പണം പിടുങ്ങും കൗണ്ടര്‍മാരായി ഏജന്റുമാരും മേസ്ത്രിമാരും

സ്വന്തം ലേഖകന്‍

കണ്ണൂര്‍: തമിഴ് നാട്ടിലെ വട്ടി പലിശക്കാരായ കൗണ്ടര്‍മാരെപ്പോലെയാണ് നമ്മുടെ നാട്ടിലെ തൊഴില്‍ ഏജന്റുമാരും കരാറുകാരും മേസ്ത്രിമാരും. ഇതില്‍ രണ്ടുശതമാനം മാത്രമെ തൊഴിലാളികളോടൊപ്പം വിയര്‍ത്ത് പണിയെടുക്കുന്നുളളൂ.ബാക്കി മുഴുവന്‍ കമ്മിഷന്‍ ഏജന്റുമാരും. കഴുകന്‍ കണ്ണുകളോടെ തൊഴിലാളികളില്‍നിന്നും തൊഴിലെടുപ്പിക്കുന്നവരില്‍ നിന്നും യാതൊരു ദയയുമില്ലാതെ പണമൂറ്റുന്നവര്‍. ചുരുങ്ങിയത് മറുനാടന്‍ തൊഴിലാളികളും അത്യാവശ്യം ചില പണിയായുധങ്ങളും ഒന്നോ രണ്ടോ മൊബൈല്‍ ഫോണുകളുമുണ്ടെങ്കില്‍ ആര്‍ക്കും മേസ്ത്രികളി കളിക്കാം.

ചെയ്യിക്കുന്ന ജോലിയെ കുറിച്ച് സാമാന്യ ധാരണയുണ്ടെങ്കില്‍ ധാരാളം. ഒരു തൊഴിലാളിയില്‍ നിന്നും ഇരുന്നൂറും നാനൂറും കമ്മിഷനടിക്കുന്നവരുണ്ട്. കണ്ണൂര്‍ നഗരത്തില്‍ സാമാന്യം മോശമില്ലാത്ത തൊഴിലാളിപ്പടയുളള മേസ്ത്രിയുടെ ദിവസവരുമാനം പതിനായിരത്തിനും ഇരുപതിനായിരത്തിനുമിടയിലാണെന്ന് ഈ മേഖലയിലുളളവര്‍ പറയുന്നു. 700രൂപകൊടുത്താല്‍ ചത്തുപണിയെടുക്കാന്‍ തയ്യാറാവുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് പലരുടെയും ചാകര. എവിടെയെങ്കിലും വല്ല ഫ്‌ളക്‌സ് ബോര്‍ഡ് ചായ്ച്ചുവച്ച് ഇവരെ പാര്‍പ്പിച്ചാല്‍ മതി. ഇവരെ ചൂണ്ടിക്കാട്ടി വാങ്ങുന്ന കൂലിയില്‍ മുഴുവന്‍ ഇവര്‍ക്കു കൊടുക്കാത്തതുകൊണ്ട് പൊന്‍മുട്ടയിടുന്ന താറാവാണ് ഓരോ മറുനാടന്‍ തൊഴിലാളിയും.

അപകടകരമായ സാഹചര്യത്തില്‍ പണിയെടുക്കുന്ന ഈ തൊഴിലാളികള്‍ക്ക് എന്തെങ്കിലും അപകടം പറ്റിയാല്‍ ഇവര്‍ ആ നിമിഷം തന്നെ മുങ്ങും. സഹപ്രവര്‍ത്തകരും നാട്ടുകാരും തൊഴിലുടമയും പിരിവെടുത്താണ് ആശുപത്രി ചിലവുകള്‍ പലപ്പോഴും നടത്തുന്നത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ പോലും പിരിവെടുക്കേണ്ടി വരുന്ന ഗതികേടിലാണ് ഈ തൊഴിലാളികള്‍. ഇതിനു പുറമെ ശോചനീയമായ സാഹചര്യത്തില്‍ കഴിയേണ്ടി വരുന്നതു കൊണ്ട് മ
ലേറിയയും മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പിടിപെടുന്നത് വേറെ.

Related News:
നിര്‍മ്മാണമേഖലയില്‍ കൂലി ആയിരത്തിലേക്ക് കുതിക്കുന്നു



Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post