കണ്ണൂര്‍ സ്വദേശികളായ മൂന്നു പേര്‍ റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു

Azees Haji
Azees Haji
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുണ്ടായ കാര്‍ അപകടത്തില്‍
ദമ്പതികളടക്കം മൂന്ന് കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു. ഇവര്‍ക്കൊപ്പം സഞ്ചരിച്ച എട്ടുമാസം പ്രായമുള്ള കുട്ടിയുള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു. എടച്ചൊവ്വ കറുവന്‍ വൈദ്യര്‍ പീടിക എ. കെ. ഹൗസില്‍ അബ്ദുല്‍ അസീസ് ഹാജി (72), ഭാര്യ എല്‍.സി. ഖദീജ (60), ഖദീജയുടെ സഹോദരന്‍ അബ്ദുര്‍ റൗഫ് (44) എന്നിവരാണ് മരിച്ചത്. മരിച്ച അബ്ദുല്‍ അസീസ്-ഖദീജ ദമ്പതികളുടെ മകന്‍ ഫഹദ് ( 29 ) ഫഹദിന്റെ ഭാര്യ സബ്‌നാസ് (26) , ഇവരുടെ എട്ടുമാസം പ്രായമുള്ള മകള്‍ ഇസ, കാര്‍ െ്രെഡവര്‍ കണ്ണൂര്‍ മാങ്കടവ് സ്വദേശി മുഹമ്മദ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ റിയാദിലെ കിംഗ് ഫൗദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെ ഇവര്‍ സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടി തൂണിലിടിച്ചു മറിയുകയായിരുന്നു.
Abdul Rauf
Abdul Rauf
റിയാദില്‍ നിന്ന് മക്കയിലേക്ക് ഉംറ കര്‍മം നിര്‍വഹിക്കാന്‍ കാറില്‍ പോവുകയായിരുന്നു ഇവര്‍. യാത്രയ്ക്കിടെ കാറിന്റെ ടയര്‍പൊട്ടി റോഡരികിലെ തൂണിലിടിച്ചു മറിയുകയായിരുന്നു.

Khadeeja
Khadeeja
കണ്ണൂര്‍ കാല്‍ടെക്‌സ് ജംഗ്ഷനില്‍ നേരത്തെ ഗ്രീന്‍ ലാന്‍ഡ് റസ്‌റ്റോറന്റ് നടത്തിയിരുന്ന അസീസ് ഹാജി ഭാര്യ ഖദീജയ്‌ക്കൊപ്പം ഒരാഴ്ച മുമ്പാണ് ഉംറയ്ക്കായി സൗദിയിലെത്തിയത്.

അബ്ദുര്‍ റൗഫും ഫഹദും റിയാദിലാണു ജോലിചെയ്യുന്നത്. ഫഹദ് കുടുംബസമേതമാണു റിയാദില്‍ താമസം. റാഫി, സയ്യിദ് (ഇരുവരും റിയാദ്), മുംതാസ്, സീനത്ത് എന്നിവരാണു മരിച്ച അസീസ്, ഖദീജ ദമ്പതികളുടെ മറ്റു മക്കള്‍. നൗഷാദ് മരുമകനാണ്. പരേതനായ അലിക്കുഞ്ഞി, സൈനബ ദമ്പതികളുടെ മക്കളാണ് മരിച്ച ഖദീജയും അബ്ദുല്‍ റൗഫും. മൃതദേഹങ്ങള്‍ റിയാദില്‍ തന്നെ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords: Kerala, Kannur, Riyadh, accident, death, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post