പി.സി. ജോര്‍ജ് പറയുന്നത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നു കെ.എം. മാണി

കണ്ണൂര്‍: മന്ത്രിസഭയില്‍ ആരെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് ധനമന്ത്രി കെ.എം. മാണി പറഞ്ഞു. പയ്യാന്പലം ഗസ്റ്റ് ഹൗസില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെയെങ്കിലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി അക്കാര്യം ഘടകകക്ഷി നേതാക്കളോട് സംസാരിക്കും. ആ സമയത്ത് അതേക്കുറിച്ചുള്ള അഭിപ്രായം അറിയിക്കും.
K.M Mani

യു.ഡി.എഫില്‍ ഘടകകക്ഷികളുടെ വായ അടപ്പിച്ചുവെന്ന് പറയുന്നത് ശരിയല്ല. പി.സി. ജോര്‍ജ് പറയുന്നത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും കെ.എം. മാണി പ്രതികരിച്ചു.

യു.ഡി.എഫില്‍ ഇപ്പോള്‍ പ്‌റശ്‌നങ്ങളില്ലെന്നും കോണ്‍ഗ്‌റസിനകത്ത് പ്രശ്‌നങ്ങളുണ്ടെന്ന അഭിപ്‌റായം തനിക്കില്ലെന്നും കാഞ്ഞങ്ങാട് ഗസ്?റ്റ് ഹൗസില്‍ വാര്‍ത്താലേഖകരോട് സംസാരിക്കവെ കെ.എം. മാണി പറഞ്ഞു. ജനാധിപത്യമുള്ള പാര്‍ട്ടികളില്‍ നേതാക്കളുടെ പ്രസ്താവനയും അഭിപ്രായങ്ങളും നിലപാടുകളുമുണ്ടാവും. അതൊക്കെ പരിഹരിച്ച് ഒ?റ്റക്കെട്ടായി പോവണമെന്നാണ് തന്റെ അഭിപ്‌റായം. സമുദായ സംഘടനകള്‍ക്ക് അവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Keywords: Kerala, Kannur, P.V George, K.M Mani, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم