Latest Post
Showing posts with label Kerala. Show all posts
Showing posts with label Kerala. Show all posts

'കസ്തൂരിരംഗന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്: പ്രക്ഷോഭത്തെ സിപിഎം രാഷ്ട്രീയവത്കരിക്കുന്നു'

Written By Kasargodvartha on Nov 16, 2013 | 1:12 AM

കണ്ണൂര്‍: കസ്തൂരിരംഗന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെ കര്‍ഷക ജനത ഒറ്റക്കെട്ടായി നടത്തുന്ന പ്രക്ഷോഭത്തെ രാഷ്ട്രീയവത്കരിക്കാന്‍ സി.പി.എം ശ്രമിച്ചതിന്റെ ഭീകരമുഖമാണ് കൊട്ടിയൂര്‍ ചുങ്കക്കുന്നില്‍ കണ്ടതെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച കെ സുധാകരന്‍ എം പി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ഒരു സര്‍വകക്ഷി ഹര്‍ത്താലിലും കേരളചരിത്രത്തിലിന്നേവരെ അക്രമസംഭവങ്ങളുണ്ടായിട്ടില്ല. എന്നാല്‍ കൊട്ടിയൂരിലും കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലും സര്‍ക്കാര്‍ വാഹനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും തീവെക്കുകയും നിരവധി പേര്‍ക്ക് കല്ലേറില്‍ പരിക്കേല്‍ക്കുകയും ചെയ്ത അക്രമസംഭവങ്ങള്‍ ആരാണ് നടത്തിയതെന്ന് വ്യക്തമാക്കേണ്ടതുണ്ട്.

കര്‍ഷകസംരക്ഷണസമിതിയുമായി ബന്ധപ്പെട്ട വൈദികരുള്‍പ്പെടെയുള്ള നേതാക്കളൊക്കെ തങ്ങളാരും അക്രമത്തിനാഹ്വാനം നല്‍കിയിട്ടില്ലെന്നും സംഭവത്തില്‍പങ്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ ഇതില്‍ നുഴഞ്ഞു കയറിയ ചില തത്പ്പര കക്ഷികളാണ് അക്രമം അഴിച്ചു വിട്ടത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ട സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ഷകവിരുദ്ധമായിതു ഒന്നും ചെയ്യലില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിലപാട് അറിയിച്ചു കഴിഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നയം കെ. പി .സി .സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രി ജയന്തി നടരാജനും കര്‍ഷകരെ കുടിയിറക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനപ്പുറം എന്തുറപ്പാണ് കര്‍ഷകര്‍ക്ക് ലഭിക്കേണ്ടതെന്ന് കെ സുധാകരന്‍ എം.പി ചോദിച്ചു.

കൊട്ടിയൂരിനു പുറത്തുള്ള കുറേ യുവാക്കളാണ് കഴിഞ്ഞ ദിവസം ഇവിടെ അക്രമം നടത്താന്‍ രംഗത്തുണ്ടായിരുന്നത്. കര്‍ഷകര്‍ക്ക് അക്രമസംഭവങ്ങളില്‍ പങ്കില്ല. രാഷ്ട്രീയമുതലെടുപ്പ് ലക്ഷ്യമിട്ട് സി പി എം ആണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. വ്യാജപ്രചാരണങ്ങള്‍ നടത്തി സംഭ്രമജനകമായ അന്തരീക്ഷം സൃഷ്ടിച്ചതും അവരാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കര്‍ഷകരെ കൂടെ നിര്‍ത്താനുള്ള സി പി എമ്മിന്റെ ഗൂഢപദ്ധതിയാണ് കൊട്ടിയൂര്‍ മേഖലയില്‍ നടക്കുന്ന അക്രമസംഭവങ്ങളെന്ന് കെ. സുധാകരന്‍ എം പി പറഞ്ഞു.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഏതെങ്കിലുമൊരു കര്‍ഷകന്റെ ഒരു തുണ്ട് ഭൂമി നഷ്ടപ്പെട്ടാല്‍ പാര്‍ലമെന്റില്‍ നിന്നും ആദ്യം രാജിവെക്കുന്ന എം പി താനും കേരളത്തില്‍ ആദ്യം രാജിവെക്കുന്ന എം എല്‍. എ അഡ്വ സണ്ണി ജോസഫുമായിരിക്കുമെന്ന് സുധാകരന്‍ പറഞ്ഞു.

കൊട്ടിയൂരില്‍ ഫോറസ്റ്റുദ്യോഗസ്ഥര്‍ സര്‍വേക്കെത്തിയതിന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി പുലബന്ധം പോലുമില്ല. വനപ്രദേശങ്ങളുടെ വ്യാപ്തിയും ഘനവുമൊക്കെ മനസിലാക്കി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ നടത്തുന്ന പരിശോധന മാത്രമാണിത്. താന്‍ വനംമന്ത്രിയായിരുന്നപ്പോഴും ഇത്തരം സര്‍വേ നടന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനപ്രദേശങ്ങളില്‍ കൂടുതല്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കാനൊക്കെയുള്ള ഫണ്ടനുവദിക്കുന്നതെന്ന് കെ. സുധാകരന്‍ വ്യക്തമാക്കി.

Keywords: Kerala, Kannur, CPM, K. Sudhakaran M.P, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

പഴയ കോണ്‍ക്രീറ്റ് കെട്ടിടം തകര്‍ന്നുവീണ് നാലുതൊഴിലാളികള്‍ക്ക് പരിക്കേറ്റു


Hospital
ശ്രീകണ്ഠാപുരം: ചെങ്ങളായി അരിമ്പ്രയില്‍ പൊളിച്ചുനീക്കാന്‍ ശ്രമിക്കുന്നതിനിടെ പഴയ കോണ്‍ക്രീററ് കെട്ടിടം തകര്‍ന്നുവീണ് നാലുതൊഴിലാളികള്‍ക്ക് പരിക്കേററു.

ചെങ്ങളായിലെ ഗഫൂര്‍, അബൂബക്കര്‍, ലോകേഷ്, ജോഷി എന്നിവര്‍ക്കാണ് പരിക്കേററത്. ഇവരെ തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച് രാത്രി പത്തേകാലിനാണ് അപകടം. അരിമ്പ്രയിലെ കെ. പി റഫീഖിന്റെ ഉടമസ്ഥതയിലുളളതാണ് കെട്ടിടം.

Keywords: Kerala, Shrikandapuram, Buliding, Injured, workers, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ഇ അഹമ്മദിന്റെ വീടിനുനേരെ ആക്രമണമുണ്ടാവാന്‍ സാധ്യത: രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

Written By Kasargodvartha on Nov 15, 2013 | 12:58 AM

കണ്ണൂര്‍: കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിന്റെ കണ്ണൂരിലെ വീടിനുനേരെ ആക്രമണമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് മന്ത്രിയുടെ താണയിലെ വസതിയായ സിതാരയില്‍ പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തി. ഒരു എസ്.ഐയുടെ കീഴില്‍ പത്തോളം സായുധ പോലിസുകാരാണു കാവല്‍ നില്‍ക്കുന്നത്.

കൊളംബോയില്‍ കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ യോഗത്തില്‍ ഇന്ത്യ പങ്കെടുക്കുന്നതിനെതിരെ തമിഴ് അനുകൂല ദലിത് സംഘടനകളുടെ പ്രതിഷേധമുണ്ടാവുമെന്നും അയ്യങ്കാളിപ്പട മന്ത്രിയുടെ വസതി ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മന്ത്രിയുടെ വീട്ടിനുമുന്നില്‍ കഴിഞ്ഞ മൂന്നുദിവസമായി സായുധ പോലിസിന്റെ കാവലുണ്ട്.
E-AHAMMED.Home

അയ്യങ്കാളിപ്പടയെ സഹായിക്കാന്‍ മററുപല സംഘടനകളും രംഗത്തുവന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഈക്കാര്യം കണക്കിലെടുത്താണ് സുരക്ഷാ നടപടി. ഇതുവഴി കടന്നുപോവുന്ന മുഴുവന്‍ വാഹനങ്ങളെയും അപരിചതരെയും ദുരൂഹസാഹചര്യത്തില്‍ കാണുന്നവരെയും പോലിസ് നിരീക്ഷിക്കും. കൂടാതെ, പൊലിസ് പട്രോളിംഗും നടത്തുന്നുമുണ്ട്. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വെ സ് റേറഷനിലും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

Keywords: Kerala, Kannur, E. Ahammed, House, Home, security, police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ലാവ്‌ലിന്‍ കേസ്: തന്നെ കുറ്റവിമുക്തനാക്കിയ കോടതിവിധി അപൂര്‍വങ്ങളില്‍ അപൂര്‍വം: പിണറായി

കണ്ണൂര്‍: ലാവ്‌ലിന്‍ കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയ കോടതിവിധി അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സി.പി.എം. സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേസ് നീണ്ടുപോയ സാഹചര്യത്തിലാണ് നിയമോപദേശപ്രകാരം വിടുതല്‍ ഹര്‍ജി നല്‍കിയത്. രേഖകള്‍ പരിശോധിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ കോടതി തന്നെ വിസ്മയിച്ചുപോയിരുന്നുവെന്നും പിണറായി പറഞ്ഞു.

ലാവ്‌ലിന്‍ കേസ് കെട്ടിച്ചമച്ചതു തന്നെ സി.പി.എമ്മിനെ തകര്‍ക്കണമെന്ന ലക്ഷ്യം വച്ചുകൊണ്ടാണ്. വ്യക്തിയെന്ന നിലയില്‍ എനിക്ക് കേസിന്റെ കാര്യത്തില്‍ വേവലാതിയുണ്ടായിട്ടില്ല. കാരണം ഞാനെടുത്ത നിലപാടുകള്‍ പൂര്‍ണ്ണമായും ശരിയാണെന്ന് പാര്‍ട്ടി പറഞ്ഞു. പ്രസ്ഥാനത്തിലെ ആളുകള്‍ക്കിടയില്‍ വിശ്വാസമുണ്ടായിരുന്നു. പാര്‍ട്ടിയുടെ പ്രാചരങ്ങള്‍ എത്താത്തിടത്ത് എത്തുന്നത് എന്താണ്? വ്യക്തിപരമായി എന്നെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോഴെങ്കിലും ആലോചിക്കണം. പാര്‍ട്ടി ഒരേസമയം നിയമപരമായും രാഷ്ട്രീയമായും ഒരേസമയം നേരിടുമെന്ന് ആദ്യമേ പറഞ്ഞിരുന്നു. ഒടുവില്‍ കോടതിക്ക് തോന്നി കേസില്‍ നിന്ന് ഒഴിവാക്കി. ഇതിന്റെ രേഖകളെല്ലാം പരസ്യമാണ്. രേഖ മുല്ലപ്പള്ളിക്കും കിട്ടും. ഇന്നും അദ്ദേഹത്തിന്റെ വിടുവായത്തം കേട്ടു. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കുന്ന ശീലം വേണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
Pinarayi Vijayan

സ്വീകരണയോഗത്തില്‍ നേതാക്കളായ കോടിയേരിബാലകൃഷ്ണന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.സുരേന്ദ്രന്‍, പി.ജയരാജന്‍, ടി.കൃഷങ്ങണന്‍, ജെയിംസ് മാത്യു, കെ.കെ.രാഗേഷ്, സി.രവീന്ദ്രന്‍,ജേക്കബ് മാസ്റ്റര്‍, ഇല്ലിക്കല്‍ അഗസ്തി തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.പി.എം.ജില്ലാ കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി പി.ജയരാജന്‍ ഹാരമണിയിച്ചു. മറ്റു പോഷക സംഘടനകള്‍ക്കു വേണ്ടിയും നേതാക്കള്‍ ഹാരമണിയിച്ചു.

Keywords: Kerala, Kannur, Pinarayi Vijayan, CPM, CPI, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ജില്ലാ കോണ്‍ഗ്രസ് ആസ്ഥാനമന്ദിരത്തിന്റെ നിര്‍മ്മാണ പ്രവൃത്തി കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു


K.Sudhakaran M.P
കണ്ണൂര്‍: ജില്ലാ കോണ്‍ഗ്രസ് ആസ്ഥാനമന്ദിരത്തിന്റെ നിര്‍മ്മാണ പ്രവൃത്തി കെ സുധാകരന്‍ എം പി തളാപ്പിലെ പഴയ ഡി.സി.സി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നിടത്തെ മുഹൂര്‍ത്ത സ്ഥലത്തെ കന്നിമൂലയില്‍ കുററിയടിച്ച് ഉദ്ഘാടനം ചെയ്തു. പത്ത് മാസത്തിനകം കോണ്‍ഗ്രസ് ആസ്ഥാനമന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ കെ സുധാകരന്‍ എം പി ഡി .സി .സി പ്രസിഡന്റിനോട് നിര്‍ദ്ദേശിച്ചു.

ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ തീരുമാനമെടുത്തശേഷം ഡി .സി .സി തീരുമാനിച്ച പ്രകാരം എല്ലാ കാര്യങ്ങളും നിശ്ചിത സമയത്ത് തന്നെ നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ കെട്ടിട നിര്‍മ്മാണവും നിശ്ചിത സമയം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് തനിക്കുളളതെന്നും അദ്ദേഹം പറഞ്ഞു. ചുമതലയേററ നാള്‍ മുതല്‍ സമയബന്ധിതമായി മുന്നോട്ടു പോകുന്ന ഡി. സി .സി പ്രസിഡന്റ് കെ. സുരേന്ദ്രനെ സംബന്ധിച്ച് മന്ദിരനിര്‍മ്മാണവും കൃത്യസമയത്ത് പൂര്‍ത്തീകരിക്കാനാകുമെന്ന് സുധാകരന്‍ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനാകെ മാതൃകയായി ഐക്യത്തോടും കൂട്ടായ്മയോടും പരസ്പരവിശ്വാസത്തോടും കൂടിയുളള കണ്ണൂരിലെ പ്രവര്‍ത്തനത്തിന് എക്കാലവും അഭിമാനിക്കാവുന്ന ആസ്ഥാനമന്ദിരമായിരിക്കും ഉയരുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഡി .സി .സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി ട്രഷറര്‍ കരകുളം കൃഷ്ണപിളള, കെ. പി .സി .സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ .ടി. സിദ്ദിഖ്, പി രാമകൃഷ്ണന്‍, സുമാ ബാലകൃഷ്ണന്‍. സതീശന്‍ പാച്ചേനി, എ ഡി മുസ്തഫ, എ പി അബ്ദുളള കുട്ടി എം എല്‍ എ, കെ .സി കടമ്പൂരാന്‍, എം നാരായണന്‍ കുട്ടി, ഡി സി സി ഭാരവാഹികളായ കെ പ്രമോദ്, ഒ നാരായണന്‍, വി സുരേന്ദ്രന്‍, അഡ്വ മാര്‍ട്ടിന്‍ജോര്‍ജ്, വി എന്‍ എരിപുരം, എം പി ഉണ്ണികൃഷ്ണന്‍, വി രാധാകൃഷ്ണന്‍, സോണി സെബാസ്റ്റ്യന്‍, പളളിപ്രം പവിത്രന്‍, സത്യന്‍ വണ്ടിച്ചാല്‍, എം പി മുരളി, അഡ്വ. ടി ഒ മോഹനന്‍, വി .വി പുരുഷോത്തമന്‍,ജോഷി കണ്ടത്തില്‍, നൗഷാദ് ബ്ലാത്തൂര്‍, റിജില്‍ മാക്കുററി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Keywords: Kerala, Kannur, K.Sudhakaran M.P, Congress, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

കൊട്ടിയൂര്‍ ചുങ്കക്കുന്നില്‍ പൊട്ടന്‍തോട്ടില്‍ സംഘര്‍ഷം

കൊട്ടിയൂര്‍: കൊട്ടിയൂര്‍ ചുങ്കക്കുന്നില്‍ പൊട്ടന്‍തോട്ടില്‍ സംഘര്‍ഷം. വനംവകുപ്പിന്റെ ജീപ്പ് തള്ളിയിട്ട് നാട്ടുകാര്‍ കത്തിച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കേന്ദ്‌റം വനം, പരിസ്ഥിതി മന്ത്‌റാലയത്തിന്റെ കീഴിലുളള സര്‍വെ വകുപ്പിലെ നാലുദ്യോഗസ്ഥ സംഘം പൊട്ടന്‍തോട് മഠത്തുംകാവിലെത്തിയത്. ഈ സംഘം മണ്ണ് പരിശോധിക്കുകയും ഇലകളും മരങ്ങളുടെ കണക്കുകളുമെടുത്ത് മടങ്ങി.

ഇതിനിടെ കസ്തൂരിരംഗന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ കേന്ദ്‌റസംഘം എത്തിയതായുള്ള പ്‌റചാരണത്തെ നാട്ടുകാര്‍ സംഘടിച്ചെത്തുകയും പൊട്ടന്‍തോട് വച്ച് കേന്ദ്‌റസംഘത്തെ തടയുകയുമായിരുന്നു. ഉദ്യോഗസ്ഥസംഘത്തെ തടഞ്ഞതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് കേളകത്തു നിന്ന് പൊലീസ് സംഭവസ്ഥലെത്തത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തുന്നതിനിടെ കൊട്ടിയൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാട്ടുകാര്‍ സംഘടിച്ചെത്തി രോഷാകുലരാവുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്തു.


ഇതിനിടെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം താഴേക്ക് തള്ളിയിട്ട് നാട്ടുകാര്‍ കത്തിച്ചു. വിവരമറിഞ്ഞ് കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് പൊലീസ് സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടെങ്കിലും അവരെയും നാട്ടുകാര്‍ വഴിയില്‍ തടഞ്ഞു. എസ്.പി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് സംഘം കൊട്ടിയൂരിലെത്തി.രാത്രി ഏറെ വൈകിയും ഈ മേഖലയില്‍ സംഘര്‍ഷം തുടരുകയാണ്. പൊലീസ് സമരക്കാരെ അക്രമിച്ചുവെന്നാരോപിച്ച് ഇന്ന് മലയോര മേഖലയില്‍ വിവിധ സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഔദ്യോഗികസ്ഥിതീകരണം രാത്രി ഏറെവൈകിയുംവന്നിട്ടില്ല.

keywords: Kerala, Kannur, Kottiyoor, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

പിണറായി വിജയന് കണ്ണൂരില്‍ ആവേശകരമായ സ്വീകരണം

കണ്ണൂര്‍: ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കണ്ണൂരില്‍ ആവേശകരമായ സ്വീകരണം. കേസില്‍ കുറ്റവിമുക്തനാക്കിയ ശേഷം ആദ്യമായാണ് പിണറായി വിജയന്‍ വ്യാഴാഴ്ച കണ്ണൂരിലെത്തുന്നത്. വിവിധ നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും പുഷ് പഹാരം ചാര്‍ത്തിയും മുദ്രാവാക്യം മുഴക്കിയു കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറിലെ സ്വീകരണ പൊതുയോഗത്തിലേയ്ക്ക് പിണറായി വിജയനെ വരവേറ്റു.

സ്‌റ്റേഡിയം കോര്‍ണറില്‍ വൈകിട്ട് ഏഴരയോടെയാണ് പിണറായി വിജയന്‍ എത്തിച്ചേര്‍ന്നത്. ആയിരക്കണക്കിന് സി.പി.എം. പ്രവര്‍ത്തകര്‍ വൈകിട്ടു മുതല്‍ സ്‌റ്റേഡിയം കോര്‍ണറിലെത്തിയിരുന്നു. വൈകിട്ട് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറിലും പിണറായിക്ക് സ്വീകരണം നല്‍കി ജില്ലാ കമ്മറ്റിയുടെ ഉപഹാരം പി ജയരാജന്‍ പിണറായിക്ക് സമ്മാനിച്ചു. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ. പി. ജയരാജന്‍, പി. കെ. ശ്രീമതി, കടന്നപ്പള്ളി രാമചന്ദ്രന്‍, സി. രവീന്ദ്രന്‍, ഇല്ലിക്കല്‍ അഗസ്തി, പി. വി. കുഞ്ഞികൃഷ്ണന്‍, ജേക്കബ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Pinarayi


കാലത്ത് മലബാര്‍ എക്‌സ്പ്രസില്‍ തലശേരിയിലെത്തിയ പിണറായിയെ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. പിണറായി വരുന്നതറിഞ്ഞ് രാവിലെ മുതല്‍ റെയില്‍വെസ്‌റ്റേഷനിലേക്ക് ജനപ്രവാഹമായിരുന്നു. സി.പി. എം. ജില്ലസെക്രട്ടറി പി. ജയരാജന്‍ പുഷ്പഹാരമണിയിച്ച് സ്വീകരിച്ചു. പിന്നാലെ മറ്റുനേതാക്കളും പ്രവര്‍ത്തകരും. ധര്‍മ്മടം മേലൂരിലെ രൈരുനായര്‍ മുല്ലമാലയണിയിച്ചാണ് പിണറായിയെ സ്വീകരിച്ചത്. തുടര്‍ന്ന് വാഹനങ്ങളുടെ അകമ്പടിയോടെ പിണറായിയിലെ വീട്ടിലേക്ക് ആനയിച്ചു.

രാവിലെ ഒമ്പതരയോടെ പിണറായി ടൗണിലാണ് രണ്ടാമത്തെ സ്വീകരണം. പാറപ്രം റോഡ് ജംഗ്ഷനില്‍ നിന്ന് പിണറായിയെ വേദിയിലേക്ക് ആനയിച്ചു. ശിങ്കാരിമേളവും മുത്തുക്കുടയും സ്വീകരണത്തിന് കൊഴുപ്പേകി. പിണറായിലെയും പരിസരപ്രദേശങ്ങളിലെയും ആയിരങ്ങള്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഒഴുകിയെത്തിയിരുന്നു. സ്വീകരണയോഗത്തില്‍ കെ. കെ. നാരായണന്‍ എം. എല്‍. എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പ്രസംഗിച്ചു. ഏരിയാസെക്രട്ടറി പി. ബാലന്‍ പിണറായിക്ക് ഉപഹാരം സമര്‍പ്പിച്ചു.

വിദ്യാര്‍ത്ഥിപ്രവര്‍ത്തകനായി തുടങ്ങിയ പൊതുജീവിതം പിണറായി വിജയന്‍ മറുപടി പ്രസംഗത്തില്‍ അനുസ്മരിച്ചു. എന്നെ മറ്റാരെക്കാളും അടുത്തറിയാവുന്നവരാണ് ഈ നാട്ടുകാര്‍. ഇവിടുത്തെ സഖാക്കളാണ് ചെറുപ്പകാലത്ത് യോഗങ്ങളിലും മറ്റും പങ്കെടുക്കാന്‍ വണ്ടിക്കൂലി പിരിച്ചുതന്നിരുന്നത്. തനിക്കു നേരെയുള്ള ആരോപണങ്ങളും കടന്നാക്രമങ്ങളും വിജയനെന്ന വ്യക്തിക്ക് നേരെയല്ല, മറിച്ച് പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും പിണറായി പറഞ്ഞു.

Keywords: Kerala, Kannur, CPM, Pinarayi Vijayan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ടി വി രാജേഷ് എം.എല്‍.എയുടെ പിതാവ് വി വി ചന്തുക്കുട്ടി നിര്യാതനായി

പയ്യന്നൂര്‍: ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റും കല്യാശ്ശേരി എം.എല്‍.എയുമായ ടി വി രാജേഷിന്റെ പിതാവ് ചെറുതാഴം കളപ്പുറത്തെ വി വി ചന്തുക്കുട്ടി (80) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയ്ക്കു മൂന്നുമണിയോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.

ഭാര്യ: ടി വി മാധവിയമ്മ. മറ്റു മക്കള്‍: പുഷ്പ (പൂനെ), ഉഷ, ഗീത (ദുബയ്). മരുമക്കള്‍: തമ്പാന്‍ (പൂനെ), ഗോപാലന്‍ (പയ്യൂര്‍), മാധവന്‍ (എടാട്ട്), ഷീന (ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക്). സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍, ഗോവിന്ദന്‍, പത്മനാഭന്‍, ദാമോദരന്‍, ലീല.
Chandukutty

സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് കളപ്പുറം പൊതുശ്മശാനത്തില്‍ നടക്കും. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കേന്ദ്ര കമ്മിററിയംഗം പി .കെ ശ്രീമതി, നേതാക്കളായ പി .ജയരാജന്‍, എം .വി ജയരാജന്‍ തുടങ്ങിയവര്‍ പരിയാരം മെഡിക്കല്‍ കോളജിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. എം.എല്‍.എമാരായ കോടിയേരി ബാലകൃഷ്ണന്‍, കെ .കെ നാരായണന്‍, ജെയിംസ് മാത്യു, നേതാക്കളായ കെ. കെ രാഗേഷ്, പി .പി ദാമോദരന്‍ തുടങ്ങിയവര്‍ കുളപ്പുറത്തെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.

Keywords: Kerala, Kannur, Payannur, Obit, V.V Chanthukutti, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

കിണറ്റില്‍ച്ചാടിയ മാതാവും രക്ഷിക്കാനിറങ്ങിയ മകനും മരിച്ചു

Written By Kasargodvartha on Nov 13, 2013 | 1:06 AM

മയ്യില്‍: കിണറ്റില്‍ച്ചാടിയ മാതാവും രക്ഷിക്കാനിറങ്ങിയ മകനും മരിച്ചു. കമ്പില്‍ കൊളച്ചേരിപ്പറമ്പ് കായച്ചിറ റോഡ് ജംഗ്ഷനിലെ രോഹിണി നിവാസി. കെ വി സുലോചന (52), മകന്‍ വിജിന്‍ (26) എന്നിവരാണു മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.

സുലോചനയുടെ ഭര്‍ത്താവ് ഭാസ്‌കരന്‍ ഹൃദ്രോഗിയാണ്. ഇദ്ദേഹം ചൊവ്വാഴ്ച മൂലം കുഴഞ്ഞുവീണിരുന്നു. ഇതില്‍ മനംനൊന്ത സുലോചന വീട്ടുകിണറ്റില്‍ ചാടുകയായിരുന്നുവെന്ന് പറയപ്പെടുന്നു. മാതാവിനെ രക്ഷിക്കാനാണ് വിജിനും കിണറ്റില്‍ച്ചാടിയത്. ഇരുവരും തത്ക്ഷണം മരിച്ചു. ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുത്ത മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. സുലോചനയുടെ രണ്ടാമത്തെ മകനാണ് മരിച്ച വിജിന്‍.
well

മറ്റു മക്കള്‍: നിജിന്‍, വിപിന്‍. സഹോദരങ്ങള്‍: പവിത്രന്‍ (സി.പി.എം. മയ്യില്‍ ഏരിയാ കമ്മിറ്റിയംഗം), മോഹനന്‍, രവീന്ദ്രന്‍, രാമകൃഷ്ണന്‍, ദിലീപന്‍, പരേതയായ സുജാത, സുശീല. ഇന്നു രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവമറിഞ്ഞ് മയ്യില്‍ എസ്.ഐ. സുരേന്ദ്രന്‍ കല്യാടന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി.

Keywords: Kerala, Kannur, Mother, Son, Well, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു

കണ്ണൂര്‍: കഴിഞ്ഞ ദിവസം താഴെചൊവ്വയില്‍ ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. മൗവ്വഞ്ചേരി വടക്കേക്കരമ്മല്‍ ഇക്ബാലാ(37)ണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30ന് താഴെചൊവ്വ റെയില്‍വെ ഗേററിനടുത്താണ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Body

പുതിയതെരുവിലെ ബാറില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ആരിഫ. പരേതനായ അഹമ്മദ് ഖദീജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: നസീമ, സാജിത.

Keywords: Kerala, Kannur, Train, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

പൊലീസുകാരുടെ നേരെ അക്രമം: 12 പ്രതികളെ 45മാസം തടവിന് ശിക്ഷിച്ചു

കണ്ണൂര്‍: എസ്. ഐയുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിക്കുകയും പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസിലെ 12 പ്രതികളെ 45മാസം തടവിന് ശിക്ഷിച്ചു.

കുററ്യാട്ടൂരിലെ ചങ്ങാലക്കണ്ടി രാജീവന്‍, എന്‍.വി മോഹനന്‍, കെ. പി നിധിലേഷ്, പി.സനേഷ്, ദിനേശ് മരത്താന്‍കണ്ടി, സി.സതീഷ്, സി.കെ ബാലകൃഷ്ണന്‍, കെ. പി സന്തോഷ്, കെ. പ്രശാന്തന്‍, മാണിയൂരിലെ സി.പി സുജീര്‍, വടുവന്‍കുളത്തെ കെ. പി രത്‌നാകരന്‍, അളോറയിലെ എ.കെ ദിവാകരന്‍ എന്നിവരെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേററ് (രണ്ട്) ടി. പി അനില്‍ ശിക്ഷിച്ചത്.
Jail

2010 മാര്‍ച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കുററ്യാട്ടൂര്‍ വടുവന്‍കുളത്തെ ശ്രീകുരുംബ ഭഗവതിക്ഷേത്ര ഉത്സവുമായി ബന്ധപ്പെട്ടുളള കലശഘോഷയാത്രയിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ ഇരിക്കൂര്‍ എസ്. ഐ സുഷീറും പൊലീസ് സംഘമാണ് അക്രമിക്കപ്പെട്ടത്.

Keywords: Kerala, Kannur, SI, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

തയ്യല്‍കടയില്‍ കരിഓയില്‍ പ്രയോഗം

അഞ്ചരക്കണ്ടി: മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി മധുവിന്റെ പ്രേംടെക് തയ്യല്‍ കടയുടെ ഷട്ടറും വരാന്തയും കരി ഓയില്‍ ഒഴിച്ചുവികൃതമാക്കി. തിങ്കളാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം.

ചൊവ്വാഴ്ച രാവിലെ മധു കടതുറക്കാനെത്തിയപ്പോഴാണ് അക്രമം ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തിനു പുറകില്‍ സി. പി. എം പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് പരാതി നല്‍കി.

keywords: Kerala, Kannur, Ancharakandi, Tailor, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ആര്‍.എസ്. എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയതെരു: സി.പി.എം , ആര്‍. എസ്. എസ് പ്രവര്‍ത്തകരുടെ വീടുകളാക്രമിച്ചതിന് പൊലീസ് കേസെടുത്തു. കൊല്ലറത്തിക്കല്‍ പളളിക്ക് സമീപത്തെ സി. പി. എം ലോക്കല്‍ സെക്രട്ടറി രമേശ്ബാബുവിന്റെ വീടാക്രമിച്ചതിന് ആര്‍.എസ്.എസുകാരായ രാഹുല്‍, വരുണ്‍, ശ്രീജിത്ത് എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് കേസെടുത്തത്.
case

ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലറത്തിക്കല്‍ പെട്രോള്‍ പമ്പിനു സമീപമുളള പടുവിലന്‍ രാജീവന്റെ വീടാക്രമിച്ചതിന് അഖിലേഷ്, ശ്രീരാമന്‍എന്നിവരുള്‍പ്പെടെ പത്തു സി. പി. എം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Keywords: Kerala, Puthiyatheru, RSS, Case, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

വളപട്ടണം സി.പി.എം-ബി.ജെ.പി സംഘര്‍ഷം

Written By Kasargodvartha on Nov 12, 2013 | 1:16 AM

കണ്ണൂര്‍: വളപട്ടണം പൊലീസ് സ്‌റ്റേഷന്‍പരിധിയില്‍ പുതിയതെരു കൊല്ലറത്തിക്കല്‍ പളളിക്കു സമീപം സി. പി.എം ബി.ജെ. പി സംഘര്‍ഷം. ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകരുടെ വീടുകള്‍ വ്യാപകമായിഅക്രമിച്ചു. ബി.ജെ. പി പ്രവര്‍ത്തകന്‍ പടുവിലാന്‍ രാഹുലിന്റെയും സി. പി. എം ഏരിയാകമ്മിറ്റി അംഗം രമേശ് ബാബുവിന്റെയും വീടുകളാണ് അക്രമിക്കപ്പെട്ടത്.

രാഹുലിന്റെ പിതാവ് രാജീവന്റെ (50) കണ്ണിന് അക്രമണത്തില്‍ പരിക്കേററു. ഇയാളെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് രാഹുലിന്റെ വീടിനു നേരെ അക്രമണമുണ്ടായത്.

ബൈക്കുകളിലെത്തിയ പത്തോളം വരുന്ന സംഘം വീടിന്റെ ജനല്‍ ചില്ലുകളും ഗ്രില്ലും അടിച്ചുതകര്‍ക്കുകയായിരുന്നു. എട്ടു ജനല്‍ചില്ലുകള്‍തകര്‍ന്നിട്ടുണ്ട്. ചില്ലുതെറിച്ചുകൊണ്ടാണ് രാജീവന്റെ ഇടതുകണ്ണിന് പരിക്കേററത്. വൃക്കരോഗിയായ രാജീവന്‍ ഡയാലിസസ് ചെയ്തുവരുന്നയാളാണ്.
BJP

തിങ്കളാഴ്ച രാവിലെ ഒരു സംഘം സി. പി. എം പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും ബി.ജെ. പി കേന്ദ്രങ്ങള്‍ ആരോപിച്ചു. പുലര്‍ച്ചെ മൂന്നോടെയാണ് രമേശ് ബാബുവിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്. കല്ലേറില്‍ വീടിന്റെ ഒരു ജനല്‍ചില്ല് തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴെക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. ബി.ജെ. പി പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സി. പി. എം നേതാക്കള്‍ ആരോപിച്ചു. ചിറക്കല്‍ പട്ടുവത്തെരുവിലെ സി. പി. എം പ്രവര്‍ത്തകനായ കടത്തനാടന്‍ വീട്ടില്‍ ബാലന്റെ മകന്‍ അജയനും മര്‍ദ്ദനമേററു. ഞായറാഴ്ച്ച രാത്രി പത്തുമണിയോടെയാണ് അക്രമം. അജയനെ അക്രമിക്കാന്‍ ശ്രമിക്കുന്നത് തടഞ്ഞ ഇയാളുടെ അമ്മയെയും തളളിയിട്ടു. വീട്ടുമുററത്ത് നിര്‍ത്തിയിട്ട ബൈക്കും അക്രമികള്‍ തകര്‍ത്തു. ബി.ജെ. പി പ്രവര്‍ത്തകനായ ശരതിന്റെ നേതൃത്വത്തിലുളള സംഘമാണ് അക്രമം നടത്തിയതെന്ന് സി. പി. എം ആരോപിച്ചു. വളപട്ടണം എസ്. ഐ ദിനേശന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. വളപട്ടണം പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Keywords: Kerala, Kannur, CPM, BJP, Valappattanam, police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ജില്ലയുടെ വിവിധഭാഗങ്ങളില്‍ കവര്‍ച്ചക്കാരുടെ വിളയാട്ടം

കണ്ണൂര്‍: ജില്ലയുടെ വിവിധഭാഗങ്ങളില്‍ കവര്‍ച്ചക്കാരുടെ വിളയാട്ടം. പണവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നു. ന്യൂമാഹി, പുന്നോല്‍, പേരാവൂര്‍, മട്ടന്നൂര്‍, ഉരുവച്ചാല്‍ എന്നിവടങ്ങളിലാണ് മോഷ്ടാക്കള്‍ പരക്കെ കവര്‍ച്ച നടത്തിയത്.
Robbery

ന്യൂമാഹി പുന്നോലില്‍ കരികുന്നിലെ റസിയാസില്‍ അയൂബിന്റെ വീട്ടില്‍ നിന്നും ഒന്നരലക്ഷം രൂപയും എട്ടരപവന്‍ സ്വര്‍ണ്ണാഭരണവും കവര്‍ന്നു. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കിടപ്പുമുറിയുടെ അലമാര തകര്‍ത്താണ് കവര്‍ച്ച. എ. എസ്. പി പി. നാരായണന്‍, സി. ഐ വിശ്വംഭരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘവും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.കിടപ്പുമുറിയുടെ വാതില്‍ പൊളിച്ചാണ് കവര്‍ച്ചക്കാര്‍ അകത്തുകടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ആഭരണവുമാണ് നഷ്ടപ്പെട്ടത്. എന്നാല്‍ വീടിന്റെ അടുക്കള വാതിലോ മുന്‍ഭാഗത്തെ വാതിലോ തകര്‍ത്തതായി കാണപ്പെട്ടിട്ടില്ല. അയൂബും അദ്ദേഹത്തിന്റെ ചെറുമകനും ഉമ്മയുമാണ് ഇവിടെ താമസം.

പേരാവൂരില്‍ ഹോട്ടലില്‍ കളളന്‍കയറി. പേരാവൂര്‍തലശേരി റോഡിലുളള ഹോട്ടലിലാണ് കളളന്‍ കയറിയത്. മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 600രൂപ മോഷണം പോയി.

മട്ടന്നൂര്‍ ഉരുവച്ചാലില്‍ വളള്യായില്‍ സുഷമയുടെ കഴുത്തിലണിഞ്ഞ മൂന്നര പവന്റെ താലിമാലയാണ് കവര്‍ന്നത്. ഓട് നീക്കി അകത്തു കടന്ന മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന സുഷമയുടെ മാലപൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. സുഷമയുടെ സഹോദരന്‍ സുധീഷിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Keywords: Kerala, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ലോറി ഡ്രൈവര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

കണ്ണൂര്‍: മോഷണകേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതിനാല്‍ നാഷണല്‍ പെര്‍മിററ് ലോറി ഡ്രൈവര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. രക്തം വാര്‍ന്ന് അവശനിലയില്‍ ഏച്ചൂര്‍ കൊല്ലന്‍ചിറയിലെ വി.രാഗേഷിനെ(30)യാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Suicide

തളാപ്പില്‍ കഴിഞ്ഞയാഴ്ച വീട്ടമ്മയുടെ മാല പൊട്ടിച്ചതുമായി ബന്ധപ്പെട്ട് രാഗേഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

Keywords: Keywords: Lorry, driver, Suicide, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കെ.എസ്.ടി. എ നേതാവിന് സസ്‌പെന്‍ഷന്‍

molestation
ശ്രീകണ്ഠാപുരം: ഏഴാം ക്‌ളാസുകാരിയെ സ്‌കൂള്‍ കായികമേളയില്‍ പങ്കെടുപ്പിക്കാനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കെ. എസ്.ടി. എ നേതാവിനെ സ്‌കൂള്‍ മാനേജ് മെന്റ് സസ്‌പെന്‍ഡ് ചെയ്തു.

കെ. എസ്.ടി. എ ഇരിക്കൂര്‍ സബ് ജില്ലാകമ്മിററിയംഗവും പയ്യാവൂര്‍ ചാമക്കാല്‍ യു. പി സ്‌കൂള്‍ അധ്യാപകനുമായ ശ്രീകണ്ഠാപുരം കണിയാര്‍വയലിലെ പി.വി ചന്ദ്രനെ(52)യാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ് പെന്‍ഡ് ചെയ്തത്.ഇതുസംബന്ധിച്ച കത്ത് ഇരിക്കൂര്‍ എ. ഇ. ഒ കെ.വി ജോസിന് കൈമാറിയിട്ടുണ്ട്. പൈസക്കരിയില്‍ നടന്ന ഇരിക്കൂര്‍ ഉപജില്ലാകായികമേളയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് കുട്ടിയെ കണിയാര്‍വയലിലെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് എ. ഇ. ഒ സ്‌കൂളിലെത്തി അന്വേഷണം നടത്തിയിരുന്നു. വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവ് പരാതിപ്പെടാത്തതിനാല്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

Keywords: Kerala, Kannur, Shreekandapuram, KSTA, suspended, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

മണല്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

കമ്പില്‍: അനധികൃതമായി മണല്‍കടത്തുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേററു. ഇയാളെ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ പന്ന്യന്‍കണ്ടിയിലാണ് അപകടം. അമിതവേഗതയിലോടിയ ലോറി നിയന്ത്രണം വിട്ട് റോഡിന് കുറുകെ മറിയുകയായിരുന്നു. ഇതേ തുടര്‍ന്ന് ഈവഴിയുളള ഗതാഗതം അല്‍പ്പസമയം മുടങ്ങി.
Lorry

Keywords: Kerala, Kannur, Kambil, Sand, lorry, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ദമ്പതികളെയും മക്കളെയും ഇടിച്ചുതെറിപ്പിച്ച ടിപ്പര്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍

ചെങ്ങളായി: വിവാഹചടങ്ങില്‍ പങ്കെടുത്ത് പിഞ്ചുകുട്ടികള്‍ക്കൊപ്പം ബൈക്കില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന ദമ്പതികളെ ഇടിച്ചുതെറിപ്പിച്ച ടിപ്പര്‍ ലോറി ഡ്രൈലര്‍ അറസ്റ്റില്‍. കൊയ്യം തേനങ്കീല്‍ വീട്ടില്‍ സൂരജിനെ(24)യാണ് പൊലീസ് അറസ്റ്റു ചെയ്തത്.
Arrest

ചെങ്ങളായി ടൗണില്‍ വച്ച് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഇരിക്കൂര്‍ പെരുവളത്തുപറമ്പിലെ രാമദാസന്‍(36) ഭാര്യ നെടിയേങ്ങയിലെ സൂര്യ(24) മക്കളായ അഥര്‍വ്(3) സൗരവ്(2) എന്നിവര്‍ക്കാണ് പരിക്കേററത്. അപകടമുണ്ടാക്കിയതിനു ശേഷം നിര്‍ത്താതെ പോയലോറിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് മൊയാലംതട്ടില്‍വച്ചാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പരിക്കേററവര്‍ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Kerala, Chengalai, Lorry, Arrested, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

തളിപ്പറമ്പില്‍ കഞ്ചാവ് സംഘത്തെ പിടികൂടി

Arrested
തളിപ്പറമ്പ്: കഞ്ചാവ് സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. എളമ്പേരംപാറയിലെ കെ.കുഞ്ഞാലി(27) വളപട്ടണം ടോള്‍ ബൂത്തിനടുത്തെ വി.ഹസീബ്(24) എന്നിവരെയാണ് ചെനയന്നൂരില്‍ നിന്നും തളിപ്പറമ്പ് എസ്. ഐ എം. അനില്‍കുമാര്‍ അറസ്റ്റു ചെയ്തത്.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരില്‍ നിന്നും 175 ഗ്രാം കഞ്ചാവ് പിടികൂടി. പ്‌ളാസ്റ്റിക് കടലാസില്‍ പൊതിഞ്ഞ ചെറിയ പാക്കററുകളിലായാണ് ഇവര്‍ കഞ്ചാവ് എത്തിക്കുന്നത്. ആവശ്യക്കാര്‍ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ബൈക്കിലാണ്കഞ്ചാവ് എത്തിച്ചുകൊടുക്കുന്നത്.
ഇടുക്കിയില്‍ നിന്നുമെത്തുന്ന കഞ്ചാവ് കണ്ണൂരില്‍ നിന്നാണ് ഇവര്‍ക്കു ലഭിക്കുന്നത്.

Keywords: Kerala, Thaliparamba, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kannur Vartha | Kannur News | Latest Malayalam News from Kannur - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger