പിലാത്തറ: കര്‍ഷകപോരാട്ടങ്ങളിലൂടെ മണ്ണിനെ ചുവപ്പിച്ച കര്‍ഷകസംഘം ജില്ലാസമ്മേളനം സമാപിച്ചു. പിലാത്തറ കൈരളി ഓഡിറ്റോറിയത്തില്‍ (പയ്യരട്ട രാമന്‍ നഗറില്‍) കഴിഞ്ഞ മൂന്നുദിവസമായി നടന്നുവരുന്ന സമ്മേളനമാണ് സമാപിച്ചത്.
O.V Narayanan |
പീരക്കാംതോട് കേന്ദ്രീകരിച്ച ബഹുജനപ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കിസാന്‍സഭ ജനറല്‍ സെക്രട്ടറി കെ. വരദരാജന്‍ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
Vathsan Panoli |
കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി ഒ വി നാരായണനെയും സെക്രട്ടറിയായി വത്സന്‍ പനോളിയെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. സി വി മാലിനി, ഇ പി തമ്പാന്‍, കെ വി ഗോവിന്ദന്‍ (വൈസ് പ്രസിഡന്റ്), എം പ്രകാശന്‍, എം വേലായുധന്‍, പി ഗോവിന്ദന്‍ (ജോയിന്റ് സെക്‌റട്ടറി), സി എച്ച് ബാലകൃഷ്ണന്‍ (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. ജില്ലാ കമ്മിറ്റിയില്‍ 50 അംഗങ്ങളുണ്ട്.
Keywords: Kerala, Pilathara, Conference, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق