കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനം കോണ്‍ഗ്രസ് എട്ടിന് രാജിവെക്കും

കണ്ണൂര്‍: നഗരസഭയിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം കോണ്‍ഗ്രസിലെ എം.സി ശ്രീജ എട്ടിന് രാജിവെക്കു. ഞായറാഴ്ച നടന്ന കോണ്‍ഗ്രസ്- ലീഗ് നേതൃയോഗത്തിലാണ് അന്തിമതീരുമാനമുണ്ടായത്.
പുതിയചെയര്‍മാനെ തിരഞ്ഞെടുത്തതിനു ശേഷം മാത്രമെ വൈസ് ചെയര്‍മാനായ സി. സമീര്‍ സ്ഥാനമൊഴിയുകയുളളൂ. അതുവരെ ആക്ടിംഗ് ചെയര്‍മാനായി സമീര്‍ തുടരും.
M.C sreeja
M.C Sreeja


രണ്ടാഴ്ചക്കുളളില്‍ തിരഞ്ഞെടുപ്പ് നടത്തി പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തതിനു ശേഷം മാത്രമെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ രാജിയെ കുറിച്ച് ആലോചിക്കുകയുളളൂ.
നേരത്തെ നിശ്ചയിച്ച പ്രകാരം രാജിസമര്‍പ്പിക്കാത്തതുമായി ബന്ധപ്പെട്ട് ഞായറാഴ്ച നടന്ന നേതൃയോഗത്തില്‍ ചൂടേറിയചര്‍ച്ച നടന്നു. കോണ്‍ഗ്രസിലെ ടി. ഒമോഹനന് വൈസ് ചെയര്‍മാന്‍ പദവി നല്‍കാന്‍ ധാരണയിലെത്തിയിട്ടുണ്ടെങ്കിലും ലീഗിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലി പാര്‍ട്ടിക്കുളളില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. റോഷ്‌നി ഖാലിദിന് മുന്‍തൂക്കമുണ്ടെങ്കിലും സീനത്തിനെ ചെയര്‍പേഴ്‌സണ്‍ പദവിയിലേക്ക് കൊണ്ടുവരണമെന്ന് നേതാക്കളില്‍ ചിലരുടെ താത്പര്യമാണ് ലീഗില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകുന്നത്.

ഇതിനിടെയിലാണ് ആരാദ്യം രാജിവെക്കുമെന്ന തര്‍ക്കം കോണ്‍ഗ്രസും ലീഗും തമ്മില്‍ ഉടലെടുത്തത്. രാജിവെക്കാന്‍ ഒരുമാസം കൂടി കോണ്‍ഗ്രസ് ലീഗിനോട് സമയമാവശ്യപ്പെട്ടതും ലീഗ് തളളിയതും പാര്‍ട്ടിക്ക് അപമാനകരമായിപ്പോയി എന്ന വിമര്‍ശനവും കോണ്‍ഗ്രസിനുളളില്‍ നിന്ന് പുകയുന്നുണ്ട്.

ഞായറാഴ്ച ഡി.സി.സി ഓഫീസില്‍ നടന്ന നേതൃയോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് കെ.സുരേന്ദ്രന്‍, കെ. പ്രമോദ്, മാര്‍ട്ടിന്‍ ജോര്‍ജ്,ടി.ഒമോഹനന്‍, ലീഗ് നേതാക്കളായ അബ്ദുള്‍റഹ്മാന്‍ കല്ലായി, വി. പി വമ്പന്‍, പി.കെ ഇസ്മത്ത്, ടി.കെ നൗഷാദ് എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala, Kannur, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, M.C Sreeja.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم