കണ്ണൂര്‍: സി.ബി.ഐയെ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതായെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സി .ബി. ഐ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെയും രണ്ട് മന്ത്രിമാരുടെയും ഓഫീസ് തിരുത്തല്‍ വരുത്തിയതിലൂടെയാണ് സി. ബി. ഐയെ പോലും ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്ത അവസ്ഥയുണ്ടായത്.
കേരള ഗവണ്മെന്റ് ഡ്രൈവേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സി.ബി.ഐ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുകയാണുണ്ടായത്. എന്നാല്‍ റിപ്പോര്‍ട്ടിലെ അക്ഷരത്തെറ്റ് മാത്രമാണ് തിരുത്തിയതെന്നാണ് പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസിന്റെ വിശദീകരണം. അവിടെ ഇരിക്കുന്നത് പ്രൂഫ് റീഡര്മാരാണോയെന്ന് പന്ന്യന്‍ രവീന്ദ്രന് ചോദിച്ചു. ജെ.പി.സി.പ്രധാനമന്ത്രിയെ രക്ഷിക്കാനുള്ള ഏര്‍പ്പാടാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കാര്‍ക്കെതിരെയുള്ള പ്രതിഷേധം കാരണണം പാര്‍ലമെന്റ് തടസ്സപ്പെട്ടിരിക്കുകയാണ്. പാര്‍ലമെന്റ് നടത്തിക്കൊുപോകണമെന്ന് കോണ്‍ഗ്രസിനും പ്രധാന പ്രതിപക്ഷമായ ബി .ജെ .പിക്കും താല്പര്യമില്ല. കാരണം രുപേരും അഴിമതിയുടെ കാര്യത്തില്‍ ഒരേ തൂവല്‍പക്ഷികളാണ്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വിജയം വലിയ കാര്യമായി ചിലര്‍ കൊണ്ടാടുന്നുണ്ട്.
എന്നാല്‍ രണ്ട് മോഷ്ടാക്കള്‍ തമ്മിലുള്ള മത്സരത്തില്‍ ഒരു മോഷ്ടാവ് ജയിച്ചതുപോലെയാണ് അവിടത്തെ വിജയം. ലോകമെങ്ങും കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ കേരളത്തില്‍ കുടിവെള്ളം സ്വകാര്യകമ്പനികള്‍ക്ക് വിറ്റ് ലാഭമുാക്കാന് നല്‍കുകയാണ്. സര്‍ക്കാര്‍ സര്‍വീസില്‍ പെന്ഷന് ഇല്ലാതായതോടെ പല ജോലികളിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് താല്പര്യമില്ലാതായി. സര്‍ക്കാര്‍ ആശുപത്രികളില്‍ കഴിവുള്ള ഡോക്ടര്‍മാരുടെയും മറ്റും അഭാവം ആരോഗ്യരംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിക്കുമെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.

Keywords: Kerala, Kannur, Pannyan Ravindran, CBI, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق