Home » , , » നിര്‍മ്മാണമേഖലയില്‍ കൂലി ആയിരത്തിലേക്ക് കുതിക്കുന്നു

നിര്‍മ്മാണമേഖലയില്‍ കൂലി ആയിരത്തിലേക്ക് കുതിക്കുന്നു

Written By Kvartha Alpha on Jul 28, 2013 | 12:44 PM

സ്വന്തം ലേഖകന്‍

കണ്ണൂര്‍: നിര്‍മ്മാണമേഖലയില്‍ കൂലി ആയിരത്തിലേക്ക് കുതിക്കുന്നു. നഗരങ്ങളില്‍ ഇപ്പോള്‍ തന്നെ ഒരുദിവസത്തേ കൂലിയായി ആയിരം രൂപ വാങ്ങുന്ന തൊഴില്‍ ഏജന്റുമാരുണ്ട്. ലക്കും ലഗാനുമില്ലാതെ ഓരോദിവസവും കൂടുന്ന കൂലിക്ക് യാതൊരു നിയന്ത്രണവുമില്ല.

ഡീസലിന് അമ്പതുപൈസ പൊന്തിയാല്‍, പെട്രോളിന് ഒരു രൂപകൂടിയാല്‍ കൂലി മിനിമം അമ്പതുരൂപയെങ്കിലും ഉയരും. ഏജന്റുമാര്‍ക്കും മേസ്ത്രിമാര്‍ക്കും തോന്നും പോലെയാണ് കാര്യങ്ങള്‍.
ആര്‍ക്കും അങ്ങോട്ടെന്നും ചോദിക്കാന്‍ കഴിയില്ല. വേണമെങ്കില്‍ പണിയെടുപ്പിച്ചാല്‍ മതിയെന്ന മട്ടാണ്. പറഞ്ഞ പൈസ കിട്ടിയിട്ടില്ലെങ്കില്‍ പണിയിപ്പോള്‍ പകുതിക്ക് വെച്ച് നിര്‍ത്തുമെന്ന ഭീഷണിയുമുണ്ട്.

നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികള്‍ കുറയുന്നുവെന്ന ന്യായമാണ് അധികം പേര്‍ക്ക്. 700 രൂപ മുതല്‍ മുകളിലോട്ടാണ് മറുനാടന്‍ തൊഴിലാളികള്‍ക്കുളള കൂലി. ഇവര്‍ക്കു ഭക്ഷണവും മറ്റു ചിലവുകളും വേറെയും നല്‍കണം. തൊഴിലാളി ക്ഷാമം എന്നതു പാഴ്വാക്കാണെന്ന് കണ്ണൂര്‍ തെക്കിബസാര്‍ പോലുളള സ്ഥലങ്ങളില്‍ രാവിലെ പ്രത്യക്ഷപ്പെടുന്ന മറുനാടനും (അല്ലാത്തതുമായ) തൊഴിലാളികളുടെ നീണ്ട നിര കണ്ടാലറിയാം.

കേരളത്തില്‍ കുറഞ്ഞത് 700 രൂപ കൂലി കിട്ടുന്ന ഏകനാടാണ് കണ്ണൂരെന്ന് നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരുകരാറുകാരന്‍ പറയുന്നു. ഇതുകാരണം ചെറിയ കരാര്‍ ജോലികളൊന്നും എടുക്കാന്‍ കഴിയാതെ പണിയവസാനിപ്പിച്ചിരിക്കുകയാണ്. ചൂഷണം ചെയ്യുന്നവര്‍ക്കും പിടിച്ചുപറിക്കാര്‍ക്കും പണമുണ്ടാക്കാം. എവിടെ കൊത്തിയാലും ചോരകാണണമെന്ന നിര്‍ബന്ധമില്ലാത്തതിനാല്‍ ഫീല്‍ഡ് തന്നെ മതിയാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

Related News:
പണം പിടുങ്ങും കൗണ്ടര്‍മാരായി ഏജന്റുമാരും മേസ്ത്രിമാരുംKeywords: Kannur, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Share this article :
0 Comments
Tweets
Comments

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kannur Vartha | Kannur News | Latest Malayalam News from Kannur - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger