കണ്ണൂര്‍: ജില്ലയിലെ പ്രധാനനഗരങ്ങളില്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കുന്നതിനുളള പൊലിസ് നടപടി അന്തിമഘട്ടത്തിലേക്ക്. കണ്ണൂര്‍, തലശേരി, കൂത്തുപറമ്പ്, തളിപ്പറമ്പ്, പയ്യന്നൂര്‍ , ഇരിട്ടി, ചക്കരക്കല്‍, പാനൂര്‍ തുടങ്ങി പ്രധാനനഗരങ്ങളിലുള്പ്പെടെ ജില്ലയിലെ മുഴുവന്‍ പൊലിസ് സര്‍ക്കിള്‍ പരിധിയിലാണ് രഹസ്യക്യാമറകള്‍ സ്ഥാപിക്കുന്നത്.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും സഹകരണത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ നഗരങ്ങളില്‍ ക്യാമറ സ്ഥാപിക്കുകയും പിന്നീട് ഫൈബര്‍ കേബിള്‍ വഴി എല്ലായിടത്തേക്കും നീട്ടാവുന്ന രീതിയിലുമാണ് ക്യാമറകള്‍ ഘടിപ്പിക്കുന്നത്. ജില്ലാപൊലിസ് മേധാവിയുടെ ഓഫീസിനു എതിര്‍വശത്തുളള പൊലിസ് കണ്ട്രോള് റൂമിനോട് ചേര്‍ന്നാണ് നിരീക്ഷണക്യാമറാസംവിധാനത്തിന്റെ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുക. 32ഇഞ്ചിന്റെ നിരവധി ടി.വികള്‍ ഇവിടെ സ്ഥാപിക്കും. നാലുക്യാമറകളിലെ ദൃശ്യങ്ങള്‍ ഒരു ടിവിയില്‍ ദൃശ്യമാകുന്ന രീതിയിലാണ് സംവിധാനം ചെയ്യുക. ക്യാമറ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ റെക്കാഡ് ചെയ്യും. പ്രത്യേക പൊലിസ് സംഘത്തിനായിരിക്കും ഇതിന്റെ ചുമതല.
ക്യാമറ നിരീക്ഷണം വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ കൈയോടെ പിടികൂടാന്‍ ഫ്ളയിംഗ് സ്ക്വാഡിനെയും നിയോഗിക്കും. ഇതിനായി പുതിയ വാഹനങ്ങള്‍ ഒരുക്കുന്നുണ്ട്.ജില്ലാപൊലിസ് മേധാവി രാഹുല്‍ ആര്. നായരാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്.

Keywords: Kerala, Kannur, Camera, Police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق