ഭരണക്കാരുടെ രാഷ്ട്രീയ ഏജൻസിയായി സി.ബി. ഐ അധ:പതിച്ചു: പിണറായി

കണ്ണൂർ: ഭരണക്കാരുടെ രാഷ്ട്രീയ ഏജൻസിയായി സി.ബി.ഐ അധ:പതിച്ചുവെന്ന് സി. പി.എംസംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. ഇ.കെ നായനാരുടെ ഒമ്പതാം ചരമവാർഷികദിനാചരണത്തിന്റെ ഭാഗമായി പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയയജമാനൻമാരെ തൃപ്തിപ്പെടുത്തുന്ന പണിയാണ് സി.ബി. ഐ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് തലശേരിയിൽ നടന്ന ഒരുകൊലപാതകവുമായിബന്ധപ്പെട്ട് കളളക്കേസിൽകുടുക്കി സി. പി.എം നേതാക്കളെ ജയിലിൽ അടച്ചത്. തലശേരിയിൽ പാർട്ടി വർഗീയകലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന ആരോപണവും അവർ ഉന്നയിച്ചു. ഇതിൽ പ്രതിഷേധിച്ച് സി.പി.എം എർണാകുളത്തുളള സി.ബി.ഐ ആസ്ഥാനത്ത് മാർച്ച് നടത്തുകയുണ്ടായി. 
Pinarayi Vijayan, E.K. Nayanar, CPM, CPI, Keral, Speach, Pinarayi against CPI, Kerala News


എന്നാൽ കേരളത്തിലെ മാധ്യമങ്ങളൊന്നും ഇതുവേണ്ടവിധം പരിഗണിച്ചില്ല. സി. പി.എം ഒഴികെയുളള രാഷ്ട്രീയ പ്രസ്ഥാനങ്ങളും സി.ബി.ഐക്കെതിരെ നിലപാടെടുക്കാൻ തയ്യാറായില്ല. അവർ അന്നുകാണിച്ച നിസംഗത കാരണമാണ് സി.ബി.ഐ ഇത്രമാത്രം അധ:പതിച്ചത്. സി.ബി.ഐക്കെതിരെ കോടതി രൂക്ഷവിമർശനമാണ് നടത്തിയത്. ബി.ഐ തയ്യാറാക്കിയ ഒരുകുറ്റപത്രം കണ്ടതിന്റെ പേരിലാണ് ഒരുമന്ത്രിക്ക് സ്ഥാനം പോയത്. 

കേരളത്തിൽ ഉമ്മൻചാണ്ടിയും തിരുവഞ്ചൂരും ചെയ്യുന്നതും ഇതാണ്. ഒരുകൊലപാതകകേസിൽ കേരളത്തിലെ ഡി.ജി.പി പ്രഖ്യാപിച്ച റിപ്പോർട്ട് പരസ്യമായിതളളിപ്പറയുകയാണ് തിരുവഞ്ചൂർ
ചെയ്തതത്. നമ്മുടെ നാട്ടിലെ നീതിന്യായവ്യവസ്ഥയുടെ വിലയിടിക്കുന്നതാണിത്. ഇതിനെതിരെ കേരളത്തിലെ മാധ്യമങ്ങളോ മറ്റുപാർട്ടികളോ ഒരക്ഷരം പോലുംമിണ്ടിയില്ല. സി.പി.എമ്മിനെ തകർക്കാൻ വർഗശത്രുക്കളും വലതുപക്ഷ മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. നായനാർ ഈ സാഹചര്യത്തിലുണ്ടായിരുന്നുവെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. 

Pinarayi Vijayan, E.K. Nayanar, CPM, CPI, Keral, Speach, Pinarayi against CPI, Kerala News
1957-ലെ ഇ.എം.എസ്. തകർക്കാൻ അമേരിക്കൻ സാമ്രാജ്യത്വത്തിൽ നിന്നും പണംവാങ്ങിചിലമാധ്യമങ്ങൾ പാർട്ടിയെ തകർക്കാൻ ശ്രമിച്ചപ്പോൾ നായനാർ തന്റെ പത്രപ്രവർത്തനപാരമ്പര്യം ഓർമ്മിപ്പിച്ചുകൊണ്ട് ഇവരെ ശക്തമായാണ് നേരിട്ടത്. തന്റെ മണ്ഡലത്തിൽ നടന്ന ഒരുകൊലപാതകകേസിൽ കേന്ദ്രമന്ത്രി മുല്ലപ്പളളി രാമചന്ദ്രൻ പ്രത്യേക താത്പര്യമാണെടുക്കുന്നത്. കളളക്കേസിൽകുടുക്കി രാഷ്ട്രീയ നേതാക്കളെ അറസ്റ്റു ചെയ്തു ജയിലിടക്കുകയാണ്. കോഴിക്കോട് ജില്ലയിലെ സി.പി.എമ്മിന്റെ ഉന്നതനേതാക്കളിൽ ഒരാളാണ് ജില്ലാസെക്രട്ടറിയേറ്റംഗം പി. മോഹനൻ മാസ്റ്റർ. കളളക്കേസിൽ കുടുക്കി ജയിലിൽ അടച്ച മോഹനൻ മാസ്റ്ററെ നിങ്ങളുടെ ഭാര്യയ്ക്കും മകനുമെതിരെ കേസെടുത്ത് ജയിലടക്കുമെന്ന് പറഞ്ഞ് ചില ഉന്നത പോലിസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയാണ്. 

കേരളനിയമസഭാംഗമാണ് മോഹനൻ മാസ്റ്ററുടെ ഭാര്യ കെ.കെ ലതിക. ഇപ്പോൾലതികയോടൊപ്പം താമസിക്കുന്ന അവരുടെ മകനെ അറസ്റ്റു ചെയ്യാനുളള നീക്കമാണ് പോലിസ് നടത്തുന്നത്. കണ്ണൂരിൽ എസ്.എഫ്. ഐയിലും ഡി.വൈ.എഫ്. ഐയിലും പ്രവർത്തിക്കുന്നവരെയാണ് കളളക്കേസിൽ കുടുക്കുന്നത്. സി.പി.എമ്മിനെ തകർക്കാനുളള ഉമ്മൻചാണ്ടിയും തിരുവഞ്ചൂരിന്റെയും നടപടികൾ ഒരുകാരണവശാലും അനുവദിക്കില്ലെന്നും പിണറായി മുന്നറിയിപ്പ് നൽകി. 

ചടങ്ങിൽ എം.വി ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി.കെ ശ്രീമതി, പി. ജയരാജൻ എന്നിവർ പ്രസംഗിച്ചു. സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് നായനാരുടെഭാര്യ ശാരദടീച്ചർ, മകൻകൃഷ്ണകുമാർ, മറ്റുകുടുംബാംഗങ്ങൾ, സി.പി.എം നേതാക്കളായ കെ.പി സഹദേവൻ, എം.വി ജയരാജൻ, കെ.കെ നാരായണൻ എം.എൽ.എ, എൻ. ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

Keywords: Pinarayi Vijayan, E.K. Nayanar, CPM, CPI, Keral, Speach, Pinarayi against CPI, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم