ഇരിട്ടി: ക്രിസ്ത്യന്‍ പളളിക്കു സമീപം മെയിന്‍ റോഡില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജൂബിലി ചിറ്റ്‌സില്‍ നിന്നും 3,57,000 രൂപ കവര്‍ന്നു.
സ്ഥാപനത്തിന്റെ ലോക്കര്‍ പൊളിച്ചാണ് പണംകവര്‍ന്നത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ മാനേജറും ജീവനക്കാരും സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. മെയിന്റോഡിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന സ്ഥാപനത്തിന്റെ മുന്‍ഭാഗത്തെ ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് കവര്‍ച്ചക്കാര്‍ അകത്തുകടന്നത്.
ഗ്‌ളാസ് കാബിന്‍ തകര്‍ത്താണ് മുറിയിലേക്ക് പ്രവേശിച്ചത്. ഗ്‌ളാസ് കാബിന്‍ തകര്‍ക്കുമ്പോള്‍ മുറിവേറ്റതാണെന്ന് സംശയിക്കുന്ന ചോരത്തുളളികള്‍ തറയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ലോക്കറിന്റെ പൂട്ട് തകര്‍ത്താണ് അതിനുളളിലുണ്ടായിരുന്ന പണം കൈക്കലാക്കിയത്. ഫയലുകളും വാരിവലിച്ചിട്ടുണ്ട്. നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കുള്‍പ്പെടെ അഞ്ചോളം ദേശസാത്കൃത ബാങ്കുകള്‍ ഇതിനടുത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. വിദഗ്ദ്ധ പരിശോധനയ്ക്കായി വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. പേരാവൂര്‍ സി. ഐ ഷാജി, ഇരിട്ടി എസ്. ഐ പി.ആര്‍ മനോജ് എന്നിവരടങ്ങുന്ന പൊലിസ് സംഘം അന്വേഷണം നടത്തി.

Keywords: Iritty, robbery, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق