യൂത്ത് കോണ്‍ഗ്രസ് നേതാവിനു മര്‍ദ്ദനം: പൊലിസ് കേസെടുത്തു


Attacked
ചക്കരക്കല്‍: സി.പി.എം പ്രവര്‍ത്തകന്റെ മൃതദേഹത്തില്‍ റീത്തുവച്ചതിന് യൂത്ത് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിനെ ഒരുസംഘമാളുകള്‍ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. ചേലോറ മണ്ഡലം പത്താംബൂത്ത് യൂത്ത് കോണ്‍. പ്രസിഡന്റ് കൊളനാങ്കോട് പാറയിലെ പി. രാജേഷാ(35)ണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം.

സി. പി. എം ചേലോറ ബ്രാഞ്ച് സെക്രട്ടറി പ്രമോദിന്റെ പിതാവും സി. പി. എം പ്രവര്‍ത്തകനുമായ ടി.അച്യുതന്റെ മൃതദേഹത്തില്‍ രാജേഷ് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ റീത്ത് വെച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് സി. പി. എം പ്രവര്‍ത്തകരായ സുജിത്ത്, ചന്ദ്രന്‍, പ്രശോഭ് എന്നിവര്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. ചക്കരക്കല്‍ പൊലിസ് കേസെടുത്തു.


Keywords: Kerala, Kannur, Chekkarakkal, Youth congress, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم