തലശേരി: ആദിവാസി യുവാവിനെ പുഴുവരിച്ച നിലയില്‍ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളയാട് കുറിച്യ കോളനിയിലെ ചെല്ലപ്പൊയില് രവിയെ(47)യാണ് പുഴുവരിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെ മുതല്‍ കുടിലില്‍ അവശനായ രവിയെ ഞായറാഴ്ച രാവിലെയാണ് ദേഹത്ത് പലഭാഗത്തും പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു നാട്ടുകാര്‍ പൊലീസ് സഹായേത്താടെയാണ് കൂത്തുപറമ്പ് ഗവ. ആശുപത്രിയിലും പിന്നീട് തലശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചത്.
27വര്‍ഷം മുമ്പ് കവുങ്ങില്‍ നിന്നും വീണ് നട്ടെല്ലുപൊട്ടികിടപ്പിലായിരുന്നു. അമ്മ പാഞ്ചി നേരത്തെ മരണപ്പെട്ടിരുന്നു. അവിവാഹിതനാണ്. അച്ഛന് ചാത്തുമൂപ്പനോടൊപ്പമാണ് താമസിക്കുന്നത്. നാട്ടുകാരുടെ സഹായേത്താടെയാണ് രണ്ടുപേര്‍ക്കും ഭക്ഷണം നല്‍കിവരുന്നത്. യുവാവിന്റെ ചികിത്സയ്ക്കായി പട്ടികജാതി ക്ഷേമവകുപ്പുമന്ത്രി പി.കെ ജയലക്ഷ്മി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമായി അയ്യായിരം രൂപ അനുവദിച്ചു.
ശരീരത്തിലെമ്പാടും വ്രണങ്ങളുമായാണ് രവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വിദഗ്ദ്ധ ചികിത്സയ്ക്കായി വേണമെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ആദിവാസി യുവാവിന് വിദഗ്ദ്ധ ചികിത്സ സൗജന്യമായി നല്‍കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Keywords: Kerala, Kannur, Man, Hospitalized, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment