തീവണ്ടിയാത്രയ്ക്കിടെ യുവതിയെ ശല്ല്യം ചെയ്ത യുവാവ് കുടുങ്ങി

കണ്ണൂര്‍: തീവണ്ടിയാത്രയ്ക്കിടെ യുവതിയെ ശല്ല്യം ചെയ്ത യുവാവിനെ കണ്ണൂര്‍ റെയില്‍വേ പോലീസ് അറസ്റ്റുചെയ്തു. അശ്ലീലചേഷ്ട കാണിക്കുകയും വസ്ത്രംനീക്കി ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത കൊല്ലം കൊട്ടിയം കാര്‍ത്തിക ഭവനില്‍ എസ്.ഉണ്ണിപ്പിള്ള(36)യാണ് അറസ്റ്റിലായത്. തൃശ്ശൂര്‍കണ്ണൂര്‍ പാസഞ്ചറില്‍ തിങ്കളാഴ്ച 11.35നാണ് സംഭവം. തലശ്ശേരിയില്‍നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന തലശ്ശേരി സ്വദേശിനിക്കാണ് തീവണ്ടിയില്‍ ശല്ല്യം ചെയ്തത്. യുവാവ് പലതവണ ലൈംഗികചേഷ്ടകള്‍ കാണിക്കുകയും പാന്റ്‌സിന്റെ സിബ്ബ് അഴിച്ച് ശരീരഭാഗം പ്രദര്‍ശിപ്പിക്കുകയും ചെയ്തതായാണ് യുവതിയുടെ പരാതി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post