ദേശീയപാത സ്ഥലമെടുപ്പിനായി രേഖകള്‍ നല്‍കില്ലെന്ന് ജനകീയ കൂട്ടായ്മ

കണ്ണൂര്‍: ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടന്ന ജനകീയ കൂട്ടായ്മ ഭൂവുടമകളോട് കളക്ടര്‍ ആവശ്യപ്പെട്ട ഒരു രേഖയും കൈമാറേണ്ടതില്ലെന്ന് തീരുമാനിച്ചു.
Solidarity


ദേശീയപാത സ്വകാര്യവത്ക്കരിച്ചുകൊണ്ട് കമ്പനികള്‍ക്ക് വന്‍ ലാഭമുണ്ടാക്കാന്‍ റോഡ് വികസനം ബി.ഒ.ടി. പദ്ധതിയാക്കിയത് അത്യന്തം പ്‌റതിഷേധാര്‍ഹമാണ്. സാമാന്യ ജനങ്ങളുടെ സഞ്ചാര സ്വതന്ത്‌റ്യം തടയിടാന്‍ ശ്‌റമിക്കുന്ന പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം.

30 മീറ്ററില്‍ 4 വരി പാത നിര്‍മ്മിക്കാമെന്നിരിക്കെ 45 മീറ്റര്‍ അധിക ഭൂമി ഏറ്റെടുക്കുന്നത് വന്‍ കുടിയിറക്കലിന് ഇടയാക്കും.
ജില്ലയിലെ ആയിരങ്ങളെ തെരുവാധാരമാക്കാന്‍ പോവുന്ന പദ്ധതിയുമായി ഒരു തലത്തിലും സഹകരിക്കില്ലെന്ന് കൂട്ടായ്മതീരുമാനിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിലെ 10 കേന്ദ്‌റങ്ങളില്‍ പ്‌റാദേശിക കൂട്ടായ്മ സംഘടിപ്പിച്ച് സമരം ശക്തിപ്പെടുത്തും. മെയ് 20 മുതല്‍ ജില്ലാ കേന്ദ്‌റത്തില്‍ ദേശീയപാത സംരക്ഷ സമിതിയുടെ നേതൃത്വത്തില്‍ നിരാഹാര സമരം ആരംഭിക്കാനും തീരുമാനിച്ചു. യോഗത്തില്‍ ഡോ.ഡി. സുരേന്ദ്‌റനാഥ് അധ്യക്ഷത വഹിച്ചു. യു.കെ. സെയ്ത്, എടക്കാട് പ്‌റേമരാജന്‍, പോള്‍ ടി. സാമുവല്‍, ഇല്ല്യാസ് ടി.പി, എം.കെ. അബൂബക്കര്‍, ഉത്തമന്‍ എടക്കാട്, ഫ്‌റാന്‍സിസ്, നാസര്‍ കടാങ്കോട്, മുഹമ്മദലി, മേരി എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kerala, Kannur, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم