ഏറുപടക്കവും ബോംബും കൊണ്ട് സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല: വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി

Kannur, Kerala, VK Abdul Khader Moulavi, Against, Bomb Culture, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
VK Abdul Khader moulavi 
കണ്ണൂര്‍: ഏറുപടക്കവും ബോംബും കൊണ്ട് സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു കരുതുന്നത് തെറ്റാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി നാറാത്തു നടത്തിയ തീവ്രവാദ വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ അടിത്തറ തകര്‍ക്കാന്‍ തീവ്രവാദ സംഘടനകള്‍ക്ക് ഒത്താശ ചെയ്തു നല്‍കിയ സി.പി.എം ഇപ്പോള്‍ ലീഗിനെതിരെ തിരിയുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. അധികാര രാഷ്ട്രീയത്തില്‍ ഇടംകത്തൊന്‍ എന്തും ചെയ്യുന്ന പാരമ്പര്യമാണ് സി.പി.എമ്മിന്റേത്. എന്നാല്‍ സമൂഹത്തിന്റെയും സമുദായത്തിന്റെയും ഉന്നമനമാണ് ലീഗിന്റെ ലക്ഷ്യം.

രാജ്യത്ത് ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ലിമെന്റിനകത്തും പുറത്തും ലീഗു നടത്തിയ ശ്രമം ചെറുതായി കാണാന്‍ ആര്‍ക്കും കഴിയില്ല. വിചാരണ കൂടാതെ ജയിലില്‍ കഴിയുന്ന ന്യൂനപകഷ വിഭാഗത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നതിനായി പ്രത്യേക കോടതിക്കായി ശ്രമം തുടരുമ്പോഴാണ് ഇന്ത്യയില്‍ ന്യൂനപകഷത്തിനു സ്വാതന്ത്ര്യമില്ലെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നത്.

അന്യസംസ്ഥാനത്തെ മുസ്‌ലിംങ്ങളേക്കാള്‍ രാഷ്ട്രീയ പ്രബുദ്ധത നേടിയ സമുദായത്തെ പിന്നോട്ടു നയിക്കാന്‍ അനുവദിക്കില്ല. കേന്ദ്രസര്‍ക്കാര്‍ ന്യൂനപകഷങ്ങളുടെ ഉന്നമനത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. എന്നാല്‍ തീവ്രവാദികള്‍ ഇതിനെല്ലാം തുരങ്കം വെക്കുന്ന പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുകയാണ്. മൗലവി പറഞ്ഞു.

അഴീക്കോട് മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് ടി.സൈഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.സൂപ്പി, ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ കല്ലായി, വി.പി.വമ്പന്‍, അഡ്വ.പി.വി.സൈനുദ്ദീന്‍, ഇബ്രാഹിം മുണ്ടേരി, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി പ്‌റസംഗിച്ചു. യൂത്ത്‌ലീഗ് ജില്ലാ പ്‌റസിഡന്റ് നസീര്‍ പുത്തൂര്‍, ജനറല്‍ സെക്രട്ടറി പി.കെ.സുബൈര്‍, കെ.പി.താഹിര്‍, മഹ്മൂദ് അള്ളാംകുളം, ഉനൈസ് പാപ്പിനിശേരി, കെ.പി.എ.സലീം, സൈഫുദ്ദീന്‍ നാറാത്ത്,
അഡ്വ.കെ.എം.മുഹമ്മദലി, കെ.കെ.അബ്ദുര്‍ റഹ്മാന്‍ മാസ്റ്റര്‍, കരീം ചേലേരി, ടി.എന്‍.എ.ഖാദര്‍, കെ.എന്‍.സി.മുഹമ്മദ് കുഞ്ഞി, പി.കെ.അഹമ്മദ് കുട്ടി, കൊടിപ്പൊയില്‍ മുസ്തഫ എന്നിവര്‍ പങ്കെടുത്തു.
മണ്ഡലം മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.വി.ഹാരിസ് സ്വാഗതവും ആമു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Keywords: Kannur, Kerala, VK Abdul Khader Moulavi, Against, Bomb Culture, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم