മട്ടന്നൂര്‍: ചാവശേരി പറമ്പില്‍ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ രണ്ടു സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. പത്തൊമ്പതാം മൈല്‍ പഴശി റൂട്ടില്‍ ചാവശേരി പറമ്പ് ആദിവാസി കോളനിക്ക് സമീപംബോംബ് സ്‌ഫോടനം നടന്നതായി വിവരംകിട്ടിയതിനെ തുടര്‍ന്ന് മട്ടന്നൂര്‍ എസ്. ഐ പി.കെ ശശീന്ദ്രനും സംഘവും ഞായറാഴ്ച്ച രാത്രി 11മണിക്ക് നടത്തിയ പരിശോധനയിലാണ് റോഡില്‍ വീണുകിട്ടിയ സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങളും റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ട് സ്റ്റീല്‍ ബോംബുകളും കണ്ടെത്തിയത്.
പ്ലാസ്റ്റിക് കവറില്‍ ബൈക്കില്‍ കൊണ്ടുപോവുന്നതിനിടെഒരുബോംബ് റോഡില്‍ വീണുപൊട്ടുകയും കവര്‍ കീറിയതിനാല്‍ മറ്റു രണ്ടു ബോംബുകള്‍ പൊട്ടിയെന്നുമാണ് പൊലിസ് നിഗമനം. ബോംബുമായി സഞ്ചരിച്ച ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സൂചനലഭിച്ചതിനാല്‍ ഇവര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്നുണ്ട്.
നിര്‍മ്മാണകേന്ദ്രങ്ങളില്‍ നിന്നും ശേഖരണകേന്ദ്രങ്ങളിലേക്ക് ബോംബുമാറ്റുമ്പോഴാണ് അപകടമുണ്ടായതെന്ന് പൊലിസ് സംശയിക്കുന്നുണ്ട്.റോഡരികില്‍ കണ്ടെത്തിയ ബോംബുകള്‍ കണ്ണൂരില്‍ നിന്നും ബോംബ് സ്‌ക്വാഡെത്തി നിര്‍വീര്യമാക്കി. ചാവശേരി പറമ്പ് മേഖലകളില്‍ മട്ടന്നൂര്‍ എസ്. ഐ കെ.വി പ്രമോദന്റെ നേതൃത്വത്തില്‍ ഇന്നലെ റെയ്ഡ് നടത്തി. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Keywords: Kerala, Kannur, Mattannur, Bomb, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق