പയ്യാമ്പലം റിസോർട്ട് പെൺവാണിഭത്തിനു പിന്നിൽ ഉന്നതർ

യുവതിയുടെ മരണത്തെകുറിച്ച് അന്വേഷിക്കണമെന്ന് ബന്ധുക്കൾ

കണ്ണൂർ: പയ്യാമ്പലം കൽപ്പതീരം റിസോർട്ട്പെൺവാണിഭത്തിനു പിന്നിൽ ഉന്നതർ പ്രവർത്തിച്ചതായി സൂചന. ഇവരെ സംബന്ധിച്ച് തെളിവുകൾ ഒന്നൊന്നായി പുറത്തുവരുമ്പോഴും പോലീസ്‌ വെറും മുൻമാനേജരായ കായലോട് സ്വദേശി രാജേന്ദ്രനെ മാത്രം പ്രതിയാക്കി കേസ് അവസാനിപ്പിക്കാനുളള ഒരുക്കത്തിലാണ്.

Kannur, Kerala,Payyambalam Beach, Murder Case, Resort Owner, Ramya, Rajendran
Remya
കണ്ണൂരിലെ ഫ്ളാറ്റുകളും റിസോർട്ടും കേന്ദ്രീകരിച്ച് കേരളത്തിനകത്തും പുറത്തും വേരുകളുളള വൻ പെൺവാണിഭസംഘം പ്രവർത്തിക്കുന്നതായിവിവരമുണ്ട്. ഈക്കാര്യംവ്യക്തമായി അറിയുന്ന പോലീസ്‌ മറ്റുപല കേസുകൾ പോലെ ഇതും ഒതുക്കി കൊണ്ടിരിക്കുകയാണ്. കൽപ്പതീരം റിസോർട്ടിൽ യുവതികളെ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരി ആലക്കോട് സ്വദേശിനിയെ ഇനിയും അറസ്റ്റു ചെയ്യാൻ പോലീസിനായിട്ടില്ല. ഇവരെ പിടികൂടിയാൽ പെൺവാണിഭത്തിലെ കണ്ണികളായ പ്രമുഖരെ കുറിച്ച് അറിയാമെന്നിരിക്കെ ആലക്കോ‌ട് സ്വദേശിനി റോസ് മേരി ഇനിയും പിടിയിലാവാത്തത് ദൂരൂഹമാണ്.

കേരളത്തിലെ വിവിധ വിമൻസ് ഹോസ്റ്റലുകളിൽ നിന്നും പന്ത്രണ്ടോളം യുവതികൾ കൽപ്പതീരം റിസോർട്ടിലെത്തിയിട്ടുണ്ടെന്ന് പോലീസ്‌ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ ഇതിൽ രണ്ടുപേർ മാത്രമാണ് പോലീസ്‌ മൊഴി നൽകാൻ തയ്യാറായത്.
 
ഇതിനിടെ കൽപ്പതീരത്ത് താത്കാലികമായി ജോലി ചെയ്ത യുവതിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയത് കേസിന്റെ ഗൗരവം കൂടുതൽ വർദ്ധിപ്പിക്കുകയാണ്.
Kannur, Kerala,Payyambalam Beach, Murder Case, Resort Owner, Ramya, Rajendran
Rajendran
കഴിഞ്ഞ ഫെബ്രുവരിയിൽ തോട്ടടയിലെ സ്വന്തം വീട്ടിൽവച്ച്ആത്മഹത്യ ചെയ്ത രമ്യയുടെ മരണത്തിൽ കൽപ്പതീരം മാനേജർ രാജേന്ദ്രന് പങ്കുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സഹോദരൻ കഴിഞ്ഞ ദിവസം എസ്.പിക്ക്പരാതി നൽകിയിട്ടുണ്ട്.

ആത്മഹത്യചെയ്യുന്നതിന് മുമ്പ് നാലുദിവസത്തോളം കണ്ണൂർ കൽപ്പതീരം ബീച്ച് റിസോർട്ടിൽ ജോലി ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. പെൺവാണിഭത്തിന് അറസ്റ്റിലായ റിസോർട്ട് മാനേജർ രാജേന്ദ്രന്റെ ആവശ്യപ്രകാരം ഒരുവിവാഹപരിപാടിക്ക് സഹായിക്കാനാണത്രെ രമ്യറിസോർട്ടിലെത്തിയതത്രെ. എന്നാൽ ജോലിക്ക് പോയ രമ്യതിരിച്ചുവന്നത് കരഞ്ഞുകൊണ്ടാണെന്നും കാരണമന്വേഷിച്ചപ്പോൾ രാജേന്ദ്രൻ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും അയാൾ ശരിയല്ലെന്നും രമ്യപറഞ്ഞതായി സഹോദരൻ നൽകിയ പരാതിയിൽപറയുന്നു.

രമ്യയുടെ കൈയിൽ നിന്ന് രാജേന്ദ്രൻ വാങ്ങിയിരുന്ന വിലപിടിപ്പുളള മൊബൈൽ ഫോൺ തിരിച്ചുവാങ്ങി പരിശോധിച്ചപ്പോൾ റിസോർട്ടിലെ കിടപ്പറ ദൃശ്യങ്ങളും പലരുമായി രാജേന്ദ്രൻ മൊബൈലിൽ ബന്ധപ്പെട്ടതിന്റെ തെളിവുകളും കണ്ടെത്തിയിരുന്നു. ഇവ പരാതിക്കൊപ്പം എസ്.പി രാഹുൽ ആർ. നായർക്ക് കൈമാറിയിട്ടുണ്ട്. രമ്യയുടെ നഗ്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് രാജേന്ദ്രൻ ഭീഷണിപ്പെടുത്തിയതായി രമ്യയുടെസഹോദരൻ ആരോപിക്കുന്നു.

Keywords: Kannur, Kerala,Payyambalam Beach, Murder Case, Resort Owner, Ramya, Rajendran,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم