നഗരം നാട്ടുമ്പുറങ്ങളിലേക്ക് വളരുന്നു


സ്വന്തം ലേഖകന്‍

കണ്ണൂര്‍: നഗരത്തെ ചൂണ്ടിയാണ് നാട്ടുമ്പുറങ്ങളിലെ കൂലി നിരക്ക്. അയല്‍വാസികളും പരിചയക്കാരുമെന്ന പരിഗണനയുടെ പുറന്തോടും മൃദുത്വവും മാറ്റി പകല്‍കൊളളയെന്ന രീതിയിലേക്ക് നാട്ടുമ്പുറങ്ങളിലെ മേസ്ത്രിമാരും തൊഴിലാളികളും മാറി കഴിഞ്ഞു. പണിപഠിക്കുന്നവര്‍ക്കും പണിവിദഗ്ദ്ധര്‍ക്കും ഒരേ കൂലിയാണ് വീട്ടുകാരില്‍ നിന്നും വാങ്ങുന്നത്. പണിയെടുക്കുന്നവന് പാതി നല്‍കുമ്പോള്‍ മറുപാതി ആരുടെ കീശയിലേക്കാണ് പോകുന്നതെന്ന് പറയേണ്ടതില്ലല്ലോ.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കൊക്കെ ഇപ്പോള്‍ഭയങ്കര ശമ്പളമാണ്. അപ്പോള്‍ തന്നെ നമ്മളെന്തിനാണ് കുറയ്ക്കുന്നതെന്നാണ് നാട്ടുമ്പുറത്തെ ഒരു കൂലിതൊഴിലാളി ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്. 

എല്ലാവരും അതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരല്ലേല്ലോ എന്നു ചോദ്യത്തിന് ഇവര്‍ മറുപടി പറയാറില്ല. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം പണിയെടുത്താല്‍ ചുരുങ്ങിയത് മൂവായിരം രൂപയെങ്കിലും കൈയില്‍ വരണമെന്നാണ് പലരുടെയും മനോഗതി. ആയിരം ബീഡിതെറുത്താല്‍ 200 രൂപ കിട്ടുന്ന ദിനേശ് ബീഡി തൊഴിലാളിയുടെ വീട്ടിലും ഒരു ദിവസം നൂറുരൂപപോലും വരുമാനമില്ലാത്ത നെയ്ത്തുതൊഴിലാളിക്കും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഇവര്‍ മുകളില്‍ പറഞ്ഞനിരക്കില്‍ തന്നെയാണ് സേവനം നല്‍കുന്നത്. 

കടുകട്ടിയായി കൂലി കുറയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുമ്പോള്‍ ആളും തരവും നോക്കി കൂലി വാങ്ങാനും മടിക്കില്ല. വീട്ടുമേല്‍ക്കൂരയുടെ പട്ടികമാറ്റാന്‍ ആറുപേര്‍ക്ക് ഒരു ദിവസത്തെ കൂലി എട്ടായിരം രൂപ, മൂന്ന് തെങ്ങിന്‍തടം കിളച്ചാല്‍ ഒരാള്‍ക്കു കൂലി 700രൂപയും ചിലവും. കുരുമുളക് പറിക്കാന്‍ കുരുമുളകിന്റെ വിപണി വില. പൊട്ടിയ ആറ് ഓട് മാറ്റാന്‍ ചിലവായത് ഒരു ദിവസത്തെ കൂലി.

പണിയേതായാലും 700രൂപ മുതല്‍ മുകളിലോട്ടു തന്നെയാണ് വേതനം. കൂലിക്ക് പുറമെ ചായയും ലഘുഭക്ഷണവും ഉച്ചഭക്ഷണവും വേറെ.

Related News:
നിര്‍മ്മാണമേഖലയില്‍ കൂലി ആയിരത്തിലേക്ക് കുതിക്കുന്നു



Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post