കണ്ണൂര്‍: കേരളത്തില്‍ വളര്‍ന്നുവരുന്ന സാമുദായിക ധ്രുവീകരണവും മതതീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും ആശങ്കാജനകമാണെന്നും ഇതിന്റെ ദുരന്തം ഏറ്റവും കൂടുതലായി ഏറ്റുവാങ്ങി അനുഭവിക്കേണ്ടിവരുന്നത് സ്ത്രീ സമൂഹമാണെന്നും വനിതകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ഗീത നസീര്‍ പറഞ്ഞു.
കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്ന വനിത കലാസാഹിതി ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കണ്‍വെന്‍ഷനില്‍ വി ആഇഷ ബീവി അധ്യക്ഷത വഹിച്ചു. ഡോ. സി.പി ഹഫ്‌സത്ത്, അഡ്വ. വി.എസ് ജയശ്രീ, എ പ്രദീപന്‍, ഒ കെ മുരളീകൃഷ്ണന്‍, പ്രേമാനന്ദ് ചമ്പാട്, മഹേഷ് കക്കത്ത് എന്നിവര്‍ സംസാരിച്ചു. യുവകലാസാഹിതി ജില്ലാ സെക്രട്ടറി കൊറ്റിയത്ത് സദാനന്ദന്‍ സ്വാഗതവും വാഴയില്‍ ലക്ഷ്മി നന്ദിയും പറഞ്ഞു.
Keywords: Geetha Naseer, Against, Communal diversity, Kannur, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق