സദാചാര പോലീസ് ആക്രമണം: യുവാവിന് പരിക്ക്

എടക്കാട്: സദാചാര പോലീസിന്റെ അക്രമത്തില്‍ യുവാവിന് പരിക്കേറ്റു. എടക്കാട് ബസാറിലെ എ.കെ.ജി. മന്ദിരത്തില്‍ ഞായറാഴ്ച വൈകീട്ട് കാരംസ് കളിക്കുകയായിരുന്ന ഭവിനേഷിനെ(24)യാണ് ഒരുസംഘം ആക്രമിച്ചത്. ഒരു പെണ്‍കുട്ടിയോട് സംസാരിച്ചതിന്റെ പേരിലാണ് അക്രമമെന്ന് പോലീസ് അറിയിച്ചു. മൂന്ന് പേരടങ്ങിയ സംഘം വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഭവിനേഷിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഫഹദ്, ജുനൈസ്, റംഷാദ് എന്നിവര്‍ക്കെതിരെ എടക്കാട് പോലീസ് കേസെടുത്തു. ഇതിന്റെ തുടര്‍ച്ചയായി തിങ്കളാഴ്ച വൈകീട്ടും അക്രമസംഭവമുണ്ടായി. ഭവിനേഷിനെ ആക്രമിച്ചതിനുള്ള തിരിച്ചടിയായാണ് അക്രമം ഉണ്ടായത്. എടക്കാട് ടൗണില്‍ വൈകീട്ട് സജ്‌നാസ്, ഉനൈസ്, ഷബിന്‍ എന്നിവരെ ഒരുസംഘം ആക്രമിച്ചു. ഇതുമായി ബന്ധപ്പെട്ട് 12 ഓളം സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم