റൊട്ടികഴിച്ച നാലംഗ കുടുംബം ചര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ട് ആശുപത്രിയില്‍

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ഒരു ബേക്കറിയില്‍ നിന്നും റൊട്ടികഴിച്ച നാലംഗ കുടുംബം ചര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാപ്പിനിശേരി എം. എം ആശുപത്രിയില്‍ ചികിത്സ തേടി.

Hospitalകണ്ണൂര്‍ നഗരത്തിലെ ഒരു ബേക്കറിയില്‍ നിന്നുമാണ് ഇവര്‍ റൊട്ടി വാങ്ങിയത്. ഇതുകഴിച്ചതിനു ശേഷം കുട്ടികളുള്‍പ്പെടെയുളളവര്‍ക്ക് ചര്‍ദ്ദിയും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പാപ്പിനിശേരി ഇ. എം. എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനുസമീപത്തെ വി.പി അനില്‍, ഭാര്യ സിന്ധു, മക്കളായ അനുശ്രീ, അനുഷ എന്നിവരാണ് എം. എം ആശുപത്രിയില്‍ ചികിത്സ തേടിയത്. പാപ്പിനിശേരി സ്വദേശികള്‍ക്കാണ് ഭക്ഷ്യവിഷബാധയേററത്. മണിക്കൂറുകള്‍ക്കുശേഷം ഇവര്‍ ആശുപത്രി വിട്ടു.

Keywords: Kerala, Kannur, Hospitalized, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم