ജില്ലയുടെ വിവിധഭാഗങ്ങളില്‍ കവര്‍ച്ചക്കാരുടെ വിളയാട്ടം

കണ്ണൂര്‍: ജില്ലയുടെ വിവിധഭാഗങ്ങളില്‍ കവര്‍ച്ചക്കാരുടെ വിളയാട്ടം. പണവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നു. ന്യൂമാഹി, പുന്നോല്‍, പേരാവൂര്‍, മട്ടന്നൂര്‍, ഉരുവച്ചാല്‍ എന്നിവടങ്ങളിലാണ് മോഷ്ടാക്കള്‍ പരക്കെ കവര്‍ച്ച നടത്തിയത്.
Robbery

ന്യൂമാഹി പുന്നോലില്‍ കരികുന്നിലെ റസിയാസില്‍ അയൂബിന്റെ വീട്ടില്‍ നിന്നും ഒന്നരലക്ഷം രൂപയും എട്ടരപവന്‍ സ്വര്‍ണ്ണാഭരണവും കവര്‍ന്നു. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കിടപ്പുമുറിയുടെ അലമാര തകര്‍ത്താണ് കവര്‍ച്ച. എ. എസ്. പി പി. നാരായണന്‍, സി. ഐ വിശ്വംഭരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘവും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.കിടപ്പുമുറിയുടെ വാതില്‍ പൊളിച്ചാണ് കവര്‍ച്ചക്കാര്‍ അകത്തുകടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ആഭരണവുമാണ് നഷ്ടപ്പെട്ടത്. എന്നാല്‍ വീടിന്റെ അടുക്കള വാതിലോ മുന്‍ഭാഗത്തെ വാതിലോ തകര്‍ത്തതായി കാണപ്പെട്ടിട്ടില്ല. അയൂബും അദ്ദേഹത്തിന്റെ ചെറുമകനും ഉമ്മയുമാണ് ഇവിടെ താമസം.

പേരാവൂരില്‍ ഹോട്ടലില്‍ കളളന്‍കയറി. പേരാവൂര്‍തലശേരി റോഡിലുളള ഹോട്ടലിലാണ് കളളന്‍ കയറിയത്. മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 600രൂപ മോഷണം പോയി.

മട്ടന്നൂര്‍ ഉരുവച്ചാലില്‍ വളള്യായില്‍ സുഷമയുടെ കഴുത്തിലണിഞ്ഞ മൂന്നര പവന്റെ താലിമാലയാണ് കവര്‍ന്നത്. ഓട് നീക്കി അകത്തു കടന്ന മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന സുഷമയുടെ മാലപൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. സുഷമയുടെ സഹോദരന്‍ സുധീഷിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Keywords: Kerala, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post