Latest Post
Showing posts with label അറബി നാടുകള്‍. Show all posts
Showing posts with label അറബി നാടുകള്‍. Show all posts

സി.പി.എമ്മിന്റെ സമരം മൂക്കുമുറിച്ച് ശകുനംമുടക്കും പോലെയാണ്: എം.എം ഹസന്‍

Written By Kasargodvartha on Oct 23, 2013 | 12:09 AM

ഉളിക്കല്‍: സി.പി.എമ്മിന്റെ സമരം മൂക്കുമുറിച്ച് ശകുനംമുടക്കും പോലെയാണെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന ജില്ലാ വികസന സന്ദേശ യാത്രയുടെ ഇരിക്കൂര്‍ നിയോജക മണ്ഡലത്തിന്റെ സമാപനം സമ്മേളനം ഉളിക്കലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Hassan-at-ulikkal

സര്‍ക്കാരിനെ താഴെയിറക്കാന്‍ സി.പി.എം നടത്തിയ സമരങ്ങളെല്ലാം പരാജയപ്പെടുകയാണ്. ആയിരങ്ങളെ അണി നിരത്തി രാപകല്‍ സമരം നടത്തിയിട്ട് എന്തായി. ഒരു ദിവസം കൊണ്ടു പൊളിഞ്ഞു. പിന്നെ തലസ്ഥാനവും വൃത്തിഹീനമാക്കിയതല്ലാതെ കേരളത്തില്‍ഒന്നും സംഭവിച്ചില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുവേണ്ടിയല്ല സി.പി.എം സമരം നടത്തുന്നത്. പ്രതികള്‍ക്ക് വേണ്ടിയാണ്. അതിന്റെ ഉദാഹരണമാണ് ടി.പി വധത്തിലെ പ്രതികളെ സംരക്ഷിക്കാന്‍ സി.പി.എം കഷ്ടപ്പെടുന്നത്. പങ്കാളിത്ത പെന്‍ഷന്‍ സമരത്തില്‍ കേരളത്തില്‍ ചോരപ്പുഴ ഒഴുക്കും എന്നുപറഞ്ഞവര്‍ക്ക് ഒരു കണ്ണീര്‍ പുഴപോലും ഓഴുക്കാന്‍ സാധിച്ചില്ലെന്നും ഹസന്‍പറഞ്ഞു.

'സൂര്യതാപം എറ്റ് വാടിപ്പോയവരാണ് സി.പി.എം'

സൂര്യതാപം എറ്റ് വാടിപ്പോയവരാണ് സി.പി.എമ്മു കാരെന്ന് അഡ്വ: ടി.സിദ്ദിഖ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടി തടയാന്‍ പോയ സി.പി.എം നേതാക്കള്‍ വെയില്‍ കൊണ്ടപ്പോള്‍ തളര്‍ന്നു പോയത് കേരള ജനത കണ്ടതാണ് പിന്നെങ്ങനെ ഇവര്‍ ഒരു സമരം വിജയിപ്പിക്കും. സംശയത്തിന്റെ നിഴലില്‍ സി.പി.എമ്മും ചില മാദ്ധ്യമങ്ങളും മുഖ്യമന്ത്രിയെ വേട്ടയാടുന്നു. സ്വന്തക്കാര്‍ക്ക് ഭൂമി നല്‍കിയ അച്യുതാനന്ദനാണ് മുഖ്യമന്ത്രിക്കെതിരെ സമരം നയിക്കുന്നത് തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്കാണ് ഈ സര്‍ക്കാര്‍ ഭൂമി നല്‍കുന്നത് ഇവരുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ മുന്‍പിട്ടിറങ്ങും ജനസമ്പര്‍ക്കപരിപാടിയിലൂടെ ആയിരക്കണക്കിന് ജനങ്ങള്‍ക്കാണ് സ്വാന്തനമേകിയതെന്നു സിദ്ദിഖ് പറഞ്ഞു.

ഉളിക്കല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ:ടി.എ ജെസ്റ്റ്യന്‍ അദ്ധ്യഷനായിരുന്നു. ടി സിദിഖ്,സതിശന്‍ പാച്ചേനി കെ സുരേന്ദ്രന്‍, മാര്‍ട്ടി. ജോര്‍ജ്ജ് വി.എ നാരയണന്‍,സുരേഷ് ബാബു ഇളയാവൂര്‍,സജിവ് മറോളി,കെ.സി കടമ്പുരാന്‍, ചന്ദ്രന്‍ തി.ങ്കരി, പി.സി.ഷാജി കമല്‍ജിത്ത്,റഷിദ് കൗവ്വായി,മുഹമ്മദ് ബ്ലാത്തുര്‍, ബേബി തോലാനി,ബെന്നി തോമസ്, ചാക്കോ പാലക്കലോടി ലിസി ചാലില്‍ തുങ്ങയവര്‍ സംസാരിച്ചു.

Keywords: Kerala, Kannur, Ulikkal, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

കണ്ണൂര്‍ സ്വദേശികളായ മൂന്നു പേര്‍ റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു

Written By Kasargodvartha on Jun 1, 2013 | 11:47 PM

Azees Haji
Azees Haji
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുണ്ടായ കാര്‍ അപകടത്തില്‍
ദമ്പതികളടക്കം മൂന്ന് കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു. ഇവര്‍ക്കൊപ്പം സഞ്ചരിച്ച എട്ടുമാസം പ്രായമുള്ള കുട്ടിയുള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു. എടച്ചൊവ്വ കറുവന്‍ വൈദ്യര്‍ പീടിക എ. കെ. ഹൗസില്‍ അബ്ദുല്‍ അസീസ് ഹാജി (72), ഭാര്യ എല്‍.സി. ഖദീജ (60), ഖദീജയുടെ സഹോദരന്‍ അബ്ദുര്‍ റൗഫ് (44) എന്നിവരാണ് മരിച്ചത്. മരിച്ച അബ്ദുല്‍ അസീസ്-ഖദീജ ദമ്പതികളുടെ മകന്‍ ഫഹദ് ( 29 ) ഫഹദിന്റെ ഭാര്യ സബ്‌നാസ് (26) , ഇവരുടെ എട്ടുമാസം പ്രായമുള്ള മകള്‍ ഇസ, കാര്‍ െ്രെഡവര്‍ കണ്ണൂര്‍ മാങ്കടവ് സ്വദേശി മുഹമ്മദ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ റിയാദിലെ കിംഗ് ഫൗദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെ ഇവര്‍ സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടി തൂണിലിടിച്ചു മറിയുകയായിരുന്നു.
Abdul Rauf
Abdul Rauf
റിയാദില്‍ നിന്ന് മക്കയിലേക്ക് ഉംറ കര്‍മം നിര്‍വഹിക്കാന്‍ കാറില്‍ പോവുകയായിരുന്നു ഇവര്‍. യാത്രയ്ക്കിടെ കാറിന്റെ ടയര്‍പൊട്ടി റോഡരികിലെ തൂണിലിടിച്ചു മറിയുകയായിരുന്നു.

Khadeeja
Khadeeja
കണ്ണൂര്‍ കാല്‍ടെക്‌സ് ജംഗ്ഷനില്‍ നേരത്തെ ഗ്രീന്‍ ലാന്‍ഡ് റസ്‌റ്റോറന്റ് നടത്തിയിരുന്ന അസീസ് ഹാജി ഭാര്യ ഖദീജയ്‌ക്കൊപ്പം ഒരാഴ്ച മുമ്പാണ് ഉംറയ്ക്കായി സൗദിയിലെത്തിയത്.

അബ്ദുര്‍ റൗഫും ഫഹദും റിയാദിലാണു ജോലിചെയ്യുന്നത്. ഫഹദ് കുടുംബസമേതമാണു റിയാദില്‍ താമസം. റാഫി, സയ്യിദ് (ഇരുവരും റിയാദ്), മുംതാസ്, സീനത്ത് എന്നിവരാണു മരിച്ച അസീസ്, ഖദീജ ദമ്പതികളുടെ മറ്റു മക്കള്‍. നൗഷാദ് മരുമകനാണ്. പരേതനായ അലിക്കുഞ്ഞി, സൈനബ ദമ്പതികളുടെ മക്കളാണ് മരിച്ച ഖദീജയും അബ്ദുല്‍ റൗഫും. മൃതദേഹങ്ങള്‍ റിയാദില്‍ തന്നെ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords: Kerala, Kannur, Riyadh, accident, death, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

യുവ വാടിക്കല്‍ സംഗമം ഏപ്രില്‍ 12ന്

Written By Kvartha Alpha on Mar 18, 2013 | 5:17 PM


Yuva, Vadikkal, Meet, Abudhabi, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsഅബുദാബി: യു.എ.ഇയിലെ കണ്ണൂര്‍ മാടായി വാടിക്കല്‍ നിവാസികളുടെ കൂട്ടായ്മയായ യുവയുടെ ആഭിമുഖ്യത്തില്‍ 'യുവ വാടിക്കല്‍ സംഗമം 2013' നടത്തുന്നു. ഏപ്രില്‍ 12ന് വൈകിട്ട് നാല് മണിക്ക് അബുദാബി മുസഫയിലെ മലയാളി സമാജത്തിലാണ് പരിപാടി.

വിവരങ്ങള്‍ക്ക് 051066078, 0509862211.

Keywords: Yuva, Vadikkal, Meet, Abudhabi, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

കണ്ണൂര്‍ സ്വദേശി സൗദിഅറേബ്യയില്‍ നിര്യാതനായി

Written By Kasargodvartha on Mar 4, 2013 | 1:34 PM

Kannur, Kerala, Riyadh, Obituary, Charamam, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
റിയാദ്: തളാപ്പ് പളളിക്കു സമീപം പാന്തിന്റവിട വി.കെ മുഹമ്മദ്(53) റിയാദിലെ ത്വായിഫില്‍ നിര്യാതനായി. രണ്ടാഴ്ച്ചമുമ്പാണ് മുഹമ്മദ് ഇവിടെ ജോലിക്കെത്തിയത്.

ഭാര്യ: കിഴക്കേയില്‍ ഫൗസിയ. മക്കള്‍: ഫെബിന, ഫവാസ്. മരുമകന്‍: ഷര്‍മീസ് (വ്യാപാരി). സഹോദരങ്ങള്‍: ശാദുലി, കബീര്‍. ഖബറടക്കം ത്വായിഫില്‍ നടക്കും.


Keywords: Kannur, Kerala, Riyadh, Obituary, Charamam, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

സൗദിയില്‍ നിന്ന് അരക്കോടിയുമായി കടന്നയുവാവിനെ പോലീസ് തെരയുന്നു

Written By Unknown on Jul 28, 2012 | 12:41 AM


കണ്ണൂര്‍ : ഗള്‍ഫില്‍ നിന്ന് അരക്കോടിയുമായി കടന്നുകളഞ്ഞ യുവാവിനെ പോലീസ് തെരയുന്നു. ആദികടലായി കുറുവ പള്ളിക്കടുത്ത തമന്നയില്‍ സാബിറാണ് സൗദിയില്‍ നിന്ന് 52ലക്ഷത്തോളം രൂപ തട്ടിയെടുത്ത് മുങ്ങിയത്. ബന്ധുവായ തലശ്ശേരി പാറാലിലെ സഫാ ക്വാട്ടേഴ്‌സില്‍ പി കെ റഷീദാണ് സാബിറിനെതിരെ കണ്ണൂര്‍ സിറ്റി പോലീസില്‍ പരാതി നല്‍കിയത്.
റഷീദിന്റെ അമ്മാവന്‍ പി കെ സഹീദിന്റെ ജിദ്ദയിലെ കാര്‍ഗോ സ്ഥാപനത്തില്‍ നിന്നാണ് സാബിര്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത്. കമ്പനിയിലെ ഏഴ് ജീവനക്കാരുടെ തൊഴില്‍ കാര്‍ഡ് ഉപയോഗിച്ചാണ് തന്റെ ഫെഡറല്‍ബാങ്ക് അക്കൗണ്ടിലേക്ക് സാബിര്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തത്. തുടര്‍ന്ന് നാട്ടിലേക്ക് വന്ന സാബിര്‍ സഹീദിന്റെ ഉടമസ്ഥതയിലുള്ള കണ്ണൂര്‍ സിറ്റി സിഫ്റ്റ് പെട്രോള്‍ പമ്പില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വാങ്ങിയതായും പരാതിയുണ്ട്.

വി.സി പത്രപ്രവര്‍ത്തക അവാര്‍ഡ് ജലീല്‍ പട്ടാമ്പിക്കും ജലീല്‍ രാമന്തളിക്കും

Written By Unknown on Jul 25, 2012 | 10:32 PM

കണ്ണൂര്‍: അബൂദാബി കെ.എം.സി.സി അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നാലാമത് വി.സി സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് പ്രമുഖ പ്രവാസി പത്രപ്രവര്‍ത്തകരായ ജലീല്‍ പട്ടാമ്പിക്കും ജലീല്‍ രാമന്തളിക്കും നല്‍കാന്‍ ജ്യൂറി തീരുമാനിച്ചു. ചന്ദ്രിക പത്രാധിപരായിരുന്ന വി.സി അബൂബക്കര്‍ സാഹിബിന്റെ നാമധേയത്തില്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. 10,001 രൂപയും ഉപഹാരവും പ്രശംസാ പത്രവുമാണ് അവാര്‍ഡ്.
മിഡിലീസ്റ്റ് ചന്ദ്രിക യു.എ.ഇ എഡിറ്റര്‍ ഇന്‍ ചാര്‍ജാണ് ജലീല്‍ പട്ടാമ്പി. മഹാത്മാ ഗാന്ധി യൂനിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍വര്‍മേഷന്‍ സയന്‍സസിന്റെ 'ടുഡേയ്‌സ് ന്യൂസ്' പത്രാധിപ സമിതി അംഗമായിരുന്നു. ദ ഹിന്ദു ദിനപത്രത്തിന്റെ കള്‍ച്ചറല്‍ ഡെസ്‌കില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം മാധ്യമം, ഗള്‍ഫ് മാധ്യമം എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. യു.എ.ഇ ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.
കൈരളി കലാകേന്ദ്രം, കേരള സഹൃദയ മണ്ഡലം, ചിരന്തന സാംസ്‌കാരിക വേദി എന്നിവയുടെ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. തൃശൂര്‍ ചാവക്കാട് അണ്ടത്തോട് സ്വദേശിനി ഫാദില്‍ ആണ് ഭാര്യ. മക്കള്‍: നിദാല്‍, നദ, ഫുആദ്.
ഗള്‍ഫിലെ അറിയപ്പെടുന്ന മലയാളി എഴുത്തുകാരനാണ് ജലീല്‍ രാമന്തളി. പ്രവാസികളുടെ യഥാര്‍ത്ഥ ജീവിതം വരച്ചു കാട്ടുന്ന ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. യു.എ.ഇയുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ ജീവചരിത്രം ആദ്യമായി ഒരു ഇന്ത്യന്‍ ഭാഷയില്‍ രചിച്ചത് ജലീല്‍ രാമന്തളിയാണ്. അഭയം തേടി, സ്‌നേഹം ഒരു കടങ്കഥ, ഇരുള്‍ മൂടിയ വഴിയമ്പലങ്ങള്‍, ഗള്‍ഫ് സ്‌കെച്ച്‌സ്, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍ എന്നിവ നോവലുകളാണ്.
മിഡിലീസ്റ്റ് ചന്ദ്രിക അബൂദാബി ബ്യൂറോ ചീഫായ ജലീല്‍ രാമന്തളിക്ക് അബൂദാബി പോലീസിന്റെ പ്രത്യേക അംഗീകാരവും ലഭിച്ചിരുന്നു. പ്രമുഖ വ്യവസായികളായ പത്മശ്രീ എം.എ.യൂസഫലി, പത്മശ്രീ ബി.ആര്‍.ഷെട്ടി എന്നിവരുടെ ജീവചരിത്രവും രചിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ രാമന്തളി സ്വദേശിയാണ്. ഭാര്യ: റഹ്മത്ത്യ മക്കള്‍: സമിയ, സല്‍വ.
മുസ്‌ലിംലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ.പി.വി.സൈനുദ്ദീന്‍, പത്രപ്രവര്‍ത്തകന്‍ കബീര്‍ കണ്ണാടിപ്പറമ്പ്, കെ.എം.സി.സി സംസ്ഥാന സെക്രട്ടറി വി.പി.മുഹമ്മദലി മാസ്റ്റര്‍ എന്നിവരടങ്ങിയ ജ്യൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ശരീഫ് സാഗര്‍, നടുക്കണ്ടി അബൂബക്കര്‍, ഇബ്രാഹിം ബേവിഞ്ച എന്നിവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ വി.സി സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡുകള്‍ സമ്മാനിച്ചത്.
അബൂദാബിയില്‍ സെപ്റ്റംബര്‍ അവസാനം നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികളായ ഇ.ടി.മുഹമ്മദ് സുനീര്‍, പി.വി.മുഹമ്മദ് നാറാത്ത്, സി.ബി.റാസിഖ് കക്കാട്, താജ് കമ്പില്‍ എന്നിവര്‍ അറിയിച്ചു.

വിശുദ്ധിയുടെ നിറവസന്തത്തിന് വിശ്വാസികള്‍ സ്വാഗതമോതി

Written By Unknown on Jul 21, 2012 | 3:00 AM

കണ്ണൂര്‍: നോമ്പിനു തൊട്ടുമുമ്പത്തെ വെള്ളിയാഴ്ച മസ്ജിദുകളില്‍ വിശ്വാസികളാല്‍ നിറഞ്ഞുകവിഞ്ഞു.അവര്‍ സന്തോഷത്തോടെ വിശുദ്ധ റംസാന്‍ മാസത്തിന് സ്വാഗതമോതി. ഇമാമുമാര്‍ റംസാനിന്റെ പവിത്രതകളെ കുറിച്ച് ഉത്‌ബോധനം നടത്തി.
ശഅബാനിന്റെ ഇരുപത്തി ഒമ്പാതാം ദിനവും കഴിഞ്ഞതോടെ പുണ്യമാസത്തിന്റെ ചന്ദ്രിക മാനത്ത് തെളിഞ്ഞു. ഖാസിമാര്‍ റംസാന്‍ പിറ കണ്ടതായി പ്രഖ്യാപിച്ചതോടെ പളളി മിനാരങ്ങളില്‍ നിന്നും പരിശുദ്ധ മാസത്തിന്റെ വിളംബരവുമായി തക്ബീര്‍ ധ്വനികള്‍ ഉയര്‍ന്നു. വിശ്വാസികള്‍ക്ക് അഹ്‌ളാദത്തിന്റെ നിമിഷങ്ങള്‍. അവര്‍ പളളികളിലേക്ക് ഒഴുകി, റംസാനിന്റെ ആദ്യദിനത്തിലെ തറാവീഅ് നമസ്‌കാരത്തിന് എത്തിയവരെ കൊണ്ട് പളളികള്‍ നിറഞ്ഞു കവിഞ്ഞു.
ഇനിയുളള ഒരു മാസക്കാല പരമദയാപരന്റെ കൃപാകടാക്ഷത്തില്‍ നിന്നുള്ള അളവറ്റ അനുഗ്രഹങ്ങളുമായി നന്മയുടെ നിറവസന്തം വീശുന്ന പുണ്യങ്ങളുടെ പൂക്കാലംം. മണ്ണിലും വിണ്ണിലും ഇനി നാഥന്റെ സങ്കീര്‍ത്തനങ്ങളുയരുന്ന പ്രാര്‍ഥനാനിര്‍ഭര രാപ്പകലുകള്‍.
തലശ്ശേരിയില്‍ മാസപ്പിറവി കണ്ടതിനാല്‍ ശനിയാഴ്ച റമസാന്‍ ഒന്നായി ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, പാളയം ഇമാം ജമാലുദ്ദീന്‍ ഫാറൂഖി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ നേതാവ് തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസിറുദ്ദീന്‍ അബ്ദുല്‍ ഹയ്യ് തങ്ങള്‍, മുഖ്യ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, സംയുക്ത മഹല്ല് ഖാസിമാരായ കെ പി ഹംസ മുസ്‌ല്യാര്‍ (കണ്ണൂര്‍), ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി (മലപ്പുറം), എന്‍ അലി മുസ്‌ല്യാര്‍ (പാലക്കാട്), ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ പ്രഖ്യാപിച്ചു.
സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വെളളിയാഴ്ച റമസാന്‍ ആരംഭിച്ചിരുന്നു. ഒമാനില്‍ ശനിയാഴ്ചയാണ് നോമ്പ് തുടങ്ങുക.

ലോക ജനസംഖ്യയില്‍ 28.73 ശതമാനം വരുന്ന ലോക മുസ്‌ലിംകള്‍ക്കു മാറ്റത്തിന്റെ ആണ്ടറുതിയാണ് റമസാന്‍. ആത്മീയവും ഭൗതികവുമായ ജീവിതക്രമങ്ങളില്‍ മൂല്യങ്ങളിലേക്കുള്ള വീണ്ടുവിചാരത്തിന്റേയും സദ്പന്ഥാവിലേക്കുള്ള സമര്‍പ്പണത്തിന്റേയും വാതായനങ്ങളാണു വിശ്വാസിക്കു മുമ്പില്‍ വിശുദ്ധമാസം തുറന്നിടുന്നത്.
1000 മാസങ്ങളേക്കാള്‍ പുണ്യമേറിയ ലൈലത്തുല്‍ ഖദ്ര്‍ അഥവാ വിധിനിര്‍ണയ രാവും തറാവീഹ് നമസ്‌കാരവുമൊക്കെ റമസാന്റെ മാത്രം സവിശേഷത. മുസ്‌ലിമിന്റെ അടിസ്ഥാനപ്രമാണമായ ഖുര്‍ആന്‍ അവതീര്‍ണമായത് റമസാനിലെന്നത് ഈ മാസത്തിന്റെ മാഹാത്മ്യം ഉദ്‌ഘോഷിക്കുന്നു.

ആത്മസംസ്‌കരണത്തിനും ജീവകാരുണ്യ സേവനപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സുവര്‍ണാവസരം പാഴാക്കാതെ യുവാക്കളും ബഹുജനങ്ങളും ജീവിതംകൊണ്ട് റമസാനെ നെഞ്ചേറ്റണമെന്നു നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, കരമന അശ്‌റഫ് മൗലവി, ടി പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസയ്ന്‍ മടവൂര്‍, ടി ആരിഫലി, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി റമദാന്‍ സന്ദേശത്തില്‍ ആഹ്വാനംചെയ്തു.

ഒമാനില്‍ ടാക്‌സി ട്രക്കിലിടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു

Written By Unknown on Jul 18, 2012 | 9:59 PM

ഒമാന്‍: ടാക്‌സി ട്രക്കിലിടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു. തളിപറമ്പ് ശ്രീകണ്ഠപുരം നെടിയങ്ങയകത്ത് പുതിയപുരയില്‍ മുഹമ്മദ്കുഞ്ഞിന്റെ മകന്‍ മുസ്തഫയാണ് (30) മരിച്ചത്. ബിദായയില്‍ കഫ്തീരിയ നടത്തിവരികയായിരുന്നു. മുസ്തഫ സഞ്ചരിച്ചിരുന്ന ടാക്‌സി നിയന്ത്രണംവിട്ട് ട്രക്കിലിടിച്ചാണ് അപകടം.
മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലത്തെിക്കാനുള്ള ശ്രമത്തിലാണ് കുടുംബാംഗങ്ങള്‍. മാതാവ്: സാറ, ഭാര്യ: ഷമീമ, മകന്‍ മുഹമ്മദ് നിഷാല്‍ (രണ്ട്). കുടുംബസമേതം ഒമാനില്‍ താമസിക്കുകയായിരുന്നു മുസ്്തഫ.

'നിലാവിന്റെ' ബ്രോഷര്‍ പ്രകാശനം 19 ന്

ദുബൈ: ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ധന ശേഖരാണാര്‍ത്ഥം ഓണംപെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 23നു വ്യാഴാഴ്ച ദുബായ് ഷെയ്ക്ക് റാഷീദ് ഓഡിറ്റോറിയത്തില്‍ വെച്ച് കേരളത്തിലെ പ്രമുഖ മാപ്പിളപ്പാട്ട് ഗായിക ഗായകന്മാരും മറ്റു കലാകാരന്മാരെയും പങ്കെടുപ്പിച്ച് സ്‌റ്റേജ് ഷോ നടത്തുന്നു. കണ്ണൂര്‍ ഷരീഫിന്റെ നേതൃത്വത്തില്‍ പ്രമുഖ മാപ്പിളപ്പാട്ട് ഗായികയും പിന്നണിഗായികയുമായ സിന്ധു പ്രേം, ഇളയനില ഫെയിം പ്രദീപ് കുമാര്‍, ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം നസീബ്, ഫസീല, ഗാന്ധര്‍വ്വ സംഗീതത്തിലെ ആദ്യത്തെ വിജയി നിഷാദ്, കൈരളി സിംഗ് അന്‍ഡ് വിന്‍ അവതാരക സുമി തുടങിയവരും മറ്റ് നിരവധി കലാകരന്മാരും പങ്കെടുക്കുന്ന വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരിക്കും.
കേരളത്തിലെ പ്രമുഖ ഓര്‍ക്കസ്ട്ര ഗ്രൂപ്പായ പി കെ ഓര്‍ക്കസ്ട്രയാണ് സംഗീതം നിര്‍വ്വഹിക്കുന്നത്.
'നിലാവ്' എന്ന് പേരില്‍ അണിയിച്ചൊരുക്കുന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ജൂലൈ 19 ന് വ്യാഴാഴ്ച 8.30നു അല്‍ ദീക്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും .യു എ ഇയിലെ പ്രമുഖരായ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും.

മാഹി സ്വദേശി യു.എ.ഇ.യില്‍ വാഹനാപകടത്തില്‍ മരിച്ചു

Written By Unknown on Jun 29, 2012 | 12:59 AM

മയ്യഴി: യു.എ.ഇ.യില്‍ വാഹനാപകടത്തില്‍ മാഹി സ്വദേശി മരിച്ചു. പാറാല്‍ ചെമ്പ്രയിലെ കുണ്ടംചാലില്‍ കിഴക്കയില്‍ നല്ലോളി കെ.എം.രാജീവന്‍ (49) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ യു.എ.ഇ.യിലെ അല്‍ഐനിലായിരുന്നു അപകടം.
രാജീവന്‍ ഓടിച്ചിരുന്ന കാര്‍ റോഡരികില്‍ പാര്‍ക്കുചെയ്ത് പുറത്തിറങ്ങുന്നതിനിടയില്‍ പിന്നില്‍ നിന്നെത്തിയ വാഹനമിടിച്ചാണ് അപകടം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. വെള്ളിയാഴ്ച രാവിലെയോടെ മൃതദേഹം വീട്ടിലെത്തിക്കും. ഉച്ചക്ക് ശവസംസ്‌കാരം. ഭാര്യ: ലത. മക്കള്‍: റിജിന്‍രാജ്, റിച്ച്‌ന. സഹോരി: പങ്കജാക്ഷി.

സി.ഒ.ടി.അസീസിന് ഹബീബ് റഹ്മാന്‍ അവാര്‍ഡ്

Written By Unknown on Jun 20, 2012 | 1:31 AM

കണ്ണൂര്‍: കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ഗള്‍ഫ് മേഖലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ഈവര്‍ഷത്തെ അഡ്വ. പി.ഹബീബ് റഹ്മാന്‍ അവാര്‍ഡിന് സി.ഒ.ടി. അസീസ് അര്‍ഹനായി. ജിദ്ദയിലെ മലയാളം ന്യൂസ് പത്രാധിപസമിതി അംഗമാണ്.
10,001 രൂപയും പ്രശസ്തിഫലകവും ഉള്‍പ്പെടുന്ന അവാര്‍ഡ് ആഗസ്തില്‍ ജിദ്ദയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി ഇ.അഹമ്മദ് വിതരണംചെയ്യുമെന്ന് അഡ്വ. പി.വി.സൈനുദ്ദീന്‍, എസ്.എല്‍.പി. മുഹമ്മദ്കുഞ്ഞി, അബ്ദുള്ള പാലേരി, മുഹമ്മദ് മാട്ടുമ്മല്‍, ജാഫറലി പാലക്കോട് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

തയ്യില്‍ കിടാരന്‍ കുടുംബ സംഗമം ദുബൈയില്‍ നടന്നു

Written By Unknown on Jun 19, 2012 | 11:07 PM

ദുബൈ: മാഹിയിലെ പ്രശസ്തവും പുരാതനവുമായ തയ്യില്‍ കിടാരന്‍ തറവാട് കുടുംബ സംഗമം ദുബൈ ബാംഗ്‌ളൂര്‍ എംപയര്‍ റസ്റ്റോറന്റില്‍ വിവിധ പരിപാടികളോടെ നടന്നു. ടി.കെ. റശീദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സംഗമത്തില്‍ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ക്കൊപ്പം കിടാരന്‍ കുടുംബത്തിലെ 200ല്‍ പരം അംഗങ്ങള്‍ ഒത്തുകൂടി.ജിദ്ദ, ഒമാന്‍, അമേരിക്ക, ചെന്നൈ, മംഗലാപുരം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുളള കുടുംബാംഗങ്ങള്‍ എത്തിചേര്‍ന്നു.

പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിച്ചു

Written By Unknown on Jun 18, 2012 | 3:32 PM

ദുബൈ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം തരുവണ അബ്ദുല്ല മുസ്‌ല്യാര്‍, എസ്.വൈ.എസ് കണ്ണൂര്‍ ജില്ലാ വൈ.പ്രസിഡണ്ട് മഹ്മൂദ് മാസ്റ്റര്‍ ഉമ്മന്‍ചിറ, സി.എം. മൊയ്തീന്‍കുട്ടി ഹാജി നൂഞ്ഞേരി എന്നിവരുടെ വിയോഗത്തില്‍ ദുബൈ അല്‍ മഖര്‍ ഓഡിറേറാറിയത്തില്‍ സംഘടിപ്പിച്ച സുന്നീ പ്രവര്‍ത്തക സംഗമം അനുശോചനം രേഖപ്പെടുത്തി. പ്രത്യേക പ്രാര്‍ത്ഥനയും മയ്യിത്ത് നിസ്‌കാരവും നടന്നു. സയ്യിദ് ശംസുദ്ദീന്‍ ബാാ അലവി, അബ്ദുസ്സലാം സഅദി തെുമ്പാട്, മുഹിയുദ്ദീന്‍ മുസ്‌ല്യാര്‍ ചുഴലി നേതൃത്വം നല്‍കി,
മുഹമ്മദ് സഖാഫി പരിയാരം, നസീര്‍ വലിയപറമ്പ് പ്രസംഗിച്ചു. 

60 വയസ് തികഞ്ഞ പ്രവാസികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കണം: പ്രവാസി സംഘം

Written By Unknown on Jun 16, 2012 | 3:27 AM

കണ്ണൂര്‍: 60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ 55 വയസ് വരെയുള്ളവര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്.
കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ പ്രവാസി ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക, നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡിനു വര്‍ധിപ്പിച്ച സംഖ്യ പിന്‍വലിക്കുക, ഡയറക്ട് ടാക്‌സ് കോഡ് നിര്‍ത്തലാക്കുക, വിമാന യാത്രക്കൂലി ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്് 27നു കലക്ടറേറ്റ് മാര്‍ച്ച് നടത്തും. സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.
18 മുതല്‍ 20 വരെ വാഹന പ്രചാരണജാഥ നടത്തുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് ഇ എം പി അബൂബക്കര്‍, സെക്രട്ടറി എം വി രവി, കെ ബാലകൃഷ്ണന്‍, ഇബ്രാഹിം വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

യു.എ.ഇ സന്ദര്‍ശനം കണ്ണൂരില്‍ നിക്ഷേപസാഹചര്യം ഒരുക്കി

കണ്ണൂര്‍: ദുൈബ-അബൂദബി സന്ദര്‍ശനം കണ്ണൂരില്‍ നിക്ഷേപസാഹചര്യം ഒരുക്കിയതായി നോര്‍ത്ത് മലബാര്‍ ചേംബര്‍ കോമേഴ്‌സ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ദുബയില്‍ മലബാര്‍ കോളിങ് സെമിനാര്‍ സംഘടിപ്പിച്ചു. അബൂദബി ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
അബൂദബി ചേംബര്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ മുഹൈറി, ഡയറക്ടര്‍ എം എ യൂസഫലി എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. കണ്ണൂരിലെ കൈത്തറി, ടൂറിസം മേഖലയിലേക്ക്്് പുതിയ നിക്ഷേപസാധ്യതകള്‍ ക്ഷണിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണു ഇതിനുണ്ടായത്. അബൂദബി ചേംബര്‍ ഓഫ് കോമേഴ്‌സ് ഭാരവാഹികള്‍ അടുത്ത സപ്തംബറില്‍ കണ്ണൂര്‍ സന്ദര്‍ശിക്കുമെന്നും അറിയിച്ചു.
പ്രസിഡന്റ് വിനോദ് നാരായണന്‍, വൈസ് പ്രസിഡന്റ് സി ജയചന്ദ്രന്‍, സെക്രട്ടറി സുനില്‍ ആറോണ്‍, പി പി ഷമീം, മഹേഷ് ചന്ദ്ര ബാലിഗ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

പ്രിയദര്‍ശിനി മെറിറ്റ് അവാര്‍ഡുകള്‍ നല്കി

Written By Main Desk on Jun 14, 2012 | 11:36 PM

ദുബൈ: ദുബൈ പ്രിയദര്‍ശിനി മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രസിഡന്റ് സി ആര്‍ ജി നായര്‍ അധ്യക്ഷത വഹിച്ച അവാര്‍ഡ് സമ്മേളനം എം എം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. ദുബൈ പ്രിയദര്‍ശിനി വര്‍ഷം തോറും നല്്കി വരുന്ന മെറിറ്റ് അവാര്‍ഡിന് ഈ വര്‍ഷം മുപ്പത് വിദ്യാര്‍ഥികള്‍ അര്‍ഹരായി. വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ഇത്തവണ സ്വര്‍ണ്ണ മെഡലുകള്‍ ലഭിച്ചത്. ഇന്ത്യന്‍ സ്‌കൂള്‍ ഹെഡ്്മാസ്റ്റര്‍ എബ്രഹാം മനോഹര്‍, ഇന്ത്യ കോണ്‍സല്‍ നരേഷ് മേത്ത എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ഡ്രോയിംഗ് മല്‍സരത്തിലും പാചകമല്‍സരത്തിലും വിജയിച്ചവര്‍ക്കുള്ള ട്രോഫികളും യോഗത്തില്‍ സമ്മാനിച്ചു. സാമൂഹിക പ്രതിബദ്ധതയും പൗരബോധവും വിദ്യാര്‍ഥികള്‍ക്കുണ്ടാകണമെന്ന് സി.ആര്‍.ജി നായര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സെക്രട്ടറി ചന്ദ്രന്‍ ആയഞ്ചേരി സ്വാഗതവും ട്രഷറര്‍ കലാധര്‍ദാസ് കൃതജ്ഞതയും പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച്് സുകന്യ രാം ഗോപാല്‍ നയിച്ച സ്ത്രീ-താള- തരംഗം എന്ന കലാ പരിപാടി ആസ്വാദക സദസ്സിന് വേറിട്ടൊരനുഭവമായിരുന്നു.

ബാങ്ക് മാനേജര്‍ അബോധാവസ്ഥയില്‍ ഓവുചാലില്‍

തലശ്ശേരി : മാഹി സര്‍വീസ് സഹകരണ ബാങ്ക് മാനേജരെ ഓവുചാലില്‍ കണ്ടെത്തി. മാഹി ചൂടിക്കോട്ടയിലെ കെ.ടി പ്രതാപനെ (45)ടി.സി.മുക്കില്‍ പടയണി ദിനപത്രം ഓഫീസിനടുത്ത ഓവുചാലില്‍ കണ്ടെത്തി.
സമീപത്ത് താമസിക്കുന്ന നാടോടികളാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഓവുചാലില്‍ ഒരാള്‍ വീണുകിടക്കുന്നതായി കണ്ടെത്തിയത്. ഉടന്‍ തന്നെ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തലക്കും, ദേഹമാസകലവും പരിക്കേറ്റിട്ടുണ്ട്. പ്രതാപന്‍ സഞ്ചരിച്ച ബൈക്കും തൊട്ടടുത്തായി നിര്‍ത്തിയിട്ട നിലയിലാണ്. ബുധനാഴ്ച ഒരു സായാഹ്ന ക്ലാസില്‍ പങ്കെടുക്കാനായാണ് പ്രതാപന്‍ തലശ്ശേരിയില്‍ എത്തിയത്. രാത്രി കാലങ്ങളില്‍ ഈ പ്രദേശം സാമുഹ്യ ദ്രോഹികളുടെയും നിശാ സുന്ദരിമാരുടെയും താവളമാണ്. ബാങ്ക് മാനേജരെ ആരെങ്കിലും ആക്രമിച്ചതാണോ എന്ന കാര്യം പോലീസ് അന്വേഷിച്ച് വരുന്നു.

അപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു

തളിപ്പറമ്പ്: തീര്‍ഥാടനത്തിന് പോകവെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി മരിച്ചു. തളിപ്പറമ്പ് ഡി.ഓപ്ഷന്‍ ജീവനക്കാരി പട്ടുവം കൂത്താട്ട് കടുകുന്നിലെ ചെല്ലരിയന്‍ ഉഷ (35)യാണ് ബുധനാഴ്ച രാവിലെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച കുറുമാത്തൂരിലായിരുന്നു അപകടം. കൊട്ടിയൂരിലേക്ക് ഇവര്‍ സഞ്ചരിച്ച മാരുതി ആള്‍ട്ടോ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന പാളയാട്ടെ സി.സാവിത്രി (45), ലളിത (40) എന്നിവര്‍ക്കും പരിക്കേറ്റു.
പരേതനായ ശേഖരന്റെയും കല്ല്യാണിയുടെയും മകളാണ്. ഭര്‍ത്താവ് ജനാര്‍ദ്ദനന്‍ (കെ.എ.പി.ക്യാമ്പ്, ധര്‍മശാല). മക്കള്‍: ജൂന, ജിഷ്ണു. സഹോദരങ്ങള്‍: ഭാസ്‌കരന്‍ (ടെയ്‌ലര്‍, തളിപ്പറമ്പ്), ഷാജി (കെ.എസ്.ആര്‍.ടി.സി.കണ്ണൂര്‍), അമ്മാളു, നാരായണി, കൃഷ്ണന്‍, ഉഷസ്സ് (പ്രൊഫഷണല്‍ കൊറിയര്‍).

ബസ്സുകള്‍ പിന്നാലെ ഓട്ടോറിക്ഷകളും ഓട്ടം നിര്‍ത്തി: ജനം ദുരിതത്തില്‍

പെരിങ്ങോം: റോഡ് തകര്‍ന്നതുമൂലം ബസുകള്‍ ഓട്ടംനിര്‍ത്തിയ കക്കറകടാംകുന്ന് റോഡില്‍ ഓട്ടോറിക്ഷകളും ഓട്ടം നിര്‍ത്തിവച്ചത് വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമായി. റോഡ് നന്നാക്കുമെന്ന അധികൃതരുടെ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് ഓട്ടോറിക്ഷകള്‍ സര്‍വീസ് നിര്‍ത്തിവച്ചത്. വാഴ നട്ടും സൂചനാപണിമുടക്ക് നടത്തിയും തൊഴിലാളികളും നാട്ടുകാരും നടത്തിയ പ്രക്ഷോഭങ്ങള്‍ അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നു.
ഭാഗികമായി നടത്തിയ ടാറിങ് ഭാരം കയറ്റി ഓടുന്ന ടിപ്പര്‍ലോറികള്‍ തകര്‍ത്തനിലയിലാണ്. നൂറുകണക്കിന് വാഹനങ്ങള്‍ അമിതഭാരവും കയറ്റിയാണ് ഇതുവഴി സര്‍വീസ് നടത്തുന്നത്. കടാംകുന്ന് മുതല്‍ കക്കറ വരെ കാല്‍നട പോലും ദുസ്സഹമായ നിലയില്‍ റോഡ് തകര്‍ന്നിട്ടും നവീകരണത്തിന് നടപടിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

മരണക്കെണിയൊരുക്കി തായത്തെരുവിലെ അനധികൃത പാര്‍ക്കിങ്

കണ്ണൂര്‍: തായത്തെരു റോഡിലെ അനധികൃത പാര്‍ക്കിങ് അപകടം വരുത്തുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസമുണ്ടായ ബൈക്കപടത്തില്‍ വിദ്യാര്‍ഥിയടക്കം രണ്ടു പേരാണ് മരിച്ചത്. ഇതിലൊരാള്‍ തായത്തെരു സ്വദേശി കൂടിയാണ്. ചേംബര്‍ഹാള്‍ പരിസരം മുതല്‍ തുടങ്ങുന്ന അനധികൃത പാര്‍ക്കിങ് തായത്തെരുവിലേക്ക് നീളുകയാണ്. റോഡിന് ഇരുവശവും കാര്‍ മുതല്‍ ബസ് വരെയുള്ള വാഹനങ്ങളാണ് നിരത്തിയിരിക്കുന്നത്. ഇടയ്ക്ക് റോഡ് റോളറും നിര്‍ത്തിയിടാനെത്തും. ഗതാഗത കുരുക്കും അപകടവമുണ്ടാവുമ്പോള്‍ പോലിസ് ഇടപെട്ട് പാര്‍ക്കിങിന് കടിഞ്ഞാണിടാറുങ്കിലും ഇടവേളയ്ക്ക് ശേഷം ഇത് വീണ്ടും തുടരും.
നേരത്തെ ഇവിടെ വണ്‍വേ സമ്പ്രദായം കൊണ്ടു വന്നിരുന്നെങ്കിലും ഇപ്പോള്‍ അതൊന്നും നടക്കുന്നില്ല. ചേംബര്‍ഹാളിലെ വളവില്‍ വരെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന കാഴ്ച പതിവാണ്. കണ്ണൂര്‍ നഗരത്തിലേക്കും തിരിച്ചും നിരവധി വാഹനങ്ങള്‍ ഇടതടവില്ലാതെ കടന്നുപോവുന്നിടത്താണ് അപകടമുണ്ടാക്കി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. ഇത് സമീപത്തെ വീട്ടുകാര്‍ക്കും ഓഫിസുകള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്.
കഴിഞ്ഞ ദിവസം വൈകീട്ട് ഇവിടെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ വിദ്യാര്‍ഥി നഹ്്‌യാനും കാനന്നൂര്‍ ഗരേജിലെ തൊഴിലാളി സുരേഷനുമാണ് മരിച്ചത്. കണ്ണൂര്‍ ഭാഗത്തുനിന്ന് തായത്തെരുവിലേക്ക് വരികയായിരുന്ന ബൈക്ക്, ഗരേജിലെ ഉപകരണവുമായി റോഡ് മുറിച്ച് കടക്കുകയായിരുന്ന സുരേഷനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട്് തൊട്ടടുത്ത മതിലിലിടിക്കുകയായിരുന്നു. നഹ്്‌യാന്റെ വീട് അപകടമുണ്ടായ സ്ഥലത്ത് നിന്നു 50മീറ്റര്‍ മാത്രം അകലെയാണ്. ഒരാള്‍ പണിസ്ഥലത്തും മറ്റൊരാള്‍ വീട്ടിനടത്തും വച്ച് മരിച്ചത് ഹൃദയഭേദക കാഴ്ചയായി.
മുംൈബയില്‍ ബ്ലൂ മറീന ട്രാവല്‍സ് ഉടമയാണ് നഹ്്‌യാന്റെ പിതാവ് നാസര്‍. ഏക സഹോദരി നബീന ദുബയില്‍ നിന്നെത്തിയ ശേഷമാണ് മയ്യിത്ത് ഖബറടക്കിയത്. നേരത്ത കണ്ണൂര്‍ മിലിട്ടറി സ്‌കൂളില്‍ പ്ലസ് വണ്ണിന് പഠിച്ച നഹ്‌യാന്‍ ഈ വര്‍ഷം മമ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്ക് മാറിയിരുന്നു.
 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kannur Vartha | Kannur News | Latest Malayalam News from Kannur - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger