എടക്കാട് ഉറ്റസുഹൃത്തുക്കളായ രണ്ടുപേര്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍

കണ്ണൂര്‍: എടക്കാട് ഉറ്റസുഹൃത്തുക്കളായ രണ്ടുപേര്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍. മുഴപ്പിലങ്ങാട് കുളംബസാറിലെ ഓട്ടോറിക്ഷ െ്രെഡവര്‍ വലിയ വളപ്പില്‍ വീട്ടില്‍ ഫഹദ്(23) എടക്കാട് പെട്രോള്‍ പമ്പിനു സമീപത്തെ ക്‌ളീനാങ്കണ്ടി വീട്ടില്‍ എന്‍.ഷിജില്‍(26) എന്നിവരാണ് മരിച്ചത്.

ഇണ്ടേരിശിവക്ഷേത്രത്തിനു എതിര്‍വശം എടക്കാട് ബീച്ച് ഗേററിനു സമീപത്തെ റെയില്‍വെ ട്രാക്കിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് കരുതുന്നു.

Shijin_Edakkad
Shijin
Fahad-Eadakkad
Fahad
ബീച്ച് ഗേറ്റിനു സമീപമാണ് ഫഹദിന്റെ തറവാട് വീട്. ഏറെക്കാലമായി പൂട്ടിക്കിടക്കുന്ന വീടാണിത്. ഷിജിലിനൊപ്പം ഫഹദ് ഈ വീട്ടില്‍ പലപ്പോഴായി വരാറുണ്ടത്രെ. ഫഹദിന്റെ ഓട്ടോറിക്ഷ ഗേററിനു സമീപം നിര്‍ത്തിയിട്ട നിലയിലാണ്. ഷിജില്‍ നേരത്തെ ഗള്‍ഫിലായിരുന്നു. തിരിച്ചുവന്നതിനുശേഷം തലശേരി ഇ പ്‌ളാനെററില്‍ ജോലി ചെയ്തുവരികയായിരുന്നു. മൂസഖൈറുന്നിസ ദമ്പതികളുടെ മകനാണ് ഫഹദ്. സഹോദരങ്ങള്‍: ഫായിസ്, ആയിഷ. റിട്ട. എസ്. ഐ ചന്ദ്രന്‍ ഷീല ദമ്പതികളുടെ മകനാണ് ഷിജില്‍. ഏകസഹോദരന്‍: ഷിബിന്‍. മൃതദേഹങ്ങള്‍ എടക്കാട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Kerala, Kannur, Train, accident, Two, friends, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post