‍ത്തകനായ സി.എം.വിനോദ് കുമാറിനെ(28) സായുധരായെത്തിയ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

മറ്റ് രണ്ട് പ്രവര്‍ത്തകരായ പാടിയോട്ടുചാലിലെ ലക്ഷ്മണന്‍(38), പയ്യന്നൂരിലെ ഓട്ടോ ഡ്രൈവര്‍ അന്നൂരിലെ നാരായണന്‍(44) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ നടക്കുന്ന കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന് വാഹനത്തില്‍ കണ്ണൂരിലേക്ക് വരികയായിരുന്ന ബിജെപി പ്രവര്‍ത്തകരുടെ വാഹനം പെരുമ്പയില്‍ വെച്ച് സിപിഎം സംഘം തടയുകയും പ്രവര്‍ത്തകരെ അക്രമിക്കുകയും വാഹനം തീയിട്ട് നശിപ്പിക്കുകയുമായിരുന്നു.

അക്രമത്തിനിടയില്‍ കുത്തേറ്റ വിനോദ് കുമാര്‍ തല്‍ക്ഷണം കൊല്ലപ്പെടുകയായിരുന്നു. അക്രമത്തില്‍ നിന്ന് രക്ഷപ്പെടാനായി ജീവരക്ഷാര്‍ത്ഥം ഓടിയ വിനോദ് കുമാറിനെ പെരുമ്പ ചിറ്റാരിക്കൊവ്വല്‍ വയലില്‍ വെച്ച് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം അശ്വതി നിവാസിലെ ചന്ദ്രശേഖരന്‍-ശോഭ ദമ്പതികളുടെ മകനാണ് വിനോദ് കുമാര്‍. സഹോദരങ്ങള്‍: വിപിന്‍, വിജിന്‍. ആര്‍എസ്എസ് പയ്യന്നൂര്‍ ടൗണ്‍ ശാഖാ കാര്യവാഹാണ്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ സ്റ്റുഡിയോവില്‍ ഫോട്ടോഗ്രാഫറായ വിനോദ് അവിവാഹിതനാണ്.

സംഭവസ്ഥലത്ത് കണ്ണൂര്‍ എസ്പിയുടെ ചാര്‍ജുള്ള കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ വേണുഗോപാല്‍, ഇരിട്ടി ഡിവൈഎസ്പി പ്രദീപ്, ആലക്കോട്, തളിപ്പറമ്പ് സിഐമാര്‍, വിവിധ സ്റ്റേഷനുകളിലെ എസ്‌ഐമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശക്തമായ പോലീസ് ബന്തവസ്സ് ഏര്‍പെടുത്തിയിട്ടുണ്ട്.

വര്‍ഷം തോറും യുവമോര്‍ചയുടെ നേതൃത്വത്തില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തില്‍ നടത്തിവരാറുള്ള ബഹുജന റാലിയും പൊതുസമ്മേളനവും അലങ്കോലപ്പെടുത്താന്‍ സിപിഎം ആസൂത്രിതമായി നടത്തുന്ന അക്രമങ്ങളുടെ തുടര്‍ചയാണ് കൊലപാതകവും അക്രമങ്ങളും എന്നാണ് സൂചന.

പാര്‍ട്ടി നേതൃത്വത്തിന്റെ ഉന്നതതല അറിവോടെയാണ് ഞായറാഴ്ച നടന്ന അക്രമം എന്നറിയുന്നു.
പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെയും മരണപ്പെട്ട വിനോദ് കുമാറിന്റെ വസതിയും ബിജെപി നേതാക്കളായ സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.രമേശ്, സംസ്ഥാന വക്താവ് വി.കെ.സജീവന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.സുധീര്‍, ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. മൃതദേഹം ഇന്ന് പിലാത്തറയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ചെറുതാഴം കോക്കാട് തറവാട്ടുവളപ്പില്‍ സംസ്‌കരിക്കും.

Keywords: CM Vinod Kumar, RSS, BJP worker hacked to death, Kannur, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു

Written By Kasargodvartha on Nov 30, 2013 | 12:58 AM

Mohanan
Mohanan
കണ്ണൂര്‍: ചെറുകുന്ന് വെളളറങ്ങലില്‍ ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. ഇരിണാവ് സ്വദേശി കെ.കെ മോഹനന്‍(50) ഇടക്കേപ്പുറം അംഗന്‍വാടിക്കു സമീപത്തെ ചിറ്റിയില്‍ സജീവനാ(35)ണ് മരിച്ചത്. വെളളിയാഴ്ച വൈകിട്ട് മൂന്നുമണിക്കാണ് സംഭവം.

Sajeevan
Sajeevan
വെളളറങ്ങല്‍ വളവില്‍വെച്ചാണ് അപകടം. ഒരാള്‍തത്ക്ഷണം മരിച്ചു.മറ്റൊരാള്‍പരിയാരം മെഡിക്കല്‍ കോളേജാശുപത്രയിലേക്കു കൊണ്ടുപോകും വഴിയാണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലുളള ഗതാഗതം തടസപ്പെട്ടു. കെ. എ 19 ഡി 3113 നമ്പര്‍ ലോറിയും കെ.എല്‍. 13 വൈ 5266 കണ്ണപുരം എസ്. ഐ പി.ബി സജീവന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം ഗതാഗതം പുനസ്ഥാപിച്ചു.

keywords: Kerala, Kannur, Accident, Lorry, Bike, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. 

'എളമരം കരീം വ്യവസായ മന്ത്രിയായിരുന്ന അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണം'

കണ്ണൂര്‍: എളമരം കരീം വ്യവസായ മന്ത്രിയായിരുന്ന അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി അന്വേഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പളളിരാമചന്ദ്രന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
Mullappally Ramachandran

എളമരം ഭൂമാഫിയയുമായി ബന്ധമുളളയാളാണെന്നാണ് ഇപ്പോള്‍പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരം. ചക്കിട്ടപ്പാറയില്‍ ഖനാനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് എല്ലാകാര്യങ്ങളും അന്വേഷിക്കണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും മുല്ലപ്പളളി ആവശ്യപ്പെട്ടു.

Keywords: Kerala, Kannur, Minister, Elamaram Kareem, Mullappally Ramachandran, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. 

കണ്ണൂര്‍ അക്രമം: റിമാന്‍ഡിലായ 17 പേര്‍ക്കു ജില്ലാകോടതി ജാമ്യം അനുവദിച്ചു

Oommen Chandy
കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ കണ്ണൂരില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ 17 പേര്‍ക്കു ജില്ലാകോടതി ജാമ്യം അനുവദിച്ചു. രണ്ട് ആള്‍ ജാമ്യം 50,000രൂപയുടെ ബോണ്ട് , 10,000 രൂപ കെട്ടിവെക്കല്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഓരോരുത്തര്‍ക്കും ജാമ്യം അനുവദിച്ചത്.

സി.പി.എം തലശേരി ഏരിയാ കമ്മിറ്റിയംഗം കെ.ടി പ്രഹീദ്, വടക്കുമ്പാട് ലോക്കല്‍ കമ്മിറ്റിയംഗം കെ.ഷാജി, എന്‍.സി. പി നേതാവ് ഹമീദ് ഇരിണാവ്, കോടിയേരിയിലെ കെ. പി മനോജ്, സി.കൃഷ്ണന്‍, പി.എന്‍ രാജേഷ്, ഷാജി, മുഹമ്മദ് ,ലിനേഷ്, കരുണന്‍, ജയചന്ദ്രന്‍, പാച്ചേന്‍ ഭാസ്‌കരന്‍, പി.കെ പ്രഭാകരന്‍, കെ. ഗോപാലന്‍, നികേഷ്, എ. എം രമേശന്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

Keywords: Kerala, Kannur, District court, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. 

കണ്ണൂര്‍ ടൗണ്‍ എസ്.ഐയുടെ വീടിന് നേരെ ബോംബേറ്

Written By Kvartha Alpha on Nov 24, 2013 | 11:12 PM

കണ്ണൂർ: കല്ലെറിഞ്ഞു പരിക്കേല്‍പിച്ച കേസ് അന്വേഷണ സംഘാംഗമായ എസ്‌ഐയുടെ ക്വാര്‍ട്ടേഴ്‌സിന് നേരെ ബോംബേറ്. കണ്ണൂര്‍ ടൗണ്‍ എസ് ഐയായ എസ്‌ഐ സനല്‍ കുമാറിന്റെ കണ്ണൂര്‍ നഗരത്തിലെ ക്വാര്‍ട്ടേഴ്‌സിനു നേരെയാണ് ബോംബേറുണ്ടായത്.

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസിലെ മുഖ്യ സാക്ഷി കൂടിയാണ് എസ്‌ഐ സനല്‍ കുമാര്‍. ഞായറാഴ്ച പുലര്‍ചെ രണ്ടരയോടെ ഉണ്ടായ ബോംബേറില്‍ ക്വാര്‍ട്ടേഴസിന്റെ ഒരു ഭാഗം തകര്‍ന്നു. ആക്രമണം നടന്നപ്പോള്‍ എസ്‌ഐയും കുടുംബവും ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടായിരുന്നില്ല. രണ്ട് സ്റ്റീല്‍ ബോംബുകളാണ് എസ്‌ഐയുടെ ക്വാര്‍ട്ടേഴ്‌സിന് നേരെ അക്രമികള്‍ എറിഞ്ഞത്. സംഭവത്തെ കുറിച്ച് കണ്ണൂര്‍ ടൗണ്‍ പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞു പരിക്കേല്‍പിച്ച കേസിലെ പ്രധാന പ്രതിയെ ശനിയാഴ്ച്ച പോലിസ് അറസ്റ്റു ചെയ്തിരുന്നു. കണ്ണൂര്‍ പെരിങ്ങോം സ്വദേശിയും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന യൂത്ത് സെന്റര്‍ സെക്രട്ടറിയുമായ രജീഷാണ് അറസ്റ്റിലായത്. പി.എസ്.സി പരീക്ഷ എഴുതാന്‍ പയ്യോളിയില്‍ എത്തിയപ്പോഴാണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്. എസ്.ഐയുടെ ക്വാര്‍ട്ടേഴ്‌സിനു നേരെ നടന്ന അക്രമത്തിനു ഇതുമായി ബന്ധമുണ്ടോയെന്ന് പോലിസ് സംശയിക്കുന്നുണ്ട്.

വെളളകാറിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി ശേഖരിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് കണ്ണൂര്‍ എസ്.പി രാഹുല്‍ ആര്‍.നായരുള്‍പ്പെടെയുളള ഉന്നത പൊലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസില്‍ പോലിസ് തിരിച്ചറിഞ്ഞ മൂന്നുപ്രതികളില്‍ ഒരാളാണ് രജീഷ്. കണ്ണൂര്‍ സ്വദേശികളായ ദീപക്, രാജേഷ് എന്നിവരാണ് പിടിയിലാവാനുളളത്.

Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World

കഴിഞ്ഞ ഒക്ടോബര്‍ 27ന് സംസ്ഥാന പോലീസ് കായികമേളയുടെ സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഇടതുമുന്നണി പ്രവര്‍ത്തകരുടെ കല്ലേറില്‍ മുഖ്യമന്ത്രിക്ക് പരിക്കേറ്റത്. നെറ്റിയിലും നെഞ്ചിലും പരിക്കേറ്റ മുഖ്യമന്ത്രിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ കേസില്‍ എം.എല്‍.എമാരായ കെ.കെ നാരായണന്‍, സി.കൃഷ്ണന്‍ എന്നിവരുള്‍പ്പെടെയുളള ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

മെഡിക്കല്‍ കോളേജില്‍ പാട്ടപ്പിരിവ് നടത്തിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Written By Kasargodvartha on Nov 23, 2013 | 12:58 AM

പരിയാരം: ജോലിചെയ്തിട്ടും ശമ്പളം ലഭിച്ചില്ലെന്ന് ആരോപിച്ച് മെഡിക്കല്‍ കോളേജില്‍ പാട്ടപ്പിരിവ് നടത്തിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. അനസ് ത്യേഷ്യ വിഭാഗം ഡോ. ചാള്‍സിനെയാണ് അന്വേഷണവിധേയമായി സസ് പെന്‍ഡ് ചെയ്തത്.
Doctor

മെഡിക്കല്‍കോളേജ് ചെയര്‍മാന്റെ നിര്‍ദ്ദേശാനുസരണം ഡയറക്ടര്‍ വെള്ളിയാഴ്ച രാവിലെ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍ ഉത്തരവ് കൈമാറി. പഞ്ചിംഗുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ശമ്പളം നിഷേധിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞദിവസം ഡോ. ചാള്‍സ് മെഡിക്കല്‍ കോളജ് കാമ്പസില്‍ പാട്ടപ്പിരിവ് നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

Keywords: Kerala, Pariyaram, Medical, College, Doctor, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

വധശ്രമം: 6 സി.പി.എം പ്രവര്‍ത്തകര്‍ക്ക് തടവുശിക്ഷ

CPM
തലശ്ശേരി: ബി.ജെ.പി പ്രവര്‍ത്തകന്‍ ഒളവിലം തൃക്കണ്ണാപുരത്തെ പി.കെ സുധീഷ് കുമാറിലെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകരെ കോടതി അഞ്ചുവര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചു.

കെ.നന്ദകുമാര്‍(30) പി.രാജീവന്‍(48) പി.പി വിനോദ്(29) കെ.കെ വിജേഷ്(30) എം. ശ്രീജി(32) എം.സിജു എന്നിവരെയാണ് രണ്ടുവകുപ്പുകളിലായി അഞ്ചുവര്‍ഷം തടവ് അനുഭവിക്കാന്‍ ജില്ലാകോടതി അഡീഷണല്‍ അസി. ജഡ്ജ് എ. എഫ് വര്‍ഗീസ് ഉത്തരവിട്ടത്. ആറുപ്രതികളും മുപ്പതിനായിരം രൂപ വീതം പിഴയും അടയ്ക്കണം.

Keywords: Kerala, Thalassery, CPM, BJP, Jail, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ഇന്നോവകാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു

മട്ടന്നൂര്‍: മെരുവമ്പായി പാലത്തില്‍ നിന്നും ഇന്നോവകാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഏഴുമണിക്കാണ് അപകടം.

ഗള്‍ഫില്‍ നിന്നും കോഴിക്കോട് വിമാനത്താവളം വഴി മടങ്ങിവരുന്നയാളെ കൂട്ടികൊണ്ടു വരുന്നതിനിടെ മെരുവമ്പായി പാലത്തിന്റെ കൈവരിയിലിടിച്ച് താഴെ പുഴക്കരയിലേക്ക് മറിയുകയായിരുന്നു. കാറോടിച്ചിരുന്ന നീര്‍വേലിയിലെ വക്കീലന്റവിട റസാഖ്ഹാജി(47) ഗള്‍ഫില്‍ നിന്നും മടങ്ങിയ മാലൂരിലെ മുനീര്‍(38) എന്നിവര്‍ക്കാണ് പരിക്കേററത്. കാറിനു വേഗതകുറവായതിനാലാണ് വന്‍ദുരന്തമൊഴിവായത്.


keywords: Kerala, Kannur, Innova, car, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

200 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

മട്ടന്നൂര്‍: നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊലീസ് നടത്തിയ പരിശോധനയില്‍ പാലോട്ടുപളളിയില്‍ നിന്നും 200 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. മുഹമ്മദിന്റെ പലചരക്കുകടയില്‍ നിന്നും നായിഫിന്റെ സ്‌റ്റേഷനറികടയില്‍നിന്നുമാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. പരിശോധനയ്ക്കു മട്ടന്നൂര്‍ എസ്. ഐ പി.കെ പ്രകാശ് നേതൃത്വം നല്‍കിയത്.
Mattanur


Keywords: Kerala, Mattanur, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ജില്ലാ കളക്ടര്‍ ഡോ.രത്തന്‍ കേല്‍കറിന് കണ്ണൂരിലെ പൗരാവലി യാത്രയയപ്പ് നല്‍കി

കണ്ണൂര്‍: സ്ഥലം മാറിപ്പോകുന്ന കണ്ണൂര്‍ ജില്ലാ കളക്ടര്‍ ഡോ.രത്തന്‍ കേല്‍കറിന് കണ്ണൂരിലെ പൗരാവലി യാത്രയയപ്പ് നല്‍കി. ചേംബര്‍ ഹാളില്‍ നടന്ന പരിപാടി മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ല പ്രശ്‌നമുഖരിതമാണ്. എന്നാല്‍ പൂര്‍ണ്ണമായ അര്‍പ്പണ ബോധം കൊണ്ട് ജില്ലാ കളക്ടര്‍ അതിനെ അതിജീവിച്ചുവെന്ന് കെ.സി.ജോസഫ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

ചാല ദുരന്തത്തിലും ഇരിട്ടിയിലെ വെള്ളപ്പൊക്കത്തിലും മറ്റും ജില്ലാ കളക്ടര്‍ അസാമാന്യമായ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. പല ഘട്ടങ്ങളിലും ഒരു സര്‍ക്കാരിനെക്കൊണ്ട് ചെയ്യാവുന്ന കാര്യങ്ങള്‍ പരാതിയില്ലാതെ കളക്ടര്‍ നിര്‍വഹിച്ചു. ജനങ്ങളുടെ മനസില്‍ കളക്ടര്‍ രത്തന്‍ കേല്‍കര്‍ എക്കാലവും ഉണ്ടായിരിക്കുമെന്നും മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.

Rathan-kelkar.jpg


ജില്ല കളക്ടര്‍ക്കുള്ള പൗരാവലിയുടെ ഉപഹാരം കെ.സുധാകരന്‍ എം.പി.നല്‍കി. അക്ഷയ കേന്ദ്രവും കളക്ടര്‍ക്ക് ഉപഹാരം നല്‍കി. ജില്ലാ കളക്ടര്‍ കണ്ണൂരിനു വേണ്ടി തയാറാക്കിയ വികസനരേഖ അദ്ദേഹം മന്ത്രി കെ.സി.ജോസഫിനു കൈമാറി. എ. പി.അബ്ദുള്ളക്കുട്ടി എം. എല്‍. എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണി ജോസഫ് എം. എല്‍. എ, വിവിധ കക്ഷി നേതാക്കളായ എം.പ്രകാശന്‍ മാസ്റ്റര്‍, കെ.രഞ്ജിത്ത്, സി.പി.മുരളി, മാര്‍ട്ടിന്‍ ജോര്‍ജ്, ഇല്ലിക്കല്‍ അഗസ്തി, പി.പി.ദിവാകരന്‍, സബ് കളക്ടര്‍ ടി.വി. അനുപമ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ രോഷ്‌നി ഖാലിദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ. എ. സരള സ്വാഗതം പറഞ്ഞു. ജില്ലാ കളക്ടര്‍ മറുപടി പ്രസംഗം നടത്തി. കണ്ണൂരിലെ പൗരാവലി നല്‍കിയ സ്വീകരണം തന്റെ മാതാപിതാക്കള്‍ക്ക് സമര്‍പ്പിക്കുകയാണെന്നും കൂട്ടായ്മയാണ് കണ്ണൂരിന്റെ പ്രത്യേകതയെന്നും കളക്ടര്‍ പറഞ്ഞു.

Keywords: Kerala, Kannur, Collector, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

വിദ്യാര്‍ത്ഥി വേട്ട യു.ഡി.എഫിന് വിനയാകും: വി.ശിവദാസന്‍

കണ്ണൂര്‍: വിദ്യാര്‍ത്ഥി വേട്ട യു.ഡി.എഫിന് വിനയാകുമെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാപ്രസിഡന്റ് വി.ശിവദാസന്‍ പറഞ്ഞു. കണ്ണൂര്‍ കളക്ടറേററിനുമുന്നില്‍ എസ്. എഫ്. ഐ നടത്തിയ ഏകദിന സത്യാഗഹസമരത്തിന്റെ സമാപനസമ്മേളനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
V. Shivathasan

കേരളത്തിലാകെ ആര്‍. എസ്.എസ് മനുഷ്യകുരുതി നടത്തുമ്പോള്‍ അവരെ അറസ്റ്റു ചെയ്യാന്‍ കേരളത്തിലെ പൊലീസ് തയ്യാറാകുന്നില്ല. പകരംകൊലയാളികള്‍ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെടുന്ന വിദ്യാര്‍ത്ഥികളെയാണ് വേട്ടയാടുന്നതെന്ന് ശിവദാസന്‍ ആരോപിച്ചു. മുഹമ്മദ് സിറാജിന്റെ അദ്ധ്യക്ഷതയില്‍ കെ.സി ഷെബിന്‍, പി.പി അനിഷ, കെ. ഫസ്‌ന എന്നിവര്‍ നേതൃത്വം നല്‍കി. എം.വിജിന്‍ സ്വാഗതം പറഞ്ഞു.

Keywords: Kerala, Kannur, UDF, SFI, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം

Written By Kasargodvartha on Nov 19, 2013 | 12:35 AM

കണ്ണൂര്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ്ണം. ജനജീവിതം സ്തംഭിച്ചു. കടകമ്പോളങ്ങള്‍ മുഴുവന്‍ അടഞ്ഞുകിടന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. സ്വകാര്യസ്ഥാപനങ്ങളും തുറന്നില്ല.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് എത്തിയത്. ഇരുനൂറോളം ജീവനക്കാരുള്ള കലക്ടറേറ്റില്‍ ഹാജരായത് 15 ശതമാനം ജീവനക്കാര്‍ മാത്രം. സ്വകാര്യബസ്സുകളും കെ.എസ്.ആര്‍.ടി.സിയും ഓട്ടോറിക്ഷകളും ടാക്‌സികളും സര്‍വീസ് നടത്തിയില്ല. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് റോഡിലിറങ്ങിയത്. ജില്ലയിലെ കണ്ണൂര്‍ ഉള്‍പ്പെടെയുളള ജില്ലയിലെ പ്രധാനനഗരങ്ങള്‍ വിജനമായി.
Harthal

ഹര്‍ത്താല്‍ പ്രഖ്യാപനം അറിയാതെ റെയിവെ സ്‌റ്റേഷനുകളില്‍ ട്രെയിനിറങ്ങിയവര്‍ വാഹനം കിട്ടാതെ വലഞ്ഞു. ഹോട്ടലുകള്‍ പോലും തുറക്കാതിരുന്നതിനാല്‍ വെള്ളവും ഭക്ഷണവും ലഭിക്കാതെ ഇവര്‍ ബുദ്ധിമുട്ടി.

ജി.യിലെ വാണിജ്യവ്യവസായ മേഖലയെയും ഹര്‍ത്താല്‍ സാരമായി ബാധിച്ചു. ശബരിമല തീര്‍ഥാടകരെയും പാല്‍, പത്രം, ആശുപത്രി എന്നിവയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അനിഷ്ടസംഭവങ്ങളുണ്ടാവാനുളള സാധ്യത കണക്കിലെടുത്ത് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും നഗരങ്ങളിലും സായുധ പോലിസിനെ വിന്യസിച്ചിരുന്നു. മലയോര മേഖലകളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരേ കഴിഞ്ഞ ദിവസം കൊട്ടിയൂരില്‍ നടത്തിയ പ്രതിഷേധം അക്രമത്തില്‍ കലാശിച്ച പശ്ചാത്തലത്തില്‍ വന്‍ സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിരുന്നത്. പ്രധാന നഗരങ്ങളില്‍ പൊലീസ് പിക്കറ്റിംഗും പട്രോളിംഗും ഏര്‍പ്പെടുത്തിയിരുന്നു.

ജില്ലയിലെ വനം വകുപ്പ് ഓഫിസുകള്‍ക്ക് പ്രത്യേക സുരക്ഷ സജ്ജീകരിച്ചിരുന്നു. മട്ടന്നൂര്‍, തലശേരി, ചക്കരക്കല്‍, ഇരിട്ടി, ശ്രീകണ്ഠാപുരം, തളിപ്പറമ്പ്, പയ്യന്നൂര്‍, പഴയങ്ങാടി, കൂത്തുപറമ്പ, മാതമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി.കണ്ണൂരില്‍ നടന്ന പ്രകടനത്തിന് സി. പി. എം സംസ്ഥാനകമ്മിറ്റിയംഗം കെ.കെ രാഗേഷ്, കണ്ണൂര്‍ ഏരിയാസെക്രട്ടറി എന്‍. ചന്ദ്രന്‍, ഒ.കെ വിനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, Kannur, Harthal, Strike, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ അക്രമിച്ചതായി പരാതി

നാറാത്ത്: ബൈക്കില്‍ പോകുകയായിരുന്ന പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ തടഞ്ഞ് നിര്‍ത്തി അക്രമിച്ചതായി പരാതി. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് നാറാത്ത് ആനന്ദതീര്‍ത്ഥ കോളനി റോഡിലാണ് സംഭവം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പാണ്ട്യന്‍ തടത്ത് ജുനൈദ്(25), ഷുഹൈബ്(23) എന്നിവര്‍ക്കാണ് പരിക്കേററത്. ഇവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

മാരകായുധങ്ങളുമായെത്തിയ 15ലേറെ പേരാണ് അക്രമിച്ചത്. അക്രമത്തിനു പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ബിന്റോ, കാര്‍ത്തിക്, രാഹുല്‍, ദിലീപ്, പ്രജീഷ് തുടങ്ങിയവരാണെന്ന് പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ ആരോപിച്ചു.
Attack

വിവരമറിഞ്ഞ് വളപട്ടണം സി.ഐ ബാലകൃഷ്ണന്‍, മയ്യില്‍ എസ്.ഐ സുരേന്ദ്രന്‍ കല്യാടന്‍ എന്നിവര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തതായി വളപട്ടണം സി. ഐ ബാലകൃഷ്ണന്‍ പറഞ്ഞു.

Keywords: Kerala, Kannur, Popular Front of India, Attack, Narath, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

മീന്‍ പിടിക്കുന്നതിനിടെ യുവാവ് പുഴയില്‍ വീണു മരിച്ചു

ശ്രീകണ്ഠപുരം: മീന്‍ പിടിക്കുന്നതിനിടെ യുവാവ് പുഴയില്‍ വീണു മരിച്ചു. പയ്യാവൂര്‍ ശാന്തിനഗറിലെ ചിറയില്‍ ജോസ്‌ലീലാമ്മ ദമ്പതികളുടെ മകന്‍ ജോസ്‌കുട്ടി(42) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ കര്‍ണാടക വനാതിര്‍ത്തിയിലെ ഉടുമ്പ പുഴയിലാണ് മുങ്ങിമരിച്ചത്.

Fishermanമകന്റെയും സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജോസ് കുട്ടി മീന്‍ പിടിക്കാന്‍ എത്തിയത്. വലയില്‍ മീന്‍ കുരുങ്ങിയതിനെ തുടര്‍ന്ന് വലിക്കുന്നതിനിടെ പുഴയില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടനെ ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ഭാര്യ: ഷൈനി. മക്കള്‍: ആഷ്മിന്‍, അബിന്‍.

Keywords: Kerala, Kannur, Shrikandapuram, Fish, Fisherman, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

പ്രസവചികിത്സക്കിടെ യുവതി മരിച്ചു

തലശ്ശേരി: പ്രസവചികിത്സയ്ക്കിടെ യുവതി മരിച്ചു. മുഴപ്പിലങ്ങാട് അഫ്‌സീനാസില്‍ മഷ്ഹൂദിന്റെ ഭാര്യ റുഖ്‌സാന(25)യാണ് മരിച്ചത്. ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്നുരോപിച്ച് റുഖ്‌സാനയുടെ ബന്ധുക്കള്‍ ഡോ. ശാന്ത കുമാരിയുടെ തലശ്ശേരി സിറ്റി മെറ്റേണിറ്റി സെന്ററിലെത്തി ബഹളം വെച്ചത്. നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.
pregnant

കഴിഞ്ഞ മാസം 28നാണ് റുഖ്‌സാനയെ പ്രസവത്തിനായി സിറ്റി മെറ്റേണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 29ന് വൈകുന്നേരം പ്രസവം നടന്നു. ഇതില്‍ പിന്നീട് യുവതിക്ക് മൂത്ര തടസമനുഭവപ്പെട്ടു. ഇതിന് ട്യൂബ് ചികിത്സയാണ് നല്‍കിയത്. രണ്ടുദിവസം കഴിഞ്ഞതോടെ നെഞ്ചുവേദനയും അനുഭവപ്പെട്ടു തുടങ്ങി. ഗ്യാസിന്റെ ഉപദ്രവമാണെന്ന് ഡോക്ടര്‍ പറഞ്ഞതത്രെ. ഇതിനുള്ള മരുന്നും നല്‍കിയിരുന്നു. പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞതോടെ റുഖ്‌സാനയ്ക്ക് അസ്വാസ്ഥ്യം കൂടി. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ ഇടപെട്ട് കണ്ണൂരിലെ കൊയിലി ആശുപത്രിയില്‍ കൊണ്ടുവന്നു.

എന്നാല്‍ രോഗം ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിയാരത്ത് മൂന്നുദിവസം വെന്റിലേറ്ററിലായിരുന്നു. അസുഖം ഭേദപ്പെട്ട് വരുന്നതിനിടയില്‍ ഞായറാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ റുഖ്‌സാനയുടെ ബന്ധുക്കളെത്തി മെറ്റേണിറ്റി ആശുപത്രിയിലെ ഡോക്ടറുമായി വാക്കേററം നടത്തുകയായിരുന്നു. എന്നാല്‍ തന്റെ ചികിത്സയില്‍ അപാകതകള്‍ സംഭവിച്ചിട്ടില്ലെന്ന് ഡോക്ടര്‍ വിശദീകരിച്ചു.

Keywords: Kerala, Kannur, Delivery, Thalassery, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

കാറുകള്‍ കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റു

മട്ടന്നൂര്‍: കാറുകള്‍ കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി എട്ടരയോടെ ചാവശ്ശേരി ഹൈസ്‌കൂള്‍ സ്‌റ്റോപ്പ് വളവിലാണ് അപകടം. കാര്‍ യാത്രക്കാരായ മലപ്പുറം സ്വദേശികളായ അബ്ദുള്‍ ജലാല്‍, ജിഹാദ്, ആസിഫ്, ചാലാട് സ്വദേശികളായ നിഥിന്‍, കാപ്പിലെ പീടികയില്‍ ശരത് എന്നിവര്‍ക്കാണ് പരിക്കേററത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Accident

മട്ടന്നൂരില്‍ നിന്നും ഇരിട്ടിയിലേക്കുംഇരിട്ടയില്‍ നിന്നും മട്ടന്നൂരിലേക്ക് പോവുകയായിരുന്ന കാറുകളാണ് കൂട്ടിയിടിച്ചത്. ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.വിവരമറിഞ്ഞ് മട്ടന്നൂര്‍ പൊലീസും സ്ഥലത്തെത്തി.

Keywords: Kerala, Kannur, Mattanur, Car accident, Injured, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

പളളിപ്രത്ത് സി.പി.എം പ്രവര്‍ത്തകരെ അക്രമിച്ചു

CPM
കക്കാട്: പളളിപ്രത്ത് രണ്ട് സി.പി.എം പ്രവര്‍ത്തകരെ മാരകായുധങ്ങള്‍കൊണ്ട് അക്രമിച്ചതായി പരാതി.അതിരകത്തെ നവീന്‍(21) മുണ്ടയാട്ടെ പ്രണവ്(22) എന്നിവര്‍ക്കാണ് പരിക്കേററ്. തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് പളളിപ്രം ടൗണില്‍വെച്ച് ആര്‍. എസ്. എസുകാര്‍ വാള്‍ വീശി ഇരുവരെയും അക്രമിച്ചുവെന്നാണ് പരാതി. ഇരുവരെയും പരിക്കുകളോടെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പളളിപ്രത്ത് ക്‌ളബിനരികെ ഇരിക്കുകയായിരുന്ന ഇരുവരെയും മാരകായുധങ്ങളുമായെത്തിയ ആര്‍. എസ്. എസുകാര്‍ വധിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സി. പി.എം നേതാക്കള്‍ ആരോപിച്ചു. ടൗണ്‍ പൊലീസ് കേസെടുത്തു. സംഘര്‍ഷബാധിതപ്രദേശത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Keywords: Kerala, Kakkad, Palliparath, CPM, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

വനംപരിസ്ഥിതി മന്ത്രാലയത്തിലെ അഞ്ചു ഉദ്യോഗസ്ഥരെ മോചിപ്പിച്ചു

Written By Kasargodvartha on Nov 16, 2013 | 1:14 AM


Kottiyoor Jeep
കൊട്ടിയൂര്‍: കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ പൊട്ടംതോട് മലയില്‍ ബന്ദികളാക്കിയ വനംപരിസ്ഥിതി മന്ത്രാലയത്തിലെ അഞ്ചു ഉദ്യോഗസ്ഥരെ കലക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മോചിപ്പിച്ചു. വ്യാഴാഴ്ച പകല്‍മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെവരെ പത്തുമണിക്കൂറോളം ബന്ദികളാക്കിയ വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ എസ്. എസ് കുമ്പാരെ, മുഹമ്മദ്പര്‍വീസ്, നവീന്‍കുമാര്‍,കെ.ലിംഗപ്പ, ബി. ചെനബസപ്പ എന്നിവരെയാണ് മോചിപ്പിച്ചത്.

കൊട്ടിയൂര്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ ഫാ. തോമസ് മണക്കുന്നോലുമായി പുലര്‍ച്ചെ രണ്ടുമണിവരെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തടഞ്ഞുവച്ച ഉദ്യോഗസ്ഥരെ വിട്ടയക്കാന്‍ തീരുമാനമായത്. അനുരഞ്ജന ചര്‍ച്ചയില്‍ കണ്ണൂര്‍ ജില്ലാപൊലീസ് മേധാവി രാഹുല്‍ ആര്‍. നായരും പങ്കെടുത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് നീണ്ടുനോക്കി സ്വദേശികളായ ക്‌ളിന്റ് സെബാസ്റ്റ്യന്‍(22) സുമിന്‍ മാത്യു(23) ഫ്രാങ്കോ ജോസ്(19) നിജിന്‍ജോസ്(20) എന്നിവരെ ഇന്നലെ രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തത് കൊട്ടിയൂര്‍ മേഖലയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അറസ്റ്റില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കേളകം പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ചുള്‍പ്പെടെയുളള സമരപരിപാടികള്‍ ആരംഭിക്കാന്‍ ഒരുങ്ങവെ കെ.സുധാകരന്‍ എം.പി, അഡ്വ.സണ്ണിജോസഫ് എം. എല്‍. എ, ജെയിംസ് മാത്യു എം. എല്‍. എ എന്നിവര്‍ ഇടപ്പെട്ട് മുഖ്യമന്ത്രിയെ കാര്യം ധരിപ്പിച്ചു. ഇതിനെ തുടര്‍ന്ന് മാലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലുണ്ടായിരുന്നവരെ മോചിപ്പിക്കുകയായിരുന്നു. ഇതോടെയാണ് സംഘര്‍ഷാവസ്ഥ തണുത്തത്.


കൊട്ടിയൂരില്‍ കര്‍ണ്ണാടക വനപാലക സംഘത്തെ തടഞ്ഞുവച്ചത് റിപ്പോര്‍ട്ടു ചെയ്യാനായി പോയ പത്ര ദൃശ്യമാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് ക്രൂരമായി.

ഇരട്ടത്തോട്ടില്‍ അക്രമം നടന്ന സ്ഥലത്തുവച്ച് ഫോട്ടോയെടുക്കുകയായിരുന്ന മംഗളം പേരാവൂര്‍ ലേഖകന്‍ കെ.ജി യശോദരനെ ഒരു സംഘം തല്ലിച്ചതച്ചു. അക്രമികളില്‍ നിന്നും രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ മുകളില്‍ കയറിയെങ്കിലും അവിടെയും പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. സാരമായി പരിക്കേററ യശോദരന്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. പൊട്ടന്‍തോട്ടില്‍ ജീപ്പ് കത്തിക്കുന്നതിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ദീപിക പ്രാദേശിക ലേഖകന്‍ എം.ജെ റോബിനും(32) ക്രൂമായി മര്‍ദ്ദനമേററു. രക്ഷപ്പെടാന്‍ റോബിന്‍ സമീപമുളള ഒരുവീട്ടില്‍ ഓടിക്കയറിയ റോബിനെ അക്രമം ഭയന്ന വീട്ടുകാര്‍ ഇറക്കിവിട്ടു. ദേഹാമാസകലം മര്‍ദ്ദനമേററ റോബിനെ പേരാവൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. പ്രാദേശിക ചാനല്‍റിപ്പോര്‍ട്ടര്‍ സജീവ് നായര്‍, മനോരമ പ്രാദേശിക ലേഖകന്‍ ജോയി ജോസഫ് എന്നിവര്‍ക്കും മര്‍ദ്ദനമേററു. ജോയിയുടെ ക്യാമറ തകര്‍ക്കാനും ശ്രമമുണ്ടായി.

സംഘര്‍ഷത്തില്‍ മുപ്പതോളം പൊലീസുകാര്‍ക്ക് പരിക്കേററു. ഇവര്‍ തലശേരി, കൂത്തുപറമ്പ്, ഇരിട്ടി എന്നിവടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലാണ്. മൂന്നു സി. ഐമാരും നാലു എസ്. ഐമാര്‍ക്കും അക്രമാസക്തമായ ജനക്കൂട്ടത്തിന്റെ കലിതുളളലില്‍ പരിക്കേററിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ബൈക്കില്‍ പോവുകയായിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് എ. എസ്. ഐ സഞ്ചരിച്ച ബൈക്ക് കൊട്ടിയൂര്‍ പാല്‍ചുരത്തുവച്ച് ഒരു സംഘം അക്രമികള്‍ തീവച്ച് നശിപ്പിച്ചു. സി. ഐ മാരായ വി.വി മനോജ്(ഇരിട്ടി) കെ.വി ബാബു(കൂത്തുപറമ്പ്) കെ.വി വേണുഗോപാല്‍(മട്ടന്നൂര്‍) എസ്. ഐമാരായ വേണു(കേളകം) ബാലകൃഷ്ണന്‍(ഇരിട്ടി) രവീന്ദ്രന്‍(കൂത്തുപറമ്പ്) പി.കെ പ്രകാശ്(മട്ടന്നൂര്‍) പൊലീസുകാരായ കേളകത്തെ ശ്യാംമോഹന്‍, ശ്രീനേഷ്, റസീഖ്, എ. ആര്‍ ക്യാമ്പിലെ സോജിത്ത്, ഷിജു, മഹേഷ്, കെ.ഷിജു, ഇരിട്ടിയിലെ സുജിത്ത്, അജിത്ത്, ഉദയന്‍, കരിക്കോട്ടക്കരിയിലെ ആന്റണി, കെ. എ.പിയിലെ സാജിത്ത്, വിജിത്ത്, പയ്യന്നൂരിലെ പ്രശാന്ത്, കൂത്തുപറമ്പിലെ രജീഷ് കുമാര്‍, പ്രദീപന്‍, സന്തോഷ്, സതീശന്‍, കണ്ണവത്തെ സുജിത്ത്, മട്ടന്നൂരിലെ രാജീവന്‍, അഭിലാഷ്, പുരുഷു, ശോഭിത്ത് എന്നിവര്‍ക്കാണ് പരിക്കേററത്.

keywords: Kerala, Kannur, Kottiyoor, Police, Collector, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ജീവനക്കാര്‍ ബാങ്ക് പ്രസിഡന്റിനെ ഉപരോധിച്ചു

കണ്ണൂര്‍: ജീവനക്കാരനായ കോണ്‍ഗ്രസ് നേതാവിന്റെ ഏകാധിപത്യ പ്രവണതകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സഹകരണബാങ്കില്‍ സി. എം. പി നിയന്ത്രണത്തിലുളള ജീവനക്കാര്‍ ബാങ്ക് പ്രസിഡന്റിനെ ഉപരോധിച്ചു. വെള്ളിയാഴ്ച രാവിലെ 11മണിയോടെ ജില്ലാബാങ്ക് എംപ്‌ളോയിസ് യൂണിയന്റെ നേതൃത്വത്തിലാണ് സി. എം. പി നേതാവ് കൂടിയായ എം.കെ ബാലകൃഷ്ണനെ മുറിയില്‍ തടഞ്ഞുവച്ചത്.
CPM

ജനറല്‍ മാനേജരുടെ മുറിക്ക് മുന്നില്‍ ഇവര്‍ കുത്തിയിരുപ്പ് സമരം നടത്തി. പളളിക്കുന്ന് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റായ പി.കെ രാഗേഷ് തീരുമാനിക്കുന്നതു പോലെയാണ് ഇപ്പോള്‍ജില്ലാബാങ്കില്‍ ഭരണം നടക്കുന്നതെന്ന് ജീവനക്കാര്‍ ആരോപിച്ചു. ബാങ്കിലെ ക്‌ളര്‍ക്ക് മാത്രമായ രാഗേഷ് ഒപ്പിടാന്‍ പറയുന്നിടത്ത്ഒപ്പുവെക്കുന്നയാളായി പ്രസിഡന്റുമാറിയെന്ന് സമരക്കാര്‍ കുററപ്പെടുത്തി.

സി. എം. പി ജീവനക്കാര്‍ക്ക് സ്ഥാനക്കയററം അനുവദിക്കാന്‍ തയ്യാറാകാത്തതിലും ജീവനക്കാര്‍ പ്രതിഷേധിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ സമരം പ്രസിഡന്റും യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അവസാനിപ്പിച്ചു. യൂണിയന്‍ ഭാരവാഹികളായ പി.സുനില്‍കുമാര്‍, പി. പി ഗോവിന്ദന്‍, കെ.കെ വേണുഗോപാല്‍, പി.ശിവദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, Kannur, CPM, Bank, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kannur Vartha | Kannur News | Latest Malayalam News from Kannur - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger