ഒന്നാംമൂഴത്തില്‍ റോഷ്‌നി അമരത്തേക്ക്

കണ്ണൂര്‍: തായത്തെരു സൗത്ത് വാര്‍ഡില്‍ നിന്നു വിജയിച്ച റോഷ്‌നി ഖാലിദ് ആദ്യതവണയാണ് നഗരസഭയിലെത്തുന്നത്. നേരത്തെ എളയാവൂര്‍ ഗ്രാമസഭാംഗം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്നീ നിലകളില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Roshni Khalid
Roshni Khalid

വനിതാലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി, സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയല്‍ അന്നിസാഹ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ്, വാരം സി.എച്ച് സെന്റര്‍ വനിതാവിംഗ് പ്രസിഡന്റ്, ചിറക്കല്‍കുളം ഇന്‍പ്രൂവ്‌മെന്റ് സൊസൈറ്റി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.

നീര്‍ച്ചാല്‍ സ്വദേശി എ.കെ. മുഹമ്മദിന്റെയും ചൊവ്വ വാഴയില്‍ ജമീലയുടെയും മകളാണ്. കണ്ണൂര്‍ എ.ആര്‍ ക്യാമ്പ് എ.എസ്.ഐ പി.ഖാലിദാണ് ഭര്‍ത്താവ്. മക്കള്‍: ഷെറിന്‍ ഷഹാന (ദുബൈ), ഷഹല ജെറിന്‍(കണ്ണൂര്‍ സെന്റ് തേരാസസ് ഹയര്‍ സെക്കന്ററി).

Keywords: Kerala, Kannur, Muslim League, Roshini Qalid, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم