കോണ്‍ഗ്രസ് സമ്മേളനവാര്‍ഷികാഘോഷം ആന്റണി ഉദ്ഘാടനം ചെയ്യും

Congress, Conference, A.K. Antony, Inauguration, K.C. Venugopal, Oommen Chandy, Kannur, Kerala, Kannur Vartha, Kannur News, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: 1928ല്‍ പയ്യന്നൂരില്‍ നടന്ന അഖിലകേരള കോണ്‍ഗ്രസ് സമ്മേളനത്തിന്റെ എണ്‍പത്തിയഞ്ചാം വാര്‍ഷികാഘോഷം 24ന് കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വൈകിട്ട് അഞ്ചുമണിക്ക് പയ്യന്നൂര്‍ പോലിസ് മൈതാനിയില്‍ നടക്കുന്ന പരിപാടിയില്‍ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല അദ്ധ്യക്ഷതവഹിക്കും. കേന്ദ്രമന്ത്രിമാരായ മുല്ലപ്പളളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍, മന്ത്രി കെ.സി. ജോസഫ്, കെ. സുധാകരന്‍ എം.പി, എം.കെ. രാഘവന്‍ എം.പി. തുടങ്ങിയവര്‍ പങ്കെടുക്കും.

25ന് രാവിലെ പത്തിന് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന ചരിത്രസമ്മേളനം എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്യും. പ്രൊഫ. എസ്. വേണുമോഹന്‍ കോണ്‍ഗ്രസിന്റെ ചരിത്രമവതരിപ്പിക്കും. വൈകിട്ട് നാലുമണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം കെ.പി. നൂറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍ ഒന്നിന് രാവിലെ നടക്കുന്ന സംസ്ഥാന കോണ്‍ഗ്രസ് നേതൃസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യസംഘാടകനും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ കെ.പി. കുഞ്ഞിക്കണ്ണന്‍, ഡി.സി.സി. പ്രസിഡന്റ് എം. സുരേന്ദ്രനും അറിയിച്ചു.

Keywords: Congress, Conference, A.K. Antony, Inauguration, K.C. Venugopal, Oommen Chandy, Kannur, Kerala, Kannur Vartha, Kannur News, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم