വീടിന്റെ ഏണിപ്പടിയില്‍നിന്ന് വീണ് റേഷന്‍വ്യാപാരി മരിച്ചു

പയ്യന്നൂര്‍: വീടിന്റെ മുകള്‍നിലയിലേക്ക് കയറുമ്പോള്‍ ഏണിപ്പടിയില്‍നിന്ന് വീണ് റേഷന്‍വ്യാപാരി മരിച്ചു. പുഞ്ചക്കാട് കിഴക്ക് താമസിക്കുന്ന കൊയക്കീല്‍ മോഹനന്‍ (50) ആണ് മരിച്ചത്. കുന്നരു സ്വദേശിയാണ്. പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന് സമീപത്തെ റേഷന്‍കടയിലെ വ്യാപാരിയാണ്. തലയിടിച്ച് വീണ മോഹനനെ ഉടന്‍ പയ്യന്നൂരിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
കുന്നരുവിലെ പരേതനായ കുഞ്ഞപ്പയുടെയും കല്ല്യാണിയമ്മയുടെയും മകനാണ്. ഭാര്യ: സുധ. മക്കള്‍: സുജിന, സോന (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: നാരായണി, ദമയന്തി, ഭവാനി.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم