കോളേജ് വിദ്യാര്‍ഥിനി പൊള്ളലേറ്റ് മരിച്ചു

ഇരിട്ടി: ഇരിട്ടി എം.ജി. കോളേജ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി പുന്നാട്ടെ സുവര്‍ണ (17) പൊള്ളലേറ്റ് മരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് കോളേജ് വിട്ട് വീട്ടിലെത്തിയ സുവര്‍ണയെ ഉച്ചഭക്ഷണത്തിന് ശേഷം വീട്ടിന് പിറകുവശത്തെ വിറക്പുരയില്‍ പൊള്ളലേറ്റ നിലയില്‍ കാണുകയായിരുന്നു. ഉടന്‍തന്നെ ഇരിട്ടിയിലെ സ്വകാര്യ ആസ്?പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണെന്ന് സംശയിക്കുന്നു. പുന്നാട്ടെ വീണാ നിലയത്തില്‍ പി.സുകുമാരന്‍ നമ്പൂതിരിയുടെയും ശോഭനയുടെയും മകളാണ്. സഹോദരങ്ങള്‍: ശ്രീവിദ്യ, വീണ, വിഷ്ണു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post