ജനങ്ങള്‍ക്ക് പറയാനുളളത്


സ്വന്തം ലേഖകന്‍

കണ്ണൂര്‍: കുറവും വേണ്ട കൂടുതലും വേണ്ടായെന്ന നയമായിരിക്കണം നിര്‍മ്മാണ മേഖലയില്‍ നടപ്പില്‍ വരുത്തേണ്ടത്. കൂലിയെന്ന പേരില്‍ നടപ്പിലാക്കുന്ന പകല്‍കൊളള അവസാനിപ്പിച്ച് ഏകീകൃത കൂലി സമ്പ്രദായം നടപ്പില്‍ വരുത്തണം. ഒരിടത്ത് അധികം, മറ്റൊരിടത്ത് കുറവ് എന്ന രീതി അനുവര്‍ത്തിക്കാന്‍ പാടില്ല.

കൂലിവര്‍ദ്ധിപ്പിക്കുന്നതിനൊപ്പം മൂല്യവും വൈദഗ്ദ്ധ്യവും വര്‍ദ്ധിപ്പിക്കണം. തൊഴിലില്‍ അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥത കാണിക്കാന്‍ തൊഴിലാളികള്‍ തയ്യാറാകണം. കൂലിവര്‍ദ്ധനവിനുളള തീരുമാനം ലേബര്‍ ഓഫീസര്‍, തൊഴിലാളിയൂണിയന്‍ നേതാക്കള്‍, തൊഴിലുടമകള്‍, കരാറുകാര്‍ എന്നിവര്‍ സംയുക്തയോഗം ചേര്‍ന്നു തീരുമാനിക്കണം. ഇതു ഏകീകൃതമായി നടപ്പില്‍ വരുത്തുന്നുണ്ടോയെന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണം. തൊഴില്‍തട്ടിപ്പുകള്‍ അവസാനിപ്പിക്കാന്‍ മേസ്ത്രിമാര്‍ തയ്യാറാകണം.

ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ ലേബര്‍വകുപ്പ് പ്രത്യേക സെല്‍തന്നെയുണ്ടാക്കണം.
ചിലവീടുകളിലും തൊഴില്‍ സ്ഥലത്തും പോയാല്‍ മദ്യം ചോദിച്ചുവാങ്ങുന്ന പ്രവണത നിലനില്‍ക്കുന്നുണ്ട്. കോണ്‍ക്രീറ്റ്, കിണര്‍പ്പണി, വീടുപൊളിക്കല്‍ തുടങ്ങിയവയില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളാണ് യാതൊരു മര്യാദയില്ലാതെ ഒരു സന്തോഷത്തിന് എന്ന പേരില്‍ മദ്യത്തിനായി പണം ചോദിച്ചുവാങ്ങുന്നത്. പലരും ഇത്തരം ചൂഷണത്തിന് ഇരയായി മാറുകയാണ്. ഇഷ്ടപ്പെട്ടിട്ടു കൊടുക്കുന്നതല്ല, നാളെ വന്നില്ലെങ്കിലോയെന്നോര്‍ത്തിട്ടാണ് എന്നാണ് പല തൊഴില്‍ദാതാക്കളും ഈക്കാര്യത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പറഞ്ഞത്.

വേണം ലേബര്‍ബാങ്ക് 

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും തൊഴിലില്ലായ്മ വേതനം വാങ്ങുന്നത് പതിനായിരങ്ങളാണ്. സര്‍ക്കാര്‍ നല്‍കുന്ന തുച്ഛമായ തുകയ്ക്കു കൈനീട്ടുന്നവരില്‍ ഭൂരിഭാഗവും മറ്റുതൊഴിലുകളെടുക്കുന്നവരാണെന്നതാണ് കൗതുകം.

70,000കോടിയാണ് ഒരു വര്‍ഷം കേരളത്തില്‍ നിന്നും മറുനാടന്‍ തൊഴിലാളികള്‍ തൊഴില്‍ ചെയ്തു നാട്ടിലേക്ക് കൊണ്ടുപോകുന്നതെന്നാണ് സര്‍ക്കാരിന്റെ കണക്ക്. എന്നിട്ടും കണ്ണൂര്‍ പോലെയുളളസ്ഥലങ്ങളില്‍ തൊഴിലാളിക്ഷാമം രൂക്ഷമാണ്. എടുക്കാന്‍ തൊഴിലും, ലഭിക്കാന്‍ മാന്യമായ വരുമാനവുമുണ്ട്. എന്നിട്ടും ആരും കളത്തിലിറങ്ങാത്തത് ഗള്‍ഫ് പണമെന്ന മാന്ത്രികതയില്‍ മയങ്ങിയതുകൊണ്ടാണെന്ന് പരിഷത്ത് നടത്തിയ സര്‍വെയില്‍ ചൂണ്ടിക്കാണിക്കുന്നു.

കാര്‍ഷികത്തിനു പുറമെ എല്ലാമേഖലയില്‍ നിന്നും തൊഴിലാളികള്‍ പിന്‍വലിഞ്ഞിരിക്കുകയാണ്. ഇതിനറുതിവരുത്താനായി ചില ഗ്രാമപഞ്ചായത്തുകളില്‍ ലേബര്‍ബാങ്കുകളെന്ന ആശയം നടപ്പില്‍വരുത്തിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തും ഇതിനായുളള ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. ഇതു നടപ്പിലായാല്‍ തൊഴില്‍മേഖലയുടെ മുഖച്ഛായതന്നെ മാറുമെന്നാണ് പ്രതീക്ഷ.

Related News:
നിര്‍മ്മാണമേഖലയില്‍ കൂലി ആയിരത്തിലേക്ക് കുതിക്കുന്നു



പണിയെന്നാല്‍തട്ടിപ്പ്: കണ്ണുതെറ്റിയാല്‍ ദു:ഖിക്കേണ്ടിവരും

Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post