തട്ടകത്തില്‍ ലീഗ് നേതൃത്വത്തിന് തിരിച്ചടി: അവസാനംവരെ പൊരുതി ഒടുവില്‍ കീഴടങ്ങല്‍

കണ്ണൂര്‍: ലീഗിന്റെ തട്ടകത്തില്‍ അഖിലേന്ത്യാ നേതൃത്വത്തിന് അണികളുടെ തിരിച്ചടി. പ്രവര്‍ത്തകരുടെ വികാരംമാനിച്ച് ഒടുവില്‍ ഗത്യന്തരമില്ലാതെ കണ്ണൂര്‍ നഗരസഭാദ്ധ്യക്ഷ സ്ഥാനത്തേക്ക് റോഷ്‌നി ഖാലിദിനെ നിശ്ചയിക്കാന്‍ മൂസ്ലീലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.


കേന്ദ്രമന്ത്രി ഇ അഹമ്മദിനെ നോമിനിയായ സി സീനത്തിനെ നഗരസഭാധ്യക്ഷയാക്കാന്‍ പഠിച്ച പണി മുഴുവനെടുത്തിട്ടും പ്രര്‍ത്തകരുടെ ശക്തമായ വികാരത്തിന് മുന്നില്‍ നേതാക്കള്‍ കീഴടങ്ങുകയായിരുന്നു. സീനത്തിന് വേണ്ടി വൈസ് ചെയര്‍മാന്‍ സി സമീറും റോഷ്‌നിക്കുവേി ജില്ലാ വൈസ് പ്രസിഡന്റ് ബി പി
IUML flag
ഫാറൂഖുമാണ് പോരാടിയത്. ഒടുവില്‍ കൗണ്‍സിലര്‍മാരുടെ വോട്ടെടുപ്പും കമ്മീഷനെ നിയമിക്കലും വരെയത്തി. പ്രശ്‌നം സംസ്ഥാന കമ്മിറ്റിക്ക് വിട്ട് പാണക്കാട് തങ്ങളെ കൊണ്ട് തീരുമാനെമെടുപ്പിക്കാനുളള അഹമ്മദ് വിഭാഗത്തിന്റെ തന്ത്രവും പാളി.

ഇ .അഹമ്മദിന്റെ തട്ടകമായ കണ്ണൂര്‍ സിറ്റിയില്‍ നിന്ന് തന്നെ പല ലീഗ് കൗണ്‍സിലറും എതിരായി വോട്ട് ചെയ്തത് സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചു. ഇതില്‍ പ്രധാനി പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ നൗഷാദാണ്. നൗഷാദിന്റെ നേതൃത്വത്തിലാണ് വലിയ വിഭാഗം കൗണ്‍സിലര്‍മാര്‍ റോഷ്‌നിക്കുവേി പരസ്യമായാണ് പ്രവര്‍ത്തിച്ചത്.

കണ്ണൂര്‍ നഗരസഭാ ചെയര്‍മാനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഇ അഹമ്മദ് കണ്ണൂരിലെ ലീഗിന്റെ പിന്തുണയാല്‍ തന്നെയാണ് കേന്ദ്രമന്ത്രി പദവി വരെയെത്തിയത്. സീനത്തിനെ നഗരസഭാധ്യക്ഷയാക്കാന്‍ ഏറെതിരക്കുളള വിദേശകാര്യസഹമന്ത്രി കണ്ണൂരില്‍ കുറെദിവസങ്ങളായി ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തിച്ചത്.

സീനത്തിനെ നഗരസഭാധ്യക്ഷയാക്കാന്‍ കോണ്‍ഗ്രസിലെ കെ സുധാകരവിഭാഗത്തിനും താത്പര്യമുായിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടിവിഭാഗത്തിന്റെ കരുനീക്കത്തിനൊടുവില്‍ ഇതും വിജയിച്ചില്ല. ജില്ലാപഞ്ചായത്ത് അംഗമെന്ന നിലയില്‍ കാഴ്ചവെച്ച ഭരണപരിചയവും പാര്‍ട്ടിയിലെ ക്ലീന്‍ ഇമേജുമാണ് റോഷ്‌നിക്ക് തുണയായത്.

Keywords: Kannur, Kerala, Muslim League, E. Ahammed, Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم