തലശ്ശേരിയില്‍ സ്വര്‍ണ്ണക്കടത്തിന്റെ വേരുകള്‍ തേടി പൊലീസ്

കണ്ണൂര്‍: ഫയാസിനു പുറമെ തലശ്ശേരിയില്‍ വീണ്ടും സ്വര്‍ണ്ണക്കടത്തിന്റെ വേരുകള്‍ തേടി പൊലീസ്. കരിപ്പൂരില്‍ ആറുകിലോ സ്വര്‍ണ്ണവുമായി പിടിയിലായ യുവതികളിലൊരാള്‍ തലശ്ശേരി ചിറക്കര കെ.ടി.പി മുക്കിലെ റാഹിലയെ(37) കേന്ദ്രീകരിച്ചുളള അന്വേഷണമാണ് തലശ്ശേരിയിലേക്ക് നീളുന്നത്. എയര്‍ ഇന്ത്യ എക് സ് പ്രസിലെ എയര്‍ഹോസ്റ്റസ് ഹിറമോസ പി. സെബാസ്റ്റ്യനൊപ്പമാണ് ഇവര്‍ പിടിയിലായത്.

മൂന്നുവര്‍ഷം മുമ്പ് തലശ്ശേരി ടൗണ്‍ പൊലീസ് സ്‌റ്റേഷനില്‍ ഇവര്‍ വ്യാജപരാതി നല്‍കിയതായി പൊലീസ് പറയുന്നു.
Gold

പുതുതലമുറ ബാങ്കിന്റെ ഇന്‍ഷ്വറന്‍സ് കമ്പനി അസിസ്റ്റന്റ് മാനേജരായിരുന്നു റാഹില. ബിസിനസ് ആവശ്യത്തിനായി ബാംഗ്‌ളൂരില്‍ പോയപ്പോള്‍ തന്റെ നഗ്‌നചിത്രങ്ങള്‍ ബാംഗ്‌ളൂരിലെ ഹോട്ടല്‍മുറയിലെ കുളിമുറിയില്‍വച്ച ഒളിക്യാമറയില്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി 46ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. റാഹിലയുടെ മൊഴി പ്രകാരം കോഴിക്കോട് സ്വദേശിയായ സനോജിനെ അറസ്റ്റു ചെയ്തുവെങ്കിലും കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ പരാതി വ്യാജമാണെന്ന് തെളിയുകയായിരുന്നു.

തന്റെ ബാങ്കിലെ ഇന്‍ഷ്വറന്‍സ് പദ്ധതിയിലേക്ക് ബന്ധുക്കളില്‍ നിന്നും വാങ്ങിയ പണം മറെറതോവഴിയില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇവരുണ്ടാക്കിയ കളളക്കഥയാണെന്നായിരുന്നു പൊലീസ് നിഗമനം. ഇതിനിടയില്‍ റാഹില നിക്ഷേപത്തിന്റെ പേരുപറഞ്ഞ് ഒരുകോടിയിലേറെ രൂപ തട്ടിയെടുത്തതായി ബന്ധുക്കള്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പണം തിരിച്ചു നല്‍കാമെന്ന ഉറപ്പിന്‍മേല്‍ കേസെടുക്കാതെ ഒഴിവാക്കുകയായിരുന്നു. തലശ്ശേരിയിലെ ചില ജ്വല്ലറികള്‍ക്കു നല്‍കാനായാണ് താന്‍ സ്വര്‍ണ്ണം കടത്തിയതെന്ന് റാഹില റവന്യൂ ഇന്റലിജന്‍സിന്റെചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

എയര്‍ഹോസ്റ്റസും റാഹിലയും ചേര്‍ന്ന് കഴിഞ്ഞ ജൂലായ് മുതല്‍ കടത്തിയത് 32കിലോ(11കോടി) സ്വര്‍ണ്ണമാണെന്നാണ് റവന്യൂ ഇന്റലിജന്‍സിനു നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരിഭാഗങ്ങളിലെ ജ്വല്ലറികളില്‍ പരിശോധനനടത്തുമെന്ന് ഡി. എം. ആര്‍. ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Keywords: Kerala, Kannur, Gold, Police, Thalassery, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم