വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കെ.എസ്.ടി. എ നേതാവിന് സസ്‌പെന്‍ഷന്‍

molestation
ശ്രീകണ്ഠാപുരം: ഏഴാം ക്‌ളാസുകാരിയെ സ്‌കൂള്‍ കായികമേളയില്‍ പങ്കെടുപ്പിക്കാനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കെ. എസ്.ടി. എ നേതാവിനെ സ്‌കൂള്‍ മാനേജ് മെന്റ് സസ്‌പെന്‍ഡ് ചെയ്തു.

കെ. എസ്.ടി. എ ഇരിക്കൂര്‍ സബ് ജില്ലാകമ്മിററിയംഗവും പയ്യാവൂര്‍ ചാമക്കാല്‍ യു. പി സ്‌കൂള്‍ അധ്യാപകനുമായ ശ്രീകണ്ഠാപുരം കണിയാര്‍വയലിലെ പി.വി ചന്ദ്രനെ(52)യാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ് പെന്‍ഡ് ചെയ്തത്.ഇതുസംബന്ധിച്ച കത്ത് ഇരിക്കൂര്‍ എ. ഇ. ഒ കെ.വി ജോസിന് കൈമാറിയിട്ടുണ്ട്. പൈസക്കരിയില്‍ നടന്ന ഇരിക്കൂര്‍ ഉപജില്ലാകായികമേളയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് കുട്ടിയെ കണിയാര്‍വയലിലെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് എ. ഇ. ഒ സ്‌കൂളിലെത്തി അന്വേഷണം നടത്തിയിരുന്നു. വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവ് പരാതിപ്പെടാത്തതിനാല്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

Keywords: Kerala, Kannur, Shreekandapuram, KSTA, suspended, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post