ദീപക് വധം: പ്രധാനസാക്ഷിയെ പീഡിപ്പിച്ച് കേസൊതുക്കാന്‍ ശ്രമം

തളിപ്പറമ്പ: സേലം നാമക്കല്‍ ജ്ഞാനമണി എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയെ കാറിടിച്ചുകൊന്ന കേസൊതുക്കാന്‍ ശ്രമം. തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രത്തിന് സമീപത്തെ ദീപകിനെ(20) കൊലപ്പെടുത്തിയ കേസിലെ പ്രധാനസാക്ഷിയെ നിരന്തരമായി പീഡിപ്പിച്ചാണ് കേസ് ദുര്‍ബലപ്പെടുത്താന്‍ നീക്കം നടത്തുന്നത്.
Deepak, murder, case, Student, Kannur

കേസിലെ സാക്ഷിയായ ദിനേഷ് ജോസഫ് ഭീഷണികാരണം ജ്ഞാനമണി കോളേജില്‍ പഠനം തുടരാന്‍ കഴിയാതെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടി വന്നിരിക്കുകയാണ്. കഴിഞ്ഞ ഏപ്രില്‍ നാലിന് വൈകിട്ടാണ് ദീപക് കൊല്ലപ്പെട്ടത്. സഹപാഠിയും എര്‍ണാകുളം സ്വദേശിയുമായ ദിനേഷാണ് ദീപകിനോടപ്പമുണ്ടായിരുന്നത്. ബൈക്കില്‍ സഞ്ചരിക്കവെ കാറിലെത്തിയ സംഘം ദീപകിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലറോഡിലിടിച്ചാണ് ദീപക് മരിക്കുന്നത്.

ജ്ഞാനമണി എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ നടുവിലെ മിഥുന്‍, ചെമ്പേരിയിലെ ഡാനിഷ്, സെബിന്‍, വയനാട്ടിലെ അമല്‍, ബാലുശേരിയിലെ അശ്വിന്‍, കോഴിക്കോട്ടെ ലിജോ, എര്‍ണാകുളത്തെ ഡേവിഡ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെ യൂണിവേഴ്‌സിറ്റി ഒരു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തതിനെ തുടര്‍ന്ന് കോളേജില്‍ നിന്ന് പുറത്താക്കിയിരുന്നു.

എന്നാല്‍ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ സ്ഥലത്തുതന്നെ വിലസുകയാണ്. ഇവരില്‍ ചിലരാണ് ദിനേഷ് ജോസഫിനെ സാക്ഷിപറയരുതെന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുന്നത്. കോളേജില്‍ പഠിക്കാന്‍ പറ്റാത്ത സാഹചര്യം വന്നപ്പോഴാണ് ദിനേഷ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ തീരുമാനിച്ചത്. ഈക്കാര്യമറിഞ്ഞ് തളിപ്പറമ്പിലെ ആക്ഷന്‍കമ്മിറ്റി ചെയര്‍മാന്‍ ജയിംസ് മാത്യു എം. എല്‍. എ, ജന. കണ്‍വീനര്‍ സതീശന്‍ പാച്ചേനി, അഡ്വ. നിക്കോളാസ് ജോസഫ് എന്നിവര്‍ ഇടപെടുകയും സേലത്തെ ഒരു മലയാളി വ്യവസായ പ്രമുഖന്റെ സഹായത്തോടെ പാലക്കാട്ടെ സ്വാശ്രയ എന്‍ജിനിയറിംഗ് കോളേജില്‍ തുടര്‍പഠനത്തിന് സൗകര്യമേര്‍പ്പെടുത്തുകയായിരുന്നു.

ഭീഷണി ഏറെയുണ്ടെങ്കിലും ജീവന്‍പോയാലും യഥാര്‍ത്ഥ വസ്തുത കോടതിയില്‍ പറയുന്നതില്‍ നിന്നും പിന്‍മാറില്ലെന്ന നിലപാടിലാണ് ദിനേഷ് ജോസഫും കുടുംബവും.

Related News:

Keywords: Kerala, Kannur, Deepak's death, Accused, Police, student, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post