വളപട്ടണം സി.പി.എം-ബി.ജെ.പി സംഘര്‍ഷം

കണ്ണൂര്‍: വളപട്ടണം പൊലീസ് സ്‌റ്റേഷന്‍പരിധിയില്‍ പുതിയതെരു കൊല്ലറത്തിക്കല്‍ പളളിക്കു സമീപം സി. പി.എം ബി.ജെ. പി സംഘര്‍ഷം. ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകരുടെ വീടുകള്‍ വ്യാപകമായിഅക്രമിച്ചു. ബി.ജെ. പി പ്രവര്‍ത്തകന്‍ പടുവിലാന്‍ രാഹുലിന്റെയും സി. പി. എം ഏരിയാകമ്മിറ്റി അംഗം രമേശ് ബാബുവിന്റെയും വീടുകളാണ് അക്രമിക്കപ്പെട്ടത്.

രാഹുലിന്റെ പിതാവ് രാജീവന്റെ (50) കണ്ണിന് അക്രമണത്തില്‍ പരിക്കേററു. ഇയാളെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് രാഹുലിന്റെ വീടിനു നേരെ അക്രമണമുണ്ടായത്.

ബൈക്കുകളിലെത്തിയ പത്തോളം വരുന്ന സംഘം വീടിന്റെ ജനല്‍ ചില്ലുകളും ഗ്രില്ലും അടിച്ചുതകര്‍ക്കുകയായിരുന്നു. എട്ടു ജനല്‍ചില്ലുകള്‍തകര്‍ന്നിട്ടുണ്ട്. ചില്ലുതെറിച്ചുകൊണ്ടാണ് രാജീവന്റെ ഇടതുകണ്ണിന് പരിക്കേററത്. വൃക്കരോഗിയായ രാജീവന്‍ ഡയാലിസസ് ചെയ്തുവരുന്നയാളാണ്.
BJP

തിങ്കളാഴ്ച രാവിലെ ഒരു സംഘം സി. പി. എം പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും ബി.ജെ. പി കേന്ദ്രങ്ങള്‍ ആരോപിച്ചു. പുലര്‍ച്ചെ മൂന്നോടെയാണ് രമേശ് ബാബുവിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്. കല്ലേറില്‍ വീടിന്റെ ഒരു ജനല്‍ചില്ല് തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴെക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. ബി.ജെ. പി പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സി. പി. എം നേതാക്കള്‍ ആരോപിച്ചു. ചിറക്കല്‍ പട്ടുവത്തെരുവിലെ സി. പി. എം പ്രവര്‍ത്തകനായ കടത്തനാടന്‍ വീട്ടില്‍ ബാലന്റെ മകന്‍ അജയനും മര്‍ദ്ദനമേററു. ഞായറാഴ്ച്ച രാത്രി പത്തുമണിയോടെയാണ് അക്രമം. അജയനെ അക്രമിക്കാന്‍ ശ്രമിക്കുന്നത് തടഞ്ഞ ഇയാളുടെ അമ്മയെയും തളളിയിട്ടു. വീട്ടുമുററത്ത് നിര്‍ത്തിയിട്ട ബൈക്കും അക്രമികള്‍ തകര്‍ത്തു. ബി.ജെ. പി പ്രവര്‍ത്തകനായ ശരതിന്റെ നേതൃത്വത്തിലുളള സംഘമാണ് അക്രമം നടത്തിയതെന്ന് സി. പി. എം ആരോപിച്ചു. വളപട്ടണം എസ്. ഐ ദിനേശന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. വളപട്ടണം പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Keywords: Kerala, Kannur, CPM, BJP, Valappattanam, police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post