റോസ് മേരി മുങ്ങി: പോലിസ് ഇരുട്ടിൽ തപ്പുന്നു

കണ്ണൂർ: ആലക്കോട് സ്വദേശിനിയായ റോസ് മേരിയെന്ന ഇടനിലക്കാരിയുടെ സഹായത്തോടെയാണ് കൽപ്പതീരം റിസോർട്ട് മുൻമാനേജർ രാജേന്ദ്രൻ റിസോട്ടിൽ പെൺവാണിഭം നടത്തിയത്. ട്രെയിനിലും ബസുകളിലും പരിചയപ്പെടുന്ന നിർദ്ധനയുവതികളെ അവരുടെ ദാരിദ്ര്യം മുതലെടുത്തുകൊണ്ട് ലൈംഗികതൊഴിലിലേക്ക് ഇറക്കുകയാണ് റോസ് മേരിയുടെ തന്ത്രം. ഇതിനായി ഇവർ കൊച്ചിയിലെ വിവിധ ഇടങ്ങളിലെ വിമൻസ് ഹോസ്റ്ററ്റലുകളിൽ താമസിച്ചതായി പോലിസ് പറയുന്നു.
Kannur, Kerala, Payyambalam Beach, Murder Case, Resort Owner, Ramya, Rajendran
Rajendran 
വലയിൽ വീണ ഇരകളെ ഉന്നതർക്ക് കാഴ്ചവയ്ക്കുന്ന രാജേന്ദ്രൻ കീഴടങ്ങുന്നവർക്ക് കൈനിറയെ പണവും മറ്റുസമ്മാനങ്ങളും നൽകിയിരുന്നു. ഇവരുടെ കിടപ്പറ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ഭീഷണിപ്പെടുത്തി അടിമകളാക്കുകയെന്നതാണ് ഇയാളുടെ രീതി.
ഒരു സ്വകാര്യ ചാനൽ നടത്തിയ അന്വേഷണത്തിലാണ് എർണാകുളം സ്വദേശിനികളായ രണ്ടുയുവതികൾ തങ്ങളെ കൽപ്പതീരത്തുകൊണ്ടുപോയി ലൈംഗികതൊഴിൽ ചെയ്യാൻ നിർബന്ധിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു. 

ഇതോടെ പ്രകോപിതരായ നാട്ടുകാർ കൽപ്പതീരം അടിച്ചുതകർത്തുവെങ്കിലും ഒളിവിൽ പോയ രാജേന്ദ്രൻ ദിവസങ്ങൾ കഴിഞ്ഞാണ് പോലിസിന് കീഴടങ്ങിയത്. വെറും മാനേജർമാത്രമായ രാജേന്ദ്രൻ താനറിയാതെയാണ് ഈക്കാര്യങ്ങൾ നടത്തിയതെന്ന് അയാളെ പുറത്താക്കിയതിന് ന്യായീകരണമായി ഉടമ പറയുന്നുണ്ടെങ്കിലും എത്രത്തോളം വിശ്വസിനീയമാണെന്ന് ഇതുവരെ പോലിസ് പരിശോധിച്ചിട്ടില്ല. 

കണ്ണൂരിൽ ഫ്ളാറ്റുകളും റിസോർട്ടുകളും ലോഡ്ജുകളും കേന്ദ്രീകരിച്ച് നടക്കുന്ന പെൺവാണിഭങ്ങളിൽ ഉന്നതർ തന്നെയാണ് കണ്ണികൾ. അബദ്ധവശാൽ പിടിയിലാവുന്ന എല്ലാകേസുകളും കണ്ണൂരിലെ ഒരു ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ കോഴവാങ്ങിമുക്കുകയാണെന്ന ആരോപണം ശക്തമാണ്.

Keywords: Kannur, Kerala, Payyambalam Beach, Murder Case, Resort Owner, Ramya, Rajendran, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم