പോപ്പുലര്‍ഫ്രണ്ട് ആയുധപരിശീലനം: കര്‍ണാടക ഭീകരവിരുദ്ധ സേന കണ്ണൂരിലെത്തി

Kannur, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Popularfront, Karnataka anti terror squad in Kannurകണ്ണൂര്‍: നാറാത്ത് പോപ്പുലര്‍ഫ്രണ്ട് കേന്ദ്രത്തില്‍ നിന്ന് പിടികൂടിയ പ്രതികളില്‍ ചിലര്‍ക്ക് ബാംഗ്‌ളൂര്‍ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന സൂചനലഭിച്ചതിനെ തുടര്‍ന്ന് ബാംഗ്‌ളൂര്‍ സ്‌ഫോടനമന്വേഷിക്കുന്ന കര്‍ണാടക ഭീകരവിരുദ്ധ സേന കണ്ണൂരിലെത്തി.

ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ കണ്ണൂരിലെത്തിയ നാലംഗ സംഘം കേസന്വേഷിക്കുന്ന കണ്ണൂര്‍ ഡി.വൈ. എസ്. പി പി.സുകുമാരനുമായി കൂടിക്കാഴ്ച നടത്തിയതനു ശേഷം 12 മണിയോടെ നാറാത്ത് പാമ്പുരുത്തി റോഡിലെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെട്ടിടം പരിശോധിച്ചു. ഇവിടെ നിന്നും കണ്ടെത്തിയ സി. ഡിയും രേഖകളും ഇവര്‍ ശേഖരിച്ചിട്ടുണ്ട്. പോലിസ് വലയിലായ ഈ കേസിലെ മുഖ്യപ്രതി ഖമറുദ്ദീന്റെ വീട്ടിലും ഭാര്യാവീട്ടിലും നടത്തിയ പരിശോധനയില്‍ ബാംഗ്‌ളൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡി. വൈ. എസ്. പി പി.സുകുമാരന്‍ വിശദാംശങ്ങള്‍ ബാംഗ്‌ളൂര്‍ പൊലിസിന് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ തലവനായ ഖാന്റെ നേതൃത്വത്തില്‍ കര്‍ണാടക ഭീകരവിരുദ്ധസേന കണ്ണൂരിലെത്തിയത്.

കേസിലെ മറ്റുമുഖ്യപ്രതികളായ പി.വി അസീസ്, പി.സി ഫഹദ് എന്നിവര്‍ നിരവധി തവണ ബാംഗ്‌ളൂര്‍ സന്ദര്‍ശിച്ചതായി വ്യക്തമായതിനാല്‍ ഇവരുടെ ബാംഗ്‌ളൂര്‍ ബന്ധത്തെ കുറിച്ചുമുളള വിശദാംശങ്ങളുമാണ് ഭീകരവിരുദ്ധ സേന അന്വേഷിക്കുന്നത്. ഹിന്ദു ഐക്യവേദി നേതാ
വായ അശ്വിനികുമാറിന്റെ കൊലപാതകകേസില്‍ മുഖ്യപ്രതിയായ പി.വി അസീസ് പ്രതിയാക്കപ്പെട്ടതിനു ശേഷം നിരവധി തവണ ബാംഗ്‌ളൂരിലെത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

നാറാത്തെ ആയുധപരിശീലനകേന്ദ്രത്തില്‍ നിന്നും കഴിഞ്ഞയാഴ്ച പിടിയിലായ 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വിട്ടുകിട്ടുന്നതിനായി മയ്യില്‍ പോലീസ് നല്‍കിയ ഹര്‍ജി കോടതി ഇന്നു പരിഗണിക്കും. ഈ സാഹചര്യത്തില്‍ പ്രതികളില്‍ ചിലരുടെ ബാംഗ്‌ളൂര്‍ ബന്ധം അന്വേഷിക്കുന്നതിനായി ഭീകരവിരുദ്ധ സേന കണ്ണൂരിലെ ഒരു ഹോട്ടലില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതികളെ കേരളപോലീസിനൊപ്പം സംയുക്തമായി ചോദ്യം ചെയ്തതിനു ശേഷം ബാംഗ്‌ളൂര്‍ സ്‌ഫോടനകേസിലെ ബന്ധത്തെ കുറിച്ചുളള വിശദാംശങ്ങള്‍ ശേഖരിച്ചതിനു ശേഷം മാത്രമെ ഇവര്‍ മടങ്ങുകയുളളൂ.

Keywords: Kannur, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Popularfront, Karnataka anti terror squad in Kannur

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم