മേയ്ദിന അവകാശം മോഷ്ടിക്കപ്പെട്ടു: കെ. ഇ. എന്‍


കണ്ണൂര്‍: മോഷ്ടിക്കപ്പെട്ട മേയ്ദിന അവകാശം തിരിച്ച പിടിക്കാന്‍ എഴുത്തിനും വായനയ്ക്കും സാധിക്കണമെന്ന് കെ. ഇ. എന്‍ കുഞ്ഞഹ്മദ് പറഞ്ഞു. ലൈബ്രറി കൗണ്‍സില്‍ വികസനസമിതിയുടെ അന്തര്‍ദേശിയ പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള സാംസ്­കാരിക സമ്മേളനം ടൗണ്‍ സ്­ക്വയറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ ഇ എന്‍ കുഞ്ഞ­ഹ്മദ്.

മെയ്ദിനം നിര്‍ബന്ധിത ജോലി ദിവസമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത് പോരാളികളോടുള്ള വെല്ലുവിളിയാ
ണ്. എട്ട് മണിക്കൂര്‍ ജോലി, എട്ട് മ­ണിക്കൂര്‍ വിനോദം, എട്ട് മണികൂര്‍ വിശ്രമം എന്ന അവകാശത്തിന് മേലുള്ള കടന്നുകയറ്റം സമയത്തിന്റെസ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. ആഗോളവല്‍ക്കര­ണ ശക്തികള്‍ എല്ലാം സ്വാതന്ത്യത്തെയും വെല്ലുവിളിക്കുന്നു. അടഞ്ഞ ലോകത്തെ തുറന്ന് കാട്ടുകയാണ് എഴുത്തും വായനയും. ജീവിതത്തിന്റെ നിറങ്ങളും നിര്‍വൃതികളും നഷ്ടപ്പെടുത്ത ആസു­ര പ്രവര്‍ത്തനത്തെ എതിര്‍ക്കുയാണ് സാംസ്­കാരി­ക പ്രവര്‍ത്തനം കെ.ഇ.എന്‍ പറ­ഞ്ഞു.

ചിന്ത പബ്ലിക്കേഷന്‍ എഡിറ്റര്‍ രാജേഷ് ചിറപ്പാട് അധ്യക്ഷനായി. ഈയ്യ വളപട്ട­ണ­ത്തിന്റ് ആടുകളുടെ റിപ്പബ്ലിക്ക് നോവല്‍ സമാഹാരം കെ ഇ എന്‍ കുഞ്ഞഹ്മദ് വി എന്‍ റൗഫിന് നല്‍­കി പ്രകാശനം ചെയ്തു. പരിഷത് ജില്ലാ പ്രസിഡന്റ് കെ കെ രവി, ഡിടിപിസി അംഗം വി വി പുരുഷോത്തമന്‍, അഷ്‌റഫ് ആഡൂര്‍ എന്നിവര്‍ സംസാരിച്ചു. പി ജനാര്‍ദ്ധനന്‍ സ്വാഗതവും സി സോമന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വോയ്‌­സ് ഓഫ് ജോളിയുടെ ഗാനമേളയും അരങ്ങേ­റി.

Keywords: Kannur, Kerala, K.E.N, Chintha Publications, Editor, Novel, Show, May Day, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم