വ്യാജ ഇലക് ട്രോണിക്‌സ് ഉപകരണങ്ങള്‍ വില്‍ക്കാനെത്തിയ മൂന്നുപേര്‍ അറസ്റ്റില്‍

വളപട്ടണം: വ്യാജ ഇലക് ട്രോണിക്‌സ് ഉപകരണങ്ങള്‍ പ്രമുഖ കമ്പനികളുടെ പേരില്‍ വില്‍ക്കാന്‍ ശ്രമിച്ച മൂന്നുപേര്‍ പൊലീസ് പിടിയിലായി. ഉത്തര്‍പ്രദേശ് മുസാഫിര്‍ നഗറിലെ കാസിം(29) സുവാരം പൂര്‍ സ്വദേശി റാഷിദ്(44) സഫര്‍(37) എന്നിവരാണ് അറസ്റ്റിലായത്.
Arrested

അരോളി മാങ്കടവില്‍ ഗൃഹോപകരണങ്ങള്‍ വീടുകയറിവില്‍പ്പനയ്‌ക്കെത്തിയവരെയാണ് എ.എസ്. പി നിധീഷ് ചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റു ചെയ്തതത്. അരോളിയിലെ അഴീക്കോടന്റകത്ത് മുഹമ്മദ് സിറാജിന്റെ ഭാര്യ ജമീലയുടെ(38) പരാതിലാണ് അറസ്റ്റ്. ഇവരില്‍ നിന്ന് മിക്‌സര്‍ െ്രെഗന്‍ഡര്‍, വാഷിംഗ് മെഷീന്‍ തുടങ്ങി വിവിധ ഇലക് ട്രോണിക്‌സ് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. എല്‍.ജി, വേള്‍പൂള്‍ തുടങ്ങിയ സ്റ്റിക്കറുകള്‍ പതിച്ച ഉപകരണങ്ങള്‍ ചെറിയവിലയ്ക്കു നല്‍കാനുളളനീക്കമാണ് സംശയത്തിനിടയാക്കിയത്.


Keywords: Kerala, Valapattanam, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم