C.M.Vinod Kumar |
മറ്റ് രണ്ട് പ്രവര്‍ത്തകരായ പാടിയോട്ടുചാലിലെ ലക്ഷ്മണന്‍(38), പയ്യന്നൂരിലെ ഓട്ടോ ഡ്രൈവര്‍ അന്നൂരിലെ നാരായണന്‍(44) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ നടക്കുന്ന കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന് വാഹനത്തില്‍ കണ്ണൂരിലേക്ക് വരികയായിരുന്ന ബിജെപി പ്രവര്‍ത്തകരുടെ വാഹനം പെരുമ്പയില്‍ വെച്ച് സിപിഎം സംഘം തടയുകയും പ്രവര്‍ത്തകരെ അക്രമിക്കുകയും വാഹനം തീയിട്ട് നശിപ്പിക്കുകയുമായിരുന്നു.
അക്രമത്തിനിടയില്‍ കുത്തേറ്റ വിനോദ് കുമാര്‍ തല്‍ക്ഷണം കൊല്ലപ്പെടുകയായിരുന്നു. അക്രമത്തില്‍ നിന്ന് രക്ഷപ്പെടാനായി ജീവരക്ഷാര്‍ത്ഥം ഓടിയ വിനോദ് കുമാറിനെ പെരുമ്പ ചിറ്റാരിക്കൊവ്വല്‍ വയലില്‍ വെച്ച് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം അശ്വതി നിവാസിലെ ചന്ദ്രശേഖരന്‍-ശോഭ ദമ്പതികളുടെ മകനാണ് വിനോദ് കുമാര്‍. സഹോദരങ്ങള്‍: വിപിന്‍, വിജിന്‍. ആര്‍എസ്എസ് പയ്യന്നൂര്‍ ടൗണ്‍ ശാഖാ കാര്യവാഹാണ്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ സ്റ്റുഡിയോവില്‍ ഫോട്ടോഗ്രാഫറായ വിനോദ് അവിവാഹിതനാണ്.
സംഭവസ്ഥലത്ത് കണ്ണൂര്‍ എസ്പിയുടെ ചാര്‍ജുള്ള കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ വേണുഗോപാല്‍, ഇരിട്ടി ഡിവൈഎസ്പി പ്രദീപ്, ആലക്കോട്, തളിപ്പറമ്പ് സിഐമാര്‍, വിവിധ സ്റ്റേഷനുകളിലെ എസ്‌ഐമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശക്തമായ പോലീസ് ബന്തവസ്സ് ഏര്‍പെടുത്തിയിട്ടുണ്ട്.
വര്‍ഷം തോറും യുവമോര്‍ചയുടെ നേതൃത്വത്തില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തില്‍ നടത്തിവരാറുള്ള ബഹുജന റാലിയും പൊതുസമ്മേളനവും അലങ്കോലപ്പെടുത്താന്‍ സിപിഎം ആസൂത്രിതമായി നടത്തുന്ന അക്രമങ്ങളുടെ തുടര്‍ചയാണ് കൊലപാതകവും അക്രമങ്ങളും എന്നാണ് സൂചന.
പാര്‍ട്ടി നേതൃത്വത്തിന്റെ ഉന്നതതല അറിവോടെയാണ് ഞായറാഴ്ച നടന്ന അക്രമം എന്നറിയുന്നു.
പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെയും മരണപ്പെട്ട വിനോദ് കുമാറിന്റെ വസതിയും ബിജെപി നേതാക്കളായ സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.രമേശ്, സംസ്ഥാന വക്താവ് വി.കെ.സജീവന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.സുധീര്‍, ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. മൃതദേഹം ഇന്ന് പിലാത്തറയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ചെറുതാഴം കോക്കാട് തറവാട്ടുവളപ്പില്‍ സംസ്‌കരിക്കും.
Keywords: CM Vinod Kumar, RSS, BJP worker hacked to death, Kannur, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Post a Comment