ട്രാന്‍. ബസിനു നേരെ കല്ലേറ്: നാലുപേര്‍ അറസ്റ്റില്‍


Arrested
പരിയാരം: ട്രാന്‍സ് പോര്‍ട്ട് ബസിന്റെ പിന്‍വശത്തെ ചില്ല് എറിഞ്ഞു തകര്‍ത്ത കേസില്‍ നാലു പേര്‍ അറസ്റ്റില്‍. അമ്മാനപ്പാറ സ്വദേശി പാറക്കോട് മേലോത്ത് ഹൗസില്‍ നിയാസുദ്ദീന്‍(20) ചിതപ്പിലെ പൊയില്‍ സ്വദേശികളായ മാടാളന്‍ വീട്ടില്‍ അന്‍സീര്‍(18) ക്‌ളാരന്റകത്ത് ഇസ്മയില്‍ (18) തോട്ടീക്കീലിലെ പൂമംഗലോരകത്ത് മഠത്തില്‍വീട്ടില്‍ അസീബ്(18) എന്നിവരെയാണ് എസ്. ഐ സുരേഷ് അറസ്റ്റു ചെയ്തതത്.
ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടുമണിക്ക് തളിപ്പറമ്പ് ചുടലയിലാണ് സംഭവം.

കാസര്‍കോട്ടെക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് അക്രമിക്കപ്പെട്ടത്. മിനിമം ചാര്‍ജ്ജുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബസില്‍ നിന്നിറങ്ങിയ പ്രതികള്‍ ബസിനു നേരെ കല്ലെറിയുകയായിരുന്നു.

Keywords: Kerala, Pariyaram, Kannur, Bus, arrest, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم