കക്കാട് റൂട്ടില്‍ ബസ്സുകള്‍ പണിമുടക്കി

കക്കാട്: ഡ്രൈവറെ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍-കക്കാട് റൂട്ടില്‍ സ്വകാര്യബസ്സുകള്‍ മിന്നല്‍പ്പണിമുടക്ക് നടത്തി. പുല്ലൂപ്പി-കണ്ണൂര്‍ ആശുപത്രി റൂട്ടിലോടുന്ന നവോദയ ബസ് ഡ്രൈവര്‍ യൂനുസി(28)നാണ് മര്‍ദ്ദനമേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളളിയാഴ്ച വൈകീട്ട് നാലോടെ കക്കാട് അങ്ങാടിയിലാണു സംഭവം. വിദ്യാര്‍ഥികളെ ബസ്സില്‍ കയറ്റിയില്ലെന്നാരോപിച്ച്‌ഡ്രൈവറെ ഒരുസംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. മിന്നല്‍പ്പണിമുടക്കില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم