ശ്രീകണ്ഠപുരം: മീന്‍ പിടിക്കുന്നതിനിടെ യുവാവ് പുഴയില്‍ വീണു മരിച്ചു. പയ്യാവൂര്‍ ശാന്തിനഗറിലെ ചിറയില്‍ ജോസ്ലീലാമ്മ ദമ്പതികളുടെ മകന് ജോസ്കുട്ടി(42) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ കര്‍ണാടക വനാതിര്‍ത്തിയിലെ ഉടുമ്പ പുഴയിലാണ് മുങ്ങിമരിച്ചത്.
മകന്റെയും സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജോസ് കുട്ടി മീന്‍ പിടിക്കാന്‍ എത്തിയത്. വലയില്‍ മീന്‍ കുരുങ്ങിയതിനെ തുടര്‍ന്ന് വലിക്കുന്നതിനിടെ പുഴയില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടനെ ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ഭാര്യ: ഷൈനി. മക്കള്‍: ആഷ്മിന്, അബിന്‍.
![Fisherman Fisherman](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjkIfzjZWPRTdw_YHlcAmlsn74u6wc37D6U1l5JcmO5Jm3SZe0rtCJ5aFlU8YEU0yOFKp5QE7g_ttkWqNOehKjtGQ68mMDoxwpnGef2X71z4oF0Pw08eDDDKwTjrdX2DJD7Nc94a2r87uk/s200/Fisherman.jpg)
Keywords: Kerala, Kannur, Shrikandapuram, Fish, Fisherman, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Post a Comment