പ്രകൃതിവിരുദ്ധ പീഡനത്തിനെതിരെ പ്രതിഷേധത്തിന്റെ പകല്‍

പെരിങ്ങോം: അരവഞ്ചാല്‍ പ്രകൃതിവിരുദ്ധ പീഡനത്തില്‍ പ്രതിഷേധിച്ചും പ്രതികളെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടും തിങ്കളാഴ്ച രാവിലെ മുതല്‍ രാത്രിവരെ അരവഞ്ചാലില്‍ വിവിധ പരിപാടികള്‍ നടന്നു. കെ.സി.വൈ.എം. അരവഞ്ചാലില്‍ ഉപവാസവും പ്രാര്‍ഥനായജ്ഞവും നടത്തി. അരവഞ്ചാല്‍ സെന്റ്‌ജോസഫ് പള്ളിവികാരി ഫാദര്‍ മാത്യു കണ്ടതലിന്റെ അധ്യക്ഷതയില്‍ ജോസ്ഗിരി ചര്‍ച്ച് വികാരി ഫാദര്‍ ചാക്കോ കൂടിപ്പറമ്പില്‍ ഉപവാസം ഉദ്ഘാടനംചെയ്തു.
ലിജോ തെക്കേക്കര, അരവഞ്ചാല്‍ ഖത്തീബ് നവാസ് അല്‍ ഖാസിമി, പൂന്തോടന്‍ ബാലന്‍, ജെയിംസ് ഇടപ്പള്ളി, സുജിത്ത് നമ്പ്യാര്‍, തോമസ് കുടുങ്കല്‍, ത്രേസ്യാമ്മ മുരിങ്ങക്കണ്ടത്തില്‍, എ.എം.കുഞ്ഞികൃഷ്ണന്‍ നമ്പീശന്‍, സുഷിജോയ്, ബേബി കുന്നിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. കൃഷ്ണന്‍കുട്ടി ഗീതാപാരായണം നടത്തി. ജിതിന്‍ പൂക്കളത്തേല്‍ സ്വാഗതം പറഞ്ഞു. സി.ആര്‍.പി.എഫ് ഡി.ഐ.ജി. ടി.ജെ.ജേക്കബ് നാരങ്ങാനീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു.
ഡി.വൈ.എഫ്.ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും അരവഞ്ചാലില്‍ ബഹുജന ജാഗ്രതാ സദസ് നടത്തി. മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ കമ്മിറ്റിയംഗം എന്‍.സുകന്യ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം എന്‍.യു.സാറാമ്മ, പഞ്ചായത്ത് പ്രസിഡന്റ് പി.വി.തമ്പാന്‍, കെ.കെ.കൃഷ്ണന്‍, കെ.പത്മിനി, പി.സജികുമാര്‍ പ്രസംഗിച്ചു. പി.പ്രകാശന്‍ സ്വാഗതം പറഞ്ഞു.
അരവഞ്ചാല്‍ പീഡനക്കേസ്സിലെ എല്ലാ പ്രതികളെയും അറസ്റ്റുചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് പെരിങ്ങോം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മണ്ടലം വൈസ് പ്രസിഡന്റ് മഹേഷ് കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. വിജേഷ് ഉമ്മറപ്പൊയില്‍ അധ്യക്ഷത വഹിച്ചു.

പ്രകൃതിവിരുദ്ധം മൊബൈലില്‍ ചിത്രീകരിച്ച് പീഡിപ്പിച്ച സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി

പ്രകൃതിവിരുദ്ധ പീഡനം: നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നു

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post