കുടിവെളളം വില്‍പ്പനചരക്കാക്കില്ല: മന്ത്രി കെ.സി ജോസഫ്


Minister K-C-Joseph
കണ്ണൂര്‍: കുടിവെളളം വില്‍പ്പന ചരക്കാക്കാനോ, വിതരണം സ്വകാര്യവത്കരിക്കാനോ സര്‍ക്കാര്‍ ഉദ്ദ്യേശിക്കുന്നില്ലെന്ന് മന്ത്രി കെ. സി ജോസഫ് പറഞ്ഞു.കണ്ണൂര്‍ കിസാന്‍ സംസ്ഥാനകൃഷി വകുപ്പിന്റെയും കൃഷി വിഞ്ജാനകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നഗരസഭാ ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച മാമ്പഴ മഹോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വാട്ടര്‍ അതോറിറ്റിയെ കൂടുതല്‍ ശക്തമാക്കാനാണ് ശ്രമം നടത്തുന്നത്. ഇതുവരെയുളള കുടിശ്ശിക മുഴുവന്‍ കൊടുത്തു തീര്‍ത്തതും പുതിയ പദ്ധതികള്‍ക്ക് അനുമതി നല്‍കിയതും ഇതിന്റെ ഭാഗമാണ്. കുടിവെളളത്തെ വില്‍പ്പനചരക്കാക്കിയെന്ന ചില കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കിയാല്‍ മോഡല്‍ കമ്പനി ഒരിക്കലും വാട്ടര്‍ അതോറിറ്റിക്ക് ബദലല്ല. കുടിവെളളം നിറയ്ക്കാനുളള ബോട്ടില്‍ മാത്രമായിരിക്കും കമ്പനി നിര്‍മ്മിക്കുക. വെളളം നിറയ്ക്കുന്ന ബോട്ടിലിന് നിര്‍മ്മാണ ചെലവ് കൂടിയതാണ് പൊതുവിപണിയില്‍ സ്വകാര്യ കമ്പനികള്‍കുപ്പിവെളളത്തിന് ഉയര്‍ന്ന വില ഈടാക്കാനുളള കാരണം.

സര്‍ക്കാര്‍ ചുരുങ്ങിയ ചെലവില്‍ ബോട്ടിലുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുമ്പോള്‍ കമ്പിനികള്‍ക്ക് കുപ്പിവെളളത്തിന്റെ വില കുറയ്‌ക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.കെ. എം. ഷാജി എം. എല്‍. എ പ്രദര്‍ശനോദ് ഘാടനം ഉദ്ഘാടനം ചെയ്തു. അഡ്വ. ടി. ഒ. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ആക്ടിംഗ് ചെയര്‍മാന്‍ സി.സമീര്‍, കൗണ്‍സിലര്‍മാരായ എം.സി ശ്രീജ, യു. പുഷ്പരാജ്, കൃഷി വിഞ്ജാനകേന്ദ്രം ഡയറക്ടര്‍ ഡോ.കെ അബ്ദുള്‍ കരീം,പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍.ഉഷാറാണി, ഡോ.കെ. പി മമ്മൂട്ടി എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kerala, Kannur, drinking water, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم